മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയെ തുടര്‍ന്നു ആശുപത്രിയില്‍.

08:37am 02/6/2016 ന്യൂഡല്‍ഹി: രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. 56കാരനായ ഷാഹിദിന്റെ കരളിനും കിഡ്‌നിക്കും ബാധിച്ച അസുഖം ഗുരുതരമായതിനത്തെുടര്‍ന്ന് ജന്മനാടായ വാരാണസിയില്‍നിന്ന് ഗുര്‍ഗാവോണിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാക്കി. ഷാഹിദിന് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഹോക്കിയെ രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്നതാക്കിയവരില്‍ പ്രമുഖനായ ഷാഹിദിന്റെ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമത്തെിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്റെ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്. ഇന്ത്യന്‍ Read more about മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് ഗുരുതരാവസ്ഥയെ തുടര്‍ന്നു ആശുപത്രിയില്‍.[…]

കൊച്ചി വിമാനത്താവളം കനത്ത സുരക്ഷയില്‍

08:35am 02/7/2016 നെടുമ്പാശേരി: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാവലയത്തില്‍. ജൂലൈ ആറിന് അര്‍ധരാത്രിവരെ വ്യൂവിംഗ് ഗാലറിയിലുള്‍പ്പെടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഐഎസ് ഭീകരാക്രമണ ഭീഷണി ശക്തമാണെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. സിഐഎസ്എഫ്, കേരള പോലീസ് എന്നിവയ്ക്കു പുറമെ ദ്രുതകര്‍മ സേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും 24 മണിക്കൂറും സജീവമാണ്. വിമാനത്താവളത്തില്‍ വന്നുപോകുന്ന വാഹനങ്ങളും ആളുകളും നിരീക്ഷണത്തിലാണ്. യാത്രക്കാര്‍ ടെര്‍മിനലില്‍ കയറുന്നതുമുതല്‍ ലാഡര്‍ പോയിന്റുവരെ പലവട്ടം പരിശോധനയ്ക്കു വിധേയമാകും. Read more about കൊച്ചി വിമാനത്താവളം കനത്ത സുരക്ഷയില്‍[…]

മലയാളി വിദ്യാര്‍ഥിയുടെ കൊല: അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിങ്

08:31am 02/7/2016 ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ അടിച്ചു കൊന്ന സംഭവം സമഗ്ര അന്വേഷണത്തിന് വിധേയമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാര്‍, മലയാളി സംഘടനകള്‍ എന്നിവയുടെ നിവേദനങ്ങള്‍ പരിഗണിച്ച അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഉറപ്പ് നല്‍കിയത്. അതേസമയം പ്രതികളെ രക്ഷിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ ശ്രമം പാളി. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞും നിസംഗത തുടര്‍ന്ന പൊലീസ് പ്രതിഷേധം ശക്തമായതോടെ പാന്‍മസാലകടയുടമയെയും രണ്ടു മക്കളെയും കസ്റ്റഡിയിലെടുത്തിരുന്നു. Read more about മലയാളി വിദ്യാര്‍ഥിയുടെ കൊല: അന്വേഷണം നടത്തുമെന്ന് രാജ്‌നാഥ് സിങ്[…]

വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ അക്രമിയുടെ വെടിവയ്പില്‍ ഒരു ഇസ്രയേലി കൊല്ലപ്പെട്ടു.

08:30am 02/7/2016 ജറുസലേം: സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഹെബ്രോന്‍ സിറ്റിയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇസ്രയേല്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനു നേര്‍ക്കാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച പലസ്തീനിയുടെ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.

ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

08:27 AM 02/07/2016 ചെന്നൈ: നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എൻജിനീയറായ 24കാരൻ രാംകുമാറിനെ തിരുനെൽവേലിയിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ലോഡ്ജിലെത്തിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ രാംകുമാർ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലപ്പെട്ട സ്വാതിയുടെ വീടിന് സമീപത്താണ് പ്രതി താമസിച്ചിരുന്നതെന്നും സ്വാതിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരി ചോലൈമേട് സൗത്ത് ഗംഗൈയമ്മ കോവില്‍ സ്ട്രീറ്റിലെ സ്വാതി എസ് Read more about ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടികൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ.[…]

