ഒന്നാം ചരമവാര്‍ഷികം (20-7-2016) – അല്ലി ടീച്ചര്‍ ചെമ്മാച്ചേല്‍

09:30am 22/7/2016 ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായിരുന്ന അമ്മയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനകളോടെ സന്തപ്ത കുടുംബാംഗങ്ങള്‍. ഓര്‍മ്മകുര്‍ബാന സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്, മെയ് വുഡ് 2016 ജൂലൈ 23-നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍

09:30am 22/7/2016 ആന്റിഗ്വ: നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് എന്ന നിലയിലാണ്. കോഹ്‌ലി(143), രവിചന്ദ്ര അശ്വിന്‍(22) എന്നിവരാണ് ക്രീസില്‍. മുരളി വിജയ് (7), ചേതേശ്വര്‍ പുജാര (16), ശിഖര്‍ ധവാന്‍(84), അജിങ്ക്യ രഹാനെ(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ വെസ്റ്റ് Read more about കോഹ്‌ലിക്ക് സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍[…]

മാര്‍ത്തോമ്മാ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു

09:29am 22/7/2016 ബെന്നി പരിമ­ണം കാലിഫോര്‍ണിയ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ്് അനുഗ്രഹീതമായി സമാപിച്ചു. ജൂലൈ 15 മുതല്‍ 17 വരെ പൈന്‍ വാലി ബൈബിള്‍ കോളേജില്‍ നടന്ന സമ്മേളനത്തിന്റെ ചിന്താവിഷയം ‘ഏീറ’ െടീേൃ്യ മിറ ്യീൗൃ’െ എന്നതായിരുന്നു. റവ. ജോണ്‍ ജോണ്‍ ഉമ്മന്‍, റവ.ബിജു.പി.സൈമണ്‍, റവ.ലാറി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ കോണ്‍ഫ്രന്‍സ് പങ്കെടുത്ത ഏവര്‍ക്കും ഒരുപോലെ അനുഗ്രഹപ്രദമായിരുന്നു. വെസ്‌റ്റേണ്‍ റീജിയണില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത യുവജനങ്ങള്‍ Read more about മാര്‍ത്തോമ്മാ വെസ്‌­റ്റേണ്‍ റീജിയണ്‍ യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു[…]

‘കബാലി’ 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.

09:26 AM 22/07/2016 ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍െറ പുതിയ ചലച്ചിത്രം ‘കബാലി’ ലോകമെമ്പാടും 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകർ ആഘോഷമാക്കി. നടന്‍ ജയറാമും മകന്‍ കാളിദാസുമടക്കമുള്ള താരങ്ങള്‍ കബാലിയുടെ ആദ്യ പ്രദര്‍ശനത്തിന് ചെന്നൈയിലെ തിയേറ്ററിലെത്തി. തമിഴ്‌നാട്ടിൽ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്. 500–1000 രൂപയാണ് ആദ്യദിവസ പ്രദർശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്. ചെന്നെെയിൽ ഒരു തിയറ്ററിൽ ഇന്നുമാത്രം ഏഴു പ്രദർശനം. Read more about ‘കബാലി’ 4000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.[…]

വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌­മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു

09:24am 22/7/2016 ഷോളി കുമ്പിളു­വേലി ന്യൂയോര്‍ക്ക്: വൈ.എം.സി.എ.യുടെ സര്‍വ്വീസ് ക്ലബ്ബായ ‘വൈസ്‌­മെന്‍’ ഇന്റര്‍നാഷ്ണലിന്റെ പുതിയൊരു ചാപ്റ്റര്‍, ന്യൂയോര്‍ക്കിലെ വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 17­ാം തിയ്യതി ശനിയാഴ്ച ഗ്രീന്‍ബര്‍ഗില്‍ കൂടിയ ആലോചനായോഗത്തില്‍ സേവന തല്‍പരായ നിരവധിപ്പേര്‍ പങ്കെടുത്തു. വൈസ്‌­മെന്‍ മിഡ് അറ്റ്്‌­ലാന്റിക് റീജണല്‍ ഡയറക്ടര്‍ ഷാജു സാം, റീജണല്‍ സെക്രട്ടറി കോരസന്‍ വര്‍ഗീസ് എന്നിവര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. വര്‍ഗീസ് ലുക്കോസ്(ലോംഗ് ഐലന്റ് ക്ലബ് പ്രസിഡന്റ്), ചെറിയാന്‍ ജോര്‍ജ്(ഫ്‌­ലോറല്‍ Read more about വെസ്റ്റ്‌­ചെസ്റ്റര്‍ കേന്ദ്രീകരിച്ച് വൈസ്‌­മൈന്‍ ക്ലബ്ബ് രൂപീകരിക്കുന്നു[…]

പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജുവിന്റെ ആദ്യ സംഗീത ആല്‍ബം പ്രകാശനം ചെയ്­തു.

