കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്

08.26 05-07-2016 കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്. രാവിലെ 11-ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ബിജെപിയിലും വൈകാതെ അഴിച്ചുപണിയുണ്ടാകും. ഇന്നത്തെ അഴിച്ചുപണിയില്‍ അര ഡസനോളം മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കും. അടുത്ത വര്‍ഷം ആദ്യം നടക്കേ ണ്ട ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി തന്ത്രങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതാകും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ വികസനം. യുപിയില്‍ നിന്നടക്കം പത്തോളം പുതുമുഖങ്ങളെ കേന്ദ്രമന്ത്രിമാരാക്കാനാണു തീരുമാനം. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരും പുതിയ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരും ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് Read more about കേന്ദ്രമന്ത്രിസഭാ വികസനവും അഴിച്ചുപണിയും ഇന്ന്[…]

ഐസ്‌ക്രീം പാര്‍ലര്‍കേസ്; വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

06.48 PM 04-07-2016 ഐസ്‌ക്രീം പാര്‍ലര്‍കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാല്‍ സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കേസില്‍ വിഎസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഎസിന്റെ വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തു. കേസില്‍ വിഎസിന് വേണമെങ്കില്‍ വിചാരണകോടതിയെ സമീപിക്കാം എന്ന് കോടതി നിര്‍ദേശിച്ചു. മുന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെയും Read more about ഐസ്‌ക്രീം പാര്‍ലര്‍കേസ്; വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി[…]

വിഎസിന് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

10:29am 04/7/2016 തിരുവനന്തപുരം: ഇരട്ടപദവി നിയമം ഭേദഗതി ചെയ്യണമെന്നു ശിപാര്‍ശ. ചീഫ് സെക്രട്ടറിയും നിയമവകുപ്പ് സെക്രട്ടറിയുമാണ് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനു മുന്നോടിയായാണ് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഎസിനെ ഭരണപരിഷ്‌കരണ കമ്മിറ്റി ചെയര്‍മാനാക്കാനാണ് മന്ത്രിസഭയുടെ നീക്കം. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയില്‍ തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. നേരത്തെ, വിഎസിന്റെ കാബിനറ്റ് പദവി സംബന്ധിച്ച വിഷയത്തില്‍ ഇരട്ടപദവിയുടെ നിയസാധുത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ Read more about വിഎസിന് ഇരട്ടപദവി നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.[…]

ചൈനയില്‍ കനത്ത മഴ: മരണം 61 കടന്നു

10:22am 04/7/2016 ബെയ്ജിംഗ്: കനത്ത മഴയിലും മണ്ണിടിച്ചിലിലും ചൈനയില്‍ മരിച്ചവരുടെ എണ്ണം 61 കടന്നു . ഞായറാഴ്ച 14 പേര്‍ കൂടി മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴ നാശംവിതച്ച തെക്കന്‍ ചൈനയിലാണ് 14 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തത്. 15,800 വീടുകള്‍ക്ക് തകരാറു സംഭവിച്ചതായും 7,10,000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചതായും ദുരന്തനിവാരണസേന അറിയിച്ചു.

നരേന്ദ്ര മോദി ഇന്ന് റിയോ അത്‌ലറ്റുകളെ കാണും

10:20am 04/7/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയ അത്‌ലറ്റുകളെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരില്‍ക്കണ്ട് ആശംസകള്‍ അറിയിക്കും. ഡല്‍ഹിയിലെ മനേക്ഷാ സെന്ററിലാണ് പ്രധാനമന്ത്രി അത്‌ലറ്റുകളുമായി സംവദിക്കുന്നത്. കേന്ദ്ര കായികമന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ചീഫ് ഡെ മിഷന്‍ തുടങ്ങിയവരും ചടങ്ങിനെത്തും. യോഗ്യത നേടിയ അത്‌ലറ്റുകളില്‍ നല്ലൊരു ഭാഗം വിദേശത്തു പരിശീലനത്തിലായതിനാല്‍ പലരും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തേക്കില്ല.

ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം.