ധാക്കയില്‍ വെടിവെപ്പ്; 20 വിദേശികൾ കൊല്ലപ്പെട്ടു

07:30pm 02/07/2016 ധാക്ക: ധാക്കയിലെ റസ്​​േറ്റാറൻറിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ പെൺകുട്ടിയും. താരിഷി ​ജെയിൻ (19) ആണ്​ കൊല്ലപ്പെട്ടതെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ ട്വിറ്ററിൽ അറിയിച്ചു. ധാക്കയിൽ വസ്​ത്ര വ്യാപാരിയായ ന്യൂഡൽഹി സ്വദേശി സഞ്​ജീവ്​ ​ജെയിനി​െൻറ മകളാണ്​ താരിഷി. യുഎസിലെ യൂനിവേഴ്​സിറ്റി ഒാഫ്​ കാലിഫോർണിയ, ബെർക്ക്​ലിയിൽ വിദ്യാർഥിനിയായ താരിഷി അവധി ആഘോഷിക്കാനാണ്​​ ധാക്കയിലെത്തിയത്​. കൊല്ലപ്പെട്ടവരിൽ യു.എസ്​ പൗരനും ഉൾപ്പെട്ടതായി വൈറ്റ്​ ഹൗസ് വിദേശകാര്യ വകുപ്പും സ്​ഥിരീകരിച്ചു. എന്നാൽ ഇയാളുടെ പേര്​ വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ്​ തലസ്ഥാന നഗരത്തെ നടുക്കിയ Read more about ധാക്കയില്‍ വെടിവെപ്പ്; 20 വിദേശികൾ കൊല്ലപ്പെട്ടു[…]

മെക്സികോയെ കളിയാക്കി വീണ്ടും ട്രംപ്

08:22am 02/07/2016 വാഷിങ്ടണ്‍: അയല്‍രാജ്യമായ മെക്സികോയെ കളിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ സ്വദേശികള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ അമേരിക്കയെ ആക്രമിക്കാന്‍ തയാറെടുക്കുകയാണെന്നും ട്രംപ് പരിഹസിച്ചു. ന്യൂ ഹാംപ്ഷെയറിലെ പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് വീണ്ടും മെക്സികോക്കെതിരെ തിരിഞ്ഞത്. ന്യൂ ഹാംപ്ഷയറിലെ പ്രചാരണ പരിപാടിക്കിടെ വിമാനത്തിന്‍െറ ശബ്ദം കേട്ടപ്പോഴായിരുന്നു ട്രംപിന്‍െറ പരിഹാസം. ‘മെക്സികോ നേതാക്കള്‍ ഊര്‍ജ്ജസ്വലരാണ്. പക്ഷേ, അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ ചിലപ്പോള്‍ വിമാനം അയച്ച് നമ്മെ അക്രമിക്കാന്‍ വരെ തയാറായേക്കും’-ട്രംപ് പറഞ്ഞു. നേരത്തേയും Read more about മെക്സികോയെ കളിയാക്കി വീണ്ടും ട്രംപ്[…]

ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍

08:24am 02/7/2016 ടൊറന്റോ: മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ പതിവായി കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരാറുള്ള കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത്­ അമേരിക്കയുടെ (KVNLA) ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ജിമ്മിജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫിക്കുവേണ്ടിയുള്ള മത്സരം ടൊറന്റോ സ്റ്റാലിയന്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, മെയ് 28, 29 തീയതികളില്‍ പൂര്‍വാധികം ആഡംബരത്തോടെ നടത്തുകയുണ്ടായി. ഈ വര്‍ഷം മത്സരത്തിനായി കളത്തില്‍ ഇറങ്ങിയത് 12 ടീമുകളാണ്. വാശിയേറിയ പോരാട്ടത്തിന് ശേഷം ഫൈനല്‍സില്‍ എത്തിയത് ഡാളസ് സ്‌ട്രൈക്കേഴ്‌­സും, ടാമ്പാ ടൈഗേഴ്‌­സും Read more about ഡാളസ് സ്‌ട്രൈക്കേഴ്‌­സ് 28-മത് ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ജേതാക്കള്‍[…]

ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

08:23am 02/7/2016 കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലസിംഗ് സെന്ററിന്റെ (Blessing Center) സ്ഥാപക പാസ്റ്ററും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ (Blessing Today) ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ് ഫെസ്റ്റിവല്‍സിലൂടെയും സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും രണ്ടാഴ്ചത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്നു. ജൂലൈ 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ ഹൂസ്റ്റണ്‍ നഗരത്തിലെ പ്രമുഖ മള്‍ട്ടി നാഷണല്‍ ചര്‍ച്ച് ആയ ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചിലും, ജൂലൈ 25-നു വൈകിട്ട് Read more about ബ്രദര്‍ ഡാമിയന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍[…]

നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയില്‍

08:22am 02/7/2016 ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ കുടുംബ സംഗമം വളരെ വിപുലമായ പരിപാടികളോടുകൂടി 2016 ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ വച്ചു നടത്തുന്നതാണ്. സാംസ്കാരിക സമ്മേളനം, കലാമത്സരങ്ങള്‍, കുടുംബവേദി, വാര്‍ഷിക സംഗമം, കുട്ടിക്കൂട്ടം, റിട്ടയര്‍മെന്റ് പ്ലാനിംഗ്, യുവജനങ്ങള്‍ക്കുവേണ്ട് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ്, ഡെലവെയര്‍ ട്യൂബിംഗ്, കായിക മത്സരങ്ങള്‍, യുവപ്രതിഭകളെ ആദരിക്കല്‍ എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വിജ്ഞാനപ്രദമായ ക്ലാസുകളും, സെമിനാറുകളും ഉണ്ടായിരിക്കും. പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും Read more about നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കുടുംബസംഗമം ജൂലൈ 15,16,17 തീയതികളില്‍ ന്യൂജേഴ്‌സിയില്‍[…]