ബിഹാറിൽ നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി

01:27 AM 21/07/2016 പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി. നളന്ദയിലെ കരോടി മൊഹല്ല പ്രദേശത്ത് പാകിസ്താൻ പതാക ഉയർത്തിയെന്ന് പൊലീസിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് ഫോൺ സന്ദേശം ലഭിച്ചതെങ്കിലും ആരാണ് വിളിച്ചതെന്ന് വ്യക്തമല്ല. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി പതാക നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കരാടി മൊഹല്ല നിവാസികൾ Read more about ബിഹാറിൽ നിതീഷ്കുമാറിന്‍റെ മണ്ഡലത്തിൽ പാകിസ്താൻ പതാക ഉയർത്തി[…]

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

12:05pm 21/7/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്നു കുറഞ്ഞത്. 22,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു.

കബാലി: രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നു

12:00pm 21/7/2016 ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ കബാലിയിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം (ഇന്‍ട്രൊഡക്ഷന്‍ സീന്‍) ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കാതിരിക്കാന്‍ നിര്‍മ്മാതാവ് കോടതിയില്‍നിന്ന് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി നേരത്തേ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് മിനിറ്റുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. നിര്‍മാതാവ് കലൈപുള്ളി എസ്. ധാനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജപതിപ്പ് പുറത്തിറക്കുന്നതിനെതിരേ 169 ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളെ വിലക്കിയിരുന്നു. Read more about കബാലി: രജനികാന്തിന്റെ ആമുഖ രംഗം ചോര്‍ന്നു[…]

മായാവതിക്കെതിരെ മോശം പരാമര്‍ശം; ലക്നോവില്‍ വന്‍ പ്രക്ഷോഭം

12:00 AM 21/07/2016 ലക്നോ : ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ ലക്്നോവില്‍ വന്‍ പ്രതിഷേധറാലി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് ശങ്കര്‍ സിങ്ങിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകരും അനുയായികളും തെരുവിലിറങ്ങി. ഹസ്റത്ത്ഗഞ്ചിലെ അബ്ബേദ്കര്‍ പ്രതിമക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ ശങ്കര്‍ സിങ്ങിന്‍്റെ കോലം കത്തിക്കുകയും ബി.ജെ.പിക്കെതിരായി മുദ്രാവക്യം വിളിക്കുകയും ചെയ്തു. പൊലീസ് ബാരികേഡുകള്‍ പ്രവര്‍ത്തകര്‍ തള്ളിമാറ്റി. പ്രതിഷേധത്തില്‍ വിവിധ ജില്ലകളില്‍ Read more about മായാവതിക്കെതിരെ മോശം പരാമര്‍ശം; ലക്നോവില്‍ വന്‍ പ്രക്ഷോഭം[…]

സെന്‍കുമാറിന് തിരിച്ചടി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി

11:56am 21/7/2016 കൊച്ചി: ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി.പി.സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ഡിജിപി സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനാണ് മുന്‍ഗണനയെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഡിജിപി സ്ഥാനത്ത് ആര് വേണമെന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. എന്നാല്‍ ഡിജിപി റാങ്ക് നഷ്ടപ്പെട്ട സെന്‍കുമാറിന് ശമ്പളത്തലില്‍ മാറ്റം വരരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റിയ നടപടി സുപ്രീം കോടതി വിധിയുടെയും Read more about സെന്‍കുമാറിന് തിരിച്ചടി; സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി[…]

മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസർ

11:50 AM 20/07/2016 ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസറെത്തി. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായർ. കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തിലുണ്ട്. 29ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രവീൺ ബാലകൃഷ്ണൻ‌, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം Read more about മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ പുതിയ ടീസർ[…]

ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം

11:33am 21/7/2016 ദുബായി: ദുബായിയിലെ ആഡംബര അപ്പാര്‍ട്ടുമെന്റില്‍ തീപിടിത്തം. നൂറു കണക്കിന് ആളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു. ദുബായി മറീനയിലെ സുലഭ ടവറിലാണു തീപിടിത്തമുണ്്ടായത്.285 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിന് 75 നിലയാണുള്ളത്. കെട്ടിടത്തിന്റെ മൂന്നില്‍ രണ്്ടു ഭാഗത്തും തീ വ്യാപിച്ചു. പ്രാദേശികസമയം രണേ്്ടമുക്കാലോടെ കെട്ടിടത്തിന്റെ 35- നിലയിലാണു തീപിടിത്തമുണ്്ടായത്.

ആവശ്യത്തിന് മരുന്നില്ല; ജന ഒൗഷധി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു

11:30 AM 21/07/2016 അങ്കമാലി: കുറഞ്ഞ നിരക്കില്‍ മരുന്ന് നല്‍കുന്ന ജന ഒൗഷധി മെഡിക്കല്‍ സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു. ആവശ്യത്തിന് മരുന്നുകളില്ലാത്തതാണ് കാരണം. സംസ്ഥാനത്തെ ജന ഒൗഷധിയുടെ പല സ്റ്റോറുകളിലും പ്രധാനപ്പെട്ട പല മരുന്നുകളും ലഭ്യമല്ല. ജന ഒൗഷധി സ്റ്റോറുകളില്‍ മരുന്നുകളത്തെിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റ് തീരുകയാണ്. ജന ഒൗഷധി പദ്ധതി അട്ടിമറിക്കാനുള്ള മരുന്ന് മാഫിയയുടെ നീക്കമാണിതെന്നാണാക്ഷേപം. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ജന ഒൗഷധി. ബ്യൂറോ ഓഫ് ഫാര്‍മ പി.എസ്.യൂസ് ഓഫ് ഇന്ത്യ (ബി.പി.പി.ഐ) Read more about ആവശ്യത്തിന് മരുന്നില്ല; ജന ഒൗഷധി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു[…]

ഹൈകോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ

11:30 AM 21/07/2016 കൊച്ചി: കേരള ഹൈകോടതിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷത്തിന് ശിപാര്‍ശ. അക്രമങ്ങളെക്കുറിച്ച് റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിക്കാനാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ശിപാര്‍ശ ചെയ്തത്. പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായാണ് നടപടിയെന്നും ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. തെറ്റ് പറ്റിയവര്‍ക്ക് അത് തിരുത്താന്‍ അവസരമൊരുങ്ങുമെന്നും എ.ജി വ്യക്തമാക്കി. ഹൈകോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകർ ഇന്ന് ഹൈക്കോടതി നടപടികൾ Read more about ഹൈകോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ[…]

അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

11:29am 21/7/2106 അമൃത്‌സര്‍: അമൃത്‌സര്‍ വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്‌ടെത്തിയതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. ബാഗ് കണ്‌ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍നിന്നുള്ളവരെ പരിശോധനയ്ക്കു വിധേയമാക്കി. യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കിയശേഷം വിമാനം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പരിശോധന നടത്തി വരുകയാണ്. ദുബായിയില്‍നിന്ന് ഇന്നു രാവിലെ അമൃത്‌സറിലെത്തിയ വിമാനത്തിനുള്ളിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് കണ്‌ടെത്തിയത്.