10:15 AM 04/07/2016 ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കൻ കോൺസുലേറ്റിന്​ സമീപം ചാവേർ സ്​ഫോടനം. ഇന്ന്​ പുലർച്ചെയാണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടക വസ്​തുക്കളുമായി കാറി​െലത്തിയ ചാവേറിനെ സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന്​ പൊട്ടിത്തെറിക്കുകയായിരുന്നു. സ്​ഫോടനത്തിൽ രണ്ട്​ നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു. സ്​ഫോടനത്തെ തുടർന്ന്​ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കോൺസുലേറ്റിന്​ ചുറ്റുമുള്ള പ്രദേശം ഒഴിപ്പിച്ചു. യു.എസ്​ സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി കോൺസുലേറ്റിൽ ചടങ്ങുകൾ നടക്കാനിരിക്കെയാണ്​ സ്​ഫോടനം. 2004 ൽ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത്​ പേർ കൊല്ലപ്പെട്ടിരുന്നു.

ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

10:17am 04/7/2016 വിനോദ് കൊണ്ടൂര്‍ ഡേവിഡ് മയാമി: അറുപതുകളില്‍ കേരളത്തില്‍ നിന്ന് അമേരിക്കയിലെ നഴ്‌സിംഗ് മേഖലയിലേക്ക് ജോലി തേടിയെത്തിയ നഴ്‌സുമാരാണ് അമേരിക്കന്‍ പ്രവാസി മലയാളികളുടെ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. ഇന്നും അമേരിക്കന്‍ മലയാളികളിലെ ഭൂരിപക്ഷവും ഈ മേഖലില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വിവരസാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം നഴ്‌സിംഗ് മേഖലയിലും വലിയ മാറ്റങ്ങളാണ് അനുദിനം വരുത്തിക്കൊണ്ടിരിക്കുന്നത്. ബെഡ്‌സൈഡില്‍ നിന്ന് നഴ്‌സിംഗ് മേഖലയിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലേക്ക് അതിവേഗം വളര്‍ച്ച നേടുകയാണ്. ഇന്ന് നഴ്‌സിംഗ് മേഖലയില്‍ രോഗീപരിചരണം മാത്രമല്ല, വിദൂരനിയന്ത്രണ കംപ്യൂട്ടര്‍, യന്ത്രസംവിധാനത്തോടുകൂടി Read more about ഫോമ നഴ്‌സസ് സെമിനാര്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിലെ നാലു പേര്‍ പിടിയില്‍

10:15am 04/7/2016 ജമ്മു: ജമ്മു കാഷ്മീരില്‍ മയക്കുമരുന്നു കള്ളക്കടത്തിനു ശ്രമിച്ച നാലു പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു കിലോഗ്രാം ബ്രൗണ്‍ഷുഗറുമായി നാലു പേര്‍ പിടിയിലാവുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ളതാണ് ഈ മയക്കുമരുന്ന്.

ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു

10:11 AM 04/07/2016 കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സര്‍വിസ് ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് വിനയായി. ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 48 മണിക്കൂര്‍ സൗജന്യ സേവനം കമ്പനി അനുവദിച്ചതാണ് വീണ്ടും വലച്ചത്. കോള്‍ ചെയ്യാന്‍ കഴിയാതെ നൂറുകണക്കിന് പേരാണ് പ്രതിസന്ധിയിലായത്. ഏറെനേരം ഡയല്‍ ചെയ്തശേഷമാണ് കോള്‍ വിളിക്കാന്‍ കഴിഞ്ഞതെന്നാണ് പരാതി. എല്ലാ റൂട്ടുകളും തിരക്കിലാണെന്ന മറുപടി കേട്ട് വിഷമവൃത്തത്തിലായി. ബുദ്ധിമുട്ടിലായവര്‍ക്ക് സേവനദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററുമായി Read more about ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു[…]

അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

10:10am 04/7/2016 കൊച്ചി: എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്­ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. അതിനിടെ ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചു ചര്‍ച്ചകള്‍ ഉയര്‍ത്തി വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി Read more about അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി[…]