ഛത്തീസ്ഗഡില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

01:40pm 11/7/2016 റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ നാലു മാവോയിസ്റ്റുകളെ പോലീസ് വധിച്ചു. ബിജാപുരിലെ തുംനര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഉകേഷ്, ഗാന്‍ഗല്ലൂരില്‍ മേഖലയിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ രാജു എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ഒരു തോക്കും പോലീസ് കണ്‌ടെടുത്തു. മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയാണ് ബസ്തര്‍.

ഉമ്മമാരുടെ മനോധൈര്യം സമരങ്ങള്‍ക്ക് വീര്യം കൂട്ടി’

01;22pm 11/7/2016 ദുബായി: 1980 ജൂലൈ 30 റംസാന്‍ 17ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ് റഹ്മാന്‍ കുഞ്ഞിപ്പയുടെ പുണ്യം ചെയ്ത മാതാപിതാക്കള്‍ സമൂഹത്തില്‍ എക്കാലത്തും സ്മരിക്കപെടുമെന്നും രക്തസാക്ഷികളുടെ ഉമ്മമാരുടെ മനോധൈര്യം എന്നും സമരങ്ങള്‍ക്ക് വീര്യം പകര്‍ന്നിട്ടുണ്ടെന്നും ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ. വിശുദ്ധ ഖുര്‍ആന്റെ ഭാഷക്ക് വേണ്ടി ലോക ചരിതത്തില്‍ നടന്ന ഒരേ ഒരു പോരാട്ടത്തിന്റെ നിണമണിഞ്ഞ ഓര്‍മകള്‍ ബാക്കിയാക്കി കടന്നുപോയ റഹ്മാന്റെ മാതാവ് ആയിഷ ഹജ്ജുമ്മയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ബറാഹ Read more about ഉമ്മമാരുടെ മനോധൈര്യം സമരങ്ങള്‍ക്ക് വീര്യം കൂട്ടി’[…]

നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അവസരം

01:20pm 11/07/2016 നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ 78 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്സ് അസിസ്റ്റന്‍റ് (28), ഓഫിസ് അസിസ്റ്റന്‍റ് (20), മാര്‍ക്കറ്റിങ് റെപ്രസന്‍േററ്റിവ് (30) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓഫിസ് അസിസ്റ്റന്‍റ് തസ്തികയില്‍ അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. അക്കൗണ്ട് അസിസ്റ്റന്‍റാവാന്‍ ബി.കോം ജയവും മാര്‍ക്കറ്റിങ് റെപ്രസന്‍േററ്റിവ്സിന് അഗ്രികള്‍ചര്‍ ബിരുദവുമാണ് യോഗ്യത. പ്രായപരിധി: അപേക്ഷകര്‍ക്ക് 30 വയസ്സ് കഴിയരുത്. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് ലഭിക്കും. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍. അപേക്ഷാ ഫീസ്: 200 രൂപ. ഇന്‍റര്‍നെറ്റ് ബാങ്കിങ്, Read more about നാഷനല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡില്‍ അവസരം[…]

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡില്‍ അപ്രന്‍റിസ്:അപേക്ഷ ക്ഷണിച്ചു.

01:17pm 11/07/2016 ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളാണുള്ളത്. ഫിറ്റര്‍ (18), ടര്‍ണര്‍ (3), മെകാനിക്-മോട്ടോര്‍ വെഹ്ക്കിള്‍ (3), ഇലക്ട്രീഷ്യന്‍ (14), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക് (8), റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് (3), മെഷിനിസ്റ്റ് (1), വെല്‍ഡര്‍ (6), പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ് (2) , ബോയ്ലര്‍ അറ്റഡന്‍റ് (15), അഡ്വാന്‍സ്ഡ് അറ്റഡന്‍റ് (7) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രോഗ്രാമിങ് Read more about ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ് ലിമിറ്റഡില്‍ അപ്രന്‍റിസ്:അപേക്ഷ ക്ഷണിച്ചു.[…]