09:21am 22/7/2016 ദുബായ് : ക്രിസ്തീയഭക്തിഗാനങ്ങളുടെ നിരയില്‍ ഒരു ആല്‍ബം സോംഗ്­ കൂടി. “തലോടല്‍”. പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജു പാടിയ മനോഹരമായ ഈ ഗാനത്തിന്റെ വരികള്‍ ശ്രീ .ബിനു നിലമ്പൂരിന്റേതാണു. സംഗീതം ശ്രീ. മോഹനന്‍ മംഗലശ്ശേരി. യു .എ യിലെ ഏറ്റവും വലിയ സംഗീതകൂട്ടായ്മയായ മലയാളം മ്യൂസിക്­ ക്ലബ്ബ്­ അവതരിപ്പിച്ച ഈ ആല്‍ബം മലയാളം മ്യൂസിക്­ ക്ലബ്ബിന്റെ ദുബായില്‍ നടന്ന മീറ്റില്‍ വച്ച്­ ചടങ്ങില്‍ മലയാളം മ്യൂസിക് ക്ലബ്ബിന്റെ അഡ്മിന്‍സ് ശ്രീ Read more about പ്രവാസ ലോകത്ത് പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന ഗായിക ടാനിയ സജുവിന്റെ ആദ്യ സംഗീത ആല്‍ബം പ്രകാശനം ചെയ്­തു.[…]

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28-ന് ആരംഭിക്കും

09:20am 22/7/2016 ബെന്നി പരിമണം മിഷിഗണ്‍: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഈവര്‍ഷത്തെ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28 മുതല്‍ 31 വരെ നടക്കും. മിഷിഗണ്‍ സെന്റ് റാപ്പിഡ്‌സിലുള്ള കാല്‍വിന്‍ കോളജ് വേദിയാകുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം ‘I am With You’ എന്നതാണ്. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയും മിഡ്‌വെസ്റ്റ് റീജിയന്‍ യൂത്ത് ഗ്രൂപ്പും സംയുക്തമായി അതിഥ്യമരുളുന്ന സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി അനേകം യൂത്ത് ഗ്രൂപ്പ് അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളന ആത്മീക Read more about നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 28-ന് ആരംഭിക്കും[…]

റഷ്യൻ അത് ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്

04:00 PM 21/07/2016 വിയന്ന: ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി അത്ലറ്റുകൾ സമർപ്പിച്ച ഹരജി ലോക കായിക തർക്കപരിഹാര കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താണ് റഷ്യ കോടതിയെ സമീപിച്ചത്. റഷ്യയുടെ റിയോ ഒളിമ്പിക്സ് ഭാവി ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക്സ് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്‍ബിട്രേഷന്‍ കോടതിയുടെ Read more about റഷ്യൻ അത് ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്[…]

കടകംപള്ളി ഭൂമി തട്ടിപ്പ്: സലീം രാജിനെ ഒഴിവാക്കി കുറ്റപത്രം

02:30PM 21/7/2016 കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായ സലീം രാജിനെ ഒഴിവാക്കി. സലീം രാജിനെ ഒഴിവാക്കിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പടെ അഞ്ച് പേരെയാണ് സിബിഐ കേസില്‍ പ്രതിയാക്കിയിരിക്കുന്നത്.

പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- രാജ്നാഥ് സിങ്

02:30 PM 21/07/2016 ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്- കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീർ പ്രശ്നത്തെക്കുറിച്ച് ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. വിദേശ പര്യടനത്തിലായിരുന്നപ്പോഴും പ്രധാനമന്ത്രി വിഷയത്തിൽ അസ്വസ്ഥനായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മുസ് ലിങ്ങളെക്കുറിച്ചോർത്ത് പാകിസ്താൻ വിഷമിക്കേണ്ടതില്ല. കശ്മീരിലെ പ്രശ്നം പരിഹരിക്കുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്ന വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും രാജ്നാഥ് സിങ് Read more about പാകിസ്താൻ ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു- രാജ്നാഥ് സിങ്[…]