കപ്പൽ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കലക്ട്രേറ്റ് ഉപ

12:48am 14/07/2016 കൊല്ലം: ഇരവിപുരം മുണ്ടക്കൽ കച്ചിക്കടവ് തീരത്ത് കരക്കടിഞ്ഞു കിടക്കുന്ന കൂറ്റൻ മണ്ണുമാന്തി കപ്പൽ നീക്കി തീരദേശത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി തീരദേശ വാസികൾ കൊല്ലം കലക്ട്രേറ്റ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് തീരദേശ വാസികളാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. ഇരവിപുരം ഇടവക വികാരി ഫാ. മിൽട്ടന്‍റെ നേതൃത്വത്തിലാണ് ഉപരോധം. കളക്ട്രേറ്റിന്‍റെ ഗേറ്റുകൾ സമരക്കാർ വളഞ്ഞിരിക്കുകയാണ്. കപ്പൽ തീരത്തടിഞ്ഞ് കയറിയതിനെ തുടർന്ന് കാക്ക തോപ്പ് ഭാഗത്തെ തീരം കടലെടുത്തു തുടങ്ങിയതോടെയാണ് തീരദേശ വാസികൾ സമരവുമായി Read more about കപ്പൽ നീക്കണമെന്ന ആവശ്യവുമായി കൊല്ലത്ത് കലക്ട്രേറ്റ് ഉപ[…]

തമ്പി ആന്റണിയുടെ ഭാര്യാമാതാവ് മറിയാമ്മ മാത്യു(90) നിര്യാതയായി

12:47pm 14/7/2016 കലിഫോര്‍ണിയ: കേരളത്തിലെ ആദ്യ വനിതാ വില്ലേജ് ഓഫിസര്‍ പിറവം മണ്ണൂരാംപറമ്പില്‍ മറിയാമ്മ മാത്യു(90) കലിഫോര്‍ണിയായിലെ സാന്‍റാമണില്‍ അന്തരിച്ചു. പരേതനായ മണ്ണൂരാംപറമ്പില്‍ ചാണ്ടി മാത്യുവിന്റെ ഭാര്യയും രാമപുരം പളളിവാതുക്കല്‍ കുടുംബാംഗവുമാണ്. രാമപുരം വില്ലേജ് ഓഫിസില്‍ ആദ്യ വനിതാ വില്ലേജ് ഓഫിസര്‍ ആയി ജോലി ചെയ്തശേഷം പിറവം വില്ലേജ് ഓഫിസര്‍ ആയിരിക്കെ റിട്ടയര്‍ ചെയ്ത മറിയാമ്മ മാത്യു പിന്നീട് മക്കളോടൊപ്പം കലിഫോര്‍ണിയായില്‍ സ്ഥിരതാമസമാക്കിയിരുന്നു. തോമസ് ബോസ് മാത്യു- ഡോളി (കലിഫോര്‍ണിയ) പ്രേമാ ആന്റണി തെക്കേക്ക് – തമ്പി Read more about തമ്പി ആന്റണിയുടെ ഭാര്യാമാതാവ് മറിയാമ്മ മാത്യു(90) നിര്യാതയായി[…]

യുഎസ് ഓപ്പണില്‍ ഇനി റിക്കാര്‍ഡ് പ്രതിഫലം

12:40pm 14/7/2016 ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വിജയിക്ക് ഇനി റിക്കാര്‍ഡ് പ്രതിഫലം. 4.63 കോടി ഡോളര്‍ (ഏകദേശം 310 കോടി രൂപ) യുഎസ് ഓപ്പണില്‍ നല്കും. 3.5 മില്യണ്‍ ഡോളറാണ് (23 കോടി രൂപ) പുരുഷ, വനിതാ സിംഗിള്‍സ് ജേതാക്കള്‍ക്കു ലഭിക്കുക. ഓരോ റൗണ്ടിലും കളിക്കാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനും യുഎസ് ടെന്നീസ് അസോസിയേഷന്‍ 10 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്. സിംഗിള്‍സ് ഫൈനലില്‍ എത്തുന്നവര്‍ക്ക് 1.75 മില്യണ്‍ ഡോളര്‍ (11.5 കോടി രൂപ) ലഭിക്കും. വിംബിള്‍ഡണ്‍ ചാമ്പ്യന്മാരായ Read more about യുഎസ് ഓപ്പണില്‍ ഇനി റിക്കാര്‍ഡ് പ്രതിഫലം[…]

സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്ക് വ്യോമാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

12:30pm 14/7/2016 ഡമാസ്‌ക്കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. സിറിയയുടെയും ജോര്‍ദാന്റെയും അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കായിരുന്നു വ്യോമാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് റഷ്യയോ സിറിയന്‍ സര്‍ക്കാരോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ഈ മേഖലയില്‍ റെയ്ഡ് നടത്തിയിരുന്നതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പിന്തുണ നല്‍കുന്ന വിമത ഗ്രൂപ്പായ അല്‍ ഷാര്‍ഖിയയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഈ ക്യാമ്പിലുണ്ടായിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്ന് പറയുന്നു.

സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍: ബാബാ രാംദേവ് ബ്രാന്‍ഡ് അംബാസിഡര്‍

11:50am 14/7/2016 ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി വിവാദ യോഗാ ഗുരു ബാബാ രാംദേവിനെ നിയമിച്ചു. ബോളിവുഡ് താരങ്ങളും എംപിമാരും തമ്മിലാണ് ഫുട്‌ബോള്‍ മത്സരം. ജഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അടുത്ത 24 നാണ് മത്സരം. സ്വച്ഛ് ഭാരത് പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് സെലിബ്രിറ്റി ഫുട്‌ബോള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ സ്വീകരണം

11:45am 14/7/2016 ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി പ്രസിഡന്റും, കേരളാ സ്റ്റേറ്റ് സെറിഫെഡ് മുന്‍ ചെയര്‍മാനും, പത്തുവര്‍ഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വിക്ടര്‍ ടി. തോമസിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഷിക്കാഗോയിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കുന്നു. ജൂലൈ 22-ന് വൈകുന്നേരം 7 മണിക്ക് 8338 ഗ്രോസ് പോയിന്റ് റോഡ്, മോര്‍ട്ടന്‍ഗ്രോവ് 60053-ല്‍ വച്ചാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. Read more about വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ സ്വീകരണം[…]

ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ രാജകീയ വരവേല്‍പ്

11:40am 14/7/2106 ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രഥമ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ ഉജ്വല സ്വീകരണം നല്‍കി. ജൂലൈ 3-ന് ഞായറാഴ്ച വൈകിട്ട് 5.50-ന് പരിശുദ്ധ പിതാവും സംഘവും ബെല്‍വുഡ് വില്ലേജ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ വില്ലേജിന്റെ പൂര്‍ണ്ണ ബഹുമതികളോടെ സ്വീകരിച്ച് സെന്റ് ചാള്‍സ് റോഡിലൂടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഇരുപത്തിയേഴാം സ്ട്രീറ്റിയില്‍ എത്തിയപ്പോള്‍ ഭദ്രാസനാധിപന്‍ Read more about ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന് ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ രാജകീയ വരവേല്‍പ്[…]

ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

11:38am 14/7/2016 ന്യൂയോര്‍ക്ക്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലസിംഗ് സെന്ററിന്റെ (Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ് ഫെസ്റ്റിവല്‍സിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും സിസ്റ്റര്‍ ക്ഷമ ഡാമിയനും രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തുന്നു. ജൂലൈ 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും ജൂലൈ 25­നു Read more about ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍[…]

അവധിക്കാലം – എത്സി കൊച്ചമ്മയോടൊത്ത് കുട്ടികള്‍ക്ക് മാതൃഭാഷാ പഠനം

11:31am 14/7/2106 ന്യൂയോര്‍ക്ക്: ഗുരുകുല വിദ്യാഭ്യാസം പുരാതന ഭാരതത്തില്‍ നില നിന്നിരുന്ന ഒരു ആചാരമാണ്. ഗുരുവിനോടൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോലെ കുട്ടികള്‍ കഴിയുന്നത് കൊണ്ടാണ് “കുലം’ എന്നു പറയുന്നത്. അനുഗ്രഹീത കവയിത്രിയും ബഹുമാനപ്പെട്ട കോര്‍ എപ്പിസ്‌കോപ്പ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തിലിന്റെ പത്‌നിയുമായ എത്സികൊച്ചമ്മ ഇവിടെ ന്യൂയോര്‍ക്കില്‍ അതേപ്പോലെ വിദ്യാര്‍ഥികള്‍ക്കായി ഒരു മലയാളം പാഠശാല ആരംഭിച്ചിരിക്കുന്നു. കര്‍തൃവചനങ്ങള്‍ മനുഷ്യരാശിക്ക് പകര്‍ന്നുകൊടുത്ത് അവരെ നന്മയുടെ വഴിക്ക് തിരിക്കുന്ന ബഹുമാനപ്പെട്ട അച്ചനൊപ്പം എത്സികൊച്ചമ്മയും സമൂഹ നന്മക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ വ്യാപൃതയാണ്. Read more about അവധിക്കാലം – എത്സി കൊച്ചമ്മയോടൊത്ത് കുട്ടികള്‍ക്ക് മാതൃഭാഷാ പഠനം[…]

ബിജു കൃഷ്ണന്‍ സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍

11:30am 14/7/2016 ചിക്കാഗോ: സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്‌കോക്കി വില്ലേജ് കമ്മീഷണര്‍ ബിജു കൃഷ്ണന് അഭിനന്ദന പ്രവാഹം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കോക്കി വില്ലേജ് ഒരു ഇന്ത്യന്‍ വംശജനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ബിജു കൃഷ്ണന്റെ പ്രവര്‍ത്തനം സ്‌കോക്കി വില്ലേജ് കന്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മറ്റിക്ക് പുതിയ ദിശാ ബോധം നല്‍കി എന്ന് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസെന്‍ അഭിപ്രായപ്പെട്ടു. ബിജുവിന്റെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത്, മേയര്‍ ജോര്‍ജ് Read more about ബിജു കൃഷ്ണന്‍ സ്‌കോക്കി വില്ലേജ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍[…]