നിയന്ത്രണ രേഖയില്‍ ഭീകരരുടെ വെടിയേറ്റ് സൈനികന് വീരമൃത്യൂ

01:14pm 11/7/2016 ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ വെടിയേറ്റ് ജവാന് വീരമൃത്യു. അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിച്ചത് സൈനികര്‍ പ്രതിരോധിക്കുന്നതിനിടെയാണ് ജവാന്‍ വെടിയേറ്റ് മരിച്ചത്. കെരണ്‍ സെക്ടര്‍ വഴി വന്‍ ആയുധ ശേഖരവുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിക്കുന്നതിനിടെയാണ് ഒരു ജവാന്‍ വെടിയേറ്റ് മരിച്ചത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്ക്

01:13pm 11/7/2016 കണ്ണൂര്‍: ഇരിട്ടി പുന്നാടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മേഴ്സിക്കുട്ടനുംടി.പി ദാസനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്

01:11 PM 11/07/2016 തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോർട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 15 അംഗങ്ങൾ ഉള്‍പ്പെടുന്ന കൗൺസിൽ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയിൽ അംഗങ്ങളാകും. മുൻ ബാഡ്മിന്‍റൺ താരം ജോർജ് തോമസ്, വോളിബാൾ താരം കിഷോർ കുമാർ, കയാക്കിങ് അസോസിയേഷൻ പ്രതിനിധി ഡി. വിജയകുമാർ എന്നിവർ Read more about മേഴ്സിക്കുട്ടനുംടി.പി ദാസനും സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത്[…]

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

01:10 PM 11/07/2016 കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ 41 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഉബൈദാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കേരളം വിട്ട് പോകരുത് ,പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ 43 പ്രതികളില്‍ രണ്ടു പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ബാക്കിയുള്ളവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കുളച്ചല്‍ ഭീഷണിയാകും.

10:29am 11/07/2016 തമിഴ്നാട്ടിലെ കുളച്ചലിനടുത്ത് തുറമുഖത്തിന് കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ അനുമതി നല്‍കിയത് വിഴിഞ്ഞത്തിന് മാത്രമല്ല, കുളച്ചലില്‍ സ്ഥാപിക്കുന്ന തുറമുഖം രാജ്യത്തേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന മാര്‍ഗമായി മാറുമെന്ന് മാത്രമല്ല, കിഴക്കുപടിഞ്ഞാറന്‍ കടല്‍ വ്യാപാരത്തിന്‍െറ പ്രധാന ഹബായി മാറുമെന്നുമാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്‍െറ വിശദീകരണം. നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന ഭാഗം കൈകാര്യം ചെയ്യുന്നത് കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളാണെന്നും കേന്ദ്ര മന്ത്രാലയം വിശദീകരിക്കുന്നു. ഇതുവഴി ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുകിട്ടേണ്ട 1500 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം നഷ്ടമാകുന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവ് Read more about കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കുളച്ചല്‍ ഭീഷണിയാകും.[…]

പുതിയ കുട്ടികള്‍ നയന്‍താരയില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്.

10:27am 11/7/2016 പുതിയതായി സിനിമയില്‍ വരുന്ന കുട്ടികള്‍ നയന്‍താരയില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്. നയന്‍താരയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്. വളരെ കൃത്യമായി സമയനിഷ്ഠ പാലിക്കാന്‍ നയന്‍താരയ്ക്കു കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്രമണിക്ക് റെഡിയാകണമെന്നു പറഞ്ഞാല്‍ അക്കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട. ഒമ്പതു മണിയാണ് പറഞ്ഞിരിക്കുന്നതെങ്കി ല്‍ 8.50ന് മേക്കപ്പിട്ട് ആള് റെഡിയായിരിക്കും. ഇന്ന ദിവസം വരാമെന്നു പറഞ്ഞു പോയാല്‍ ആ ദിവസം കൃത്യമായും എത്തിയിരിക്കും. ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ കാരവാന്‍ ഉണെ്ടങ്കിലും Read more about പുതിയ കുട്ടികള്‍ നയന്‍താരയില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്.[…]