റിട്ട. തഹസീല്‍ദാര്‍ എലിസബത്ത് മാത്യു നിര്യാതയായി

01.27 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം സൗത്ത് ഫ്‌ളോറിഡ: കുട്ടനാട് പുന്നക്കുന്നം ചേപ്പില വീട്ടില്‍ പരേതനായ സി.സി മാത്യുവിന്റെ ഭാര്യ റിട്ടയേര്‍ഡ് തഹസീല്‍ദാര്‍ എലിസബത്ത് മാത്യു (81) ജൂലൈ 13-നു നിര്യാതയായി. സംസ്‌കാരം ജൂലൈ 16-നു ശനിയാഴ്ച 2 മണിക്ക് കുട്ടനാട് പുന്നക്കുന്നം സെന്റ് ജോസഫ് ചര്‍ച്ചില്‍. മക്കള്‍: റെനി മാത്യു, ഡോളമ്മ മാത്യു, റോയി മാത്യു, ബോബി മാത്യു (കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ, മുന്‍ ജോയിന്റ് ട്രഷറര്‍). മരുമക്കള്‍: ഷൈനി മാത്യു, ജോര്‍ജ് Read more about റിട്ട. തഹസീല്‍ദാര്‍ എലിസബത്ത് മാത്യു നിര്യാതയായി[…]

കാനഡയില്‍ ഹ്രസ്വചലച്ചിത്ര മത്സരം

01.24 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: അന്താരാഷ്ട്ര ചലച്ചിത്രമേള (TIFF) യുടെ മുന്നോടിയായി ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് ഹ്രസ്വചിത്രമത്സരം നടത്തുന്നു. ഡിജിറ്റല്‍ സിനിമകളില്‍ പരീക്ഷണം നടത്താനിറങ്ങുന്ന നവാഗതര്‍ക്കു വേണ്ടിയാണീ മത്സരം നടത്തുന്നത്. ‘ചലച്ചിത്രരംഗത്തേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ക്കുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഇത് ടൊറോന്റോ ചലച്ചിത്രോത്സവത്തിന്റെ കേളികൊട്ടായി അവതരിപ്പിക്കപ്പെടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നവാഗതപ്രതിഭകളെ കണ്ടെത്തി അവര്‍ക്കുള്ള വേദികളുണ്ടാക്കുന്നതിന്റെ ആദ്യപടിയെന്നോണമാണ്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഈ പുതിയ സംരംഭം.” ചലച്ചിത്രോത്സവമേധാവിയായ പിയേര്‍സ് ഹന്‍ഡ്‌ലിംഗ് (Piers Handling) പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചതാണ് Read more about കാനഡയില്‍ ഹ്രസ്വചലച്ചിത്ര മത്സരം[…]

മാറ്റങ്ങള്‍ക്ക് യവനിക ഉയര്‍ത്തി ഫോമാ നാടകോല്‍സവം, സണ്ണി കല്ലൂപ്പാറ മികച്ച നടന്‍, നിഴലാട്ടം മികച്ച നാടകം

01.22 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: മയാമിയില്‍ കൊടിയിറങ്ങിയ അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ നാടകോല്‍സവം ആസ്വാദക പ്രശംസകൊണ്ട് വേറിട്ടതായി. ജന്‍മനാട്ടിലും കര്‍മഭൂമിയിലും ജനപ്രിയ നാടകങ്ങള്‍ മരിക്കുന്നില്ല എന്ന സുസമ്പേശം നന്‍കി അരങ്ങേറിയ നാടകോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി കല്ലൂപ്പാറയ്ക്ക് (സണ്ണി നൈനാന്‍) പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. ഇദ്ദേഹം ഫോമാ നാഷണല്‍ കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടതോടെ വിജയത്തിന് ഇരട്ടി മധുരം. കാര്‍ഷിക വൃത്തിയുടെ മഹത്വം വിളംബരം ചെയ്യുന്ന ‘ആരും പറയാത്ത കഥ’ എന്ന നാടകത്തില്‍ കടക്കെണിയില്‍പ്പെട്ട് Read more about മാറ്റങ്ങള്‍ക്ക് യവനിക ഉയര്‍ത്തി ഫോമാ നാടകോല്‍സവം, സണ്ണി കല്ലൂപ്പാറ മികച്ച നടന്‍, നിഴലാട്ടം മികച്ച നാടകം[…]

വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി

1.20 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ഡാളസ്: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ നേതാവും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കണ്‍വീനറും, സെറിഫെഡ് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു പ്രവാസി കേരളാ കോണ്‍ഗ്രസും, പൗരസമിതിയും ഊഷ്മളമായ സ്വീകരണം നല്‍കി. ഫോമയുടെ ഫ്‌ളോറിഡയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെത്തിയ വിക്ടര്‍ ഡാളസിലെ സുഹൃത്തുക്കളായ ടി.സി ചാക്കോ, ഫിലിപ്പ് ചാമത്തില്‍ എന്നിവരുടെ ക്ഷണപ്രകാരമാണ് ഡാളസില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയത്. ചടങ്ങില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റും, വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക Read more about വിക്ടര്‍ ടി. തോമസിനു ഡാളസില്‍ ഹൃദ്യമായ സ്വീകരണം നല്കി[…]

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫോമാ ഭാരവാഹികളെ അനുമോദിച്ചു

01.17 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയേയും, നാഷണല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജോണിക്കുട്ടി പിള്ളവീട്ടിലിനേയും, യാതൊരു പരാതിക്കും ഇടനല്കാതെ ഫോമാ തെരഞ്ഞെടുപ്പ് നടത്തിയ ഇലക്ഷന്‍ കമ്മീഷണര്‍ സ്റ്റാന്‍ലി കളരിക്കമുറിയേയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു. ബെന്നി വാച്ചാച്ചിറയും, സ്റ്റാന്‍ലി കളരിക്കമുറിയും ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരാണ്. ജോണിക്കുട്ടി ഇപ്പോഴത്തെ ഡയറ്കടര്‍ ബോര്‍ഡ് മെമ്പറാണ്. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ Read more about ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫോമാ ഭാരവാഹികളെ അനുമോദിച്ചു[…]

ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് എസ്.എം.സി.സി സ്‌കോളര്‍ഷിപ്പ് നല്കി

01.16 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടത്തിയ സീറോ മലബാര്‍ നൈറ്റില്‍ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയുണ്ടായി. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറിയത്. പിതാവ് സ്‌കോളര്‍ഷിപ്പിന് അര്‍ഹാരയവരെ പ്രത്യേകം അനുമോദിച്ചു. സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍മാരായി വിന്‍സെന്റ് – ജോളി, സജി വര്‍ഗീസ് – ജാക്വിലിന്‍, ജെയ്ബു കുളങ്ങര എന്നിവരായിരുന്നു. ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഷെറില്‍ വള്ളിക്കളം, സണ്ണി – Read more about ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് എസ്.എം.സി.സി സ്‌കോളര്‍ഷിപ്പ് നല്കി[…]

മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന് ജെ.എഫ്.എയുടെ ആദരാഞ്ജലികള്‍

01.14 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ)യുടെ പ്രഥമ പ്രസിഡന്റും, ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ ഒരാളുമായ പ്രേമ ആന്റണി തെക്കേക്കിന്റെ മാതാവ് മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുമുണ്ടായി. കേരളത്തിലെ ആദ്യത്തെ വനിതാ വില്ലേജ് ഓഫീസര്‍ എന്ന പദവിക്ക് അര്‍ഹയായ അവര്‍ ജോലിയില്‍ നിന്നും വിരമിച്ചശേഷം കാലിഫോര്‍ണിയയിലുള്ള മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. പ്രേമ ആന്റണിയും സഹോദരങ്ങളും തങ്ങളുടെ Read more about മറിയാമ്മ മാത്യു മണ്ണൂപ്പറമ്പിലിന് ജെ.എഫ്.എയുടെ ആദരാഞ്ജലികള്‍[…]

അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ന്യൂയോര്‍ക്കില്‍ സ്വീകരണം

01.12 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കില്‍ സ്വീകരണം നല്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഉത്തമസുഹൃത്തും, തിരുവല്ലയിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നതും, മാര്‍ത്തോമാ സഭയുടെ അത്മായ ട്രസ്റ്റി, തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. വര്‍ഗീസ് മാമ്മനും, കരിക്കിനേത്ത് ഗ്രൂപ്പിന്റെ തിരുവല്ല, കോട്ടയം ഷോറൂമുകളുടെ ഉടമയുമായ ബാബു കരിക്കിനേത്തിനും, ജൂലൈ 17-നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് യൂണിയന്‍ ടേണ്‍പൈക്കിലുള്ള ടേസ്റ്റ് ഓഫ് Read more about അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ന്യൂയോര്‍ക്കില്‍ സ്വീകരണം[…]

ദത്തുപുത്രിയെ കൊലപ്പെടുത്തിയ ശേഷം ഫ്രഞ്ച് വനിത ജീവനൊടുക്കി

01.11 AM 17-07-2016 ഗോവയില്‍ ഫ്രഞ്ച് വനിത ഏഴു വയസുള്ള ദത്തുപുത്രിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. സെവെറീന ഫിക്വേര്‍ഡോ(45) എന്ന ഫ്രഞ്ച് വനിതയാണ് ദത്തെടുത്ത പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കര്‍ണാടകയില്‍ നിന്നു മൂന്ന് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. ഗോവയിലെ അഞ്ജുന കടല്‍തീര ഗ്രാമത്തിലാണ് സംഭവം. സെവെറീനയുടെ ഭര്‍ത്താവ് ഫ്രാന്‍സിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സെവെറീന ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തിലെ ഞരമ്പു മുറിച്ച് ജീവനൊടുക്കുകയായിരുന്നു. പിറ്റേദിവസം സെവെറീനയുടെ വീട്ടിലെത്തിയ Read more about ദത്തുപുത്രിയെ കൊലപ്പെടുത്തിയ ശേഷം ഫ്രഞ്ച് വനിത ജീവനൊടുക്കി[…]

അഭയാര്‍ഥികളുടെ ബോട്ടുകള്‍ മുങ്ങി 20 പേര്‍ മരിച്ചു

01.07 AmM 17-07-2016 അഭയാര്‍ഥികളുടെ ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 20 പേര്‍ മരിച്ചു. കടലില്‍ കുടുങ്ങിയ വിവിധ ബോട്ടുകളില്‍ നിന്നായി 366 പേരെ രക്ഷിച്ചതായി ഇറ്റാലിയന്‍ തീര സംരക്ഷണസേന രക്ഷപ്പെടുത്തി. ഇവരില്‍ 82 സ്ത്രീകളും 25 പേര്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും നൈജീരിയ, എത്യോപ്യ, ബംഗ്ലാദേശ് എന്നിവടങ്ങില്‍ നിന്നുള്ളവരാണ്. സുരക്ഷിതമല്ലാത്ത ഫിഷിംഗ്‌ബോട്ടുകളിലും റബര്‍ബോട്ടുകളിലുമാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ സിസിലിന്‍ തുറമുഖത്തേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മനുഷ്യകടത്തിന്റെ പേരില്‍ ഡ്രൈവര്‍മാര്‍ Read more about അഭയാര്‍ഥികളുടെ ബോട്ടുകള്‍ മുങ്ങി 20 പേര്‍ മരിച്ചു[…]