ഇറ്റലിയില്‍ ശക്തമായ ഭൂചലനം; ആറു മരണം

12:40 pm 24/08/2016 റോം: സെന്‍ട്രല്‍ ഇറ്റലിയില്‍ ശക്തമായ ഭൂചലനത്തിൽ ആറു പേർ മരിച്ചു. ഇറ്റാലിയന്‍ നഗരമായ പെറുജിയയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ 3.36 നാണ് ഭൂചലനമുണ്ടായത്. തുടര്‍ചലനങ്ങള്‍ റോമിലും ഉണ്ടായതായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളും പാലങ്ങളും തകരുകയും ചിലയിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചു. 2009ല്‍ അക്വില മേഖലയില്‍ 6.1 രേഖപ്പെടുത്തിയ Read more about ഇറ്റലിയില്‍ ശക്തമായ ഭൂചലനം; ആറു മരണം[…]

മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍

10:48 am 24/08/2016 ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലയാളി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ തൃശൂര്‍ സ്വദേശി ബിനീഷാണ് (35) അറസ്റ്റിലായത്. ഇപ്പോള്‍ ഷാര്‍ജ ഫ്രീസോണിലെ മറൈന്‍ കമ്പനി ജീവനക്കാരനാണിയാള്‍. പാകിസ്താന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നതരത്തില്‍ ചിത്രസഹിതം ഇയാള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. യു.എ.ഇയിലെ മറ്റൊരു സ്ഥാപനത്തില്‍ നടന്ന പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ചിത്രമാണ് Read more about മലബാര്‍ ഗോള്‍ഡിനെതിരെ വ്യാജ പ്രചാരണം: മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍[…]

സാക്ഷി മാലികിന് ഡല്‍ഹിയില്‍ വൻ വരവേല്‍പ്

10:39 am 24/08/2016 ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടി രാജ്യത്തിന്‍െറ അഭിമാനമായ സാക്ഷി മാലികിന് ന്യൂഡല്‍ഹിയില്‍ വൻ വരവേൽപ്പ്. പുലർച്ചെ 3.50ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സാക്ഷിയെ ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചു മന്ത്രിമാര്‍ സ്വീകരിച്ചു. ഹരിയാന കായിക മന്ത്രി അനിൽ വിജ് സാക്ഷിയെ അനുഗമിച്ചിരുന്നു. രാജ്യത്തിനായി ഒളിമ്പിക്സ് മെഡൽ നേടുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 12 വർഷങ്ങളായി ഇതിനുള്ള തയാറെടുപ്പിലായിരുന്നു. ഡൽഹിയിൽ ലഭിച്ച Read more about സാക്ഷി മാലികിന് ഡല്‍ഹിയില്‍ വൻ വരവേല്‍പ്[…]

വന്ധ്യംകരണം; ചെലവിടേണ്ടത് കോടികള്‍

10:40 AM 24/08/2016 കൊച്ചി: തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് സര്‍ക്കാര്‍ ചെലവിടേണ്ടത് കോടികള്‍. ശസ്ത്രക്രിയക്കുള്ള മരുന്ന്, ഉപകരണങ്ങള്‍ എന്നിവക്ക് മാത്രം 30 കോടി ചെലവിടേണ്ടി വരും. പുറമെ, നായ്ക്കളെ പുനരധിവസിപ്പിക്കാനും പദ്ധതിക്ക് നിയമിക്കുന്ന ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം, വാഹനം തുടങ്ങിയ ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ചെലവ് 100 കോടിയോളമാകും. കേരളത്തില്‍ 2.5 ലക്ഷത്തോളം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് ജസ്റ്റിസ് സിരിജഗന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, തെരുവ് നായ്ക്കളുടെ എണ്ണം ഇതിലും വര്‍ധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു Read more about വന്ധ്യംകരണം; ചെലവിടേണ്ടത് കോടികള്‍[…]

പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒന്നാം റാങ്ക്.

10:35 am 24/08/2016 ലണ്ടന്‍: പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തത്തെുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. കാരണം, അന്ന് പാകിസ്താന്‍ ലോകറാങ്കിങ്ങില്‍ ആറാമതായിരുന്നു. 2014 ആഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍ന്നടിഞ്ഞ പാകിസ്താന്‍ നിലയില്ലാക്കയത്തിലായിരുന്നു. പടനായകന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ ഫോം മാത്രം മതിയായിരുന്നു അന്നത്തെ പാകിസ്താന്‍െറ പരിച്ഛേദമായിട്ട്. പരമ്പരയില്‍ 16.75 റണ്‍ ശരാശരിയില്‍ 31 റണ്‍സായിരുന്നു മിസ്ബാഹിന്‍െറ ഉയര്‍ന്ന സ്കോര്‍. മുന്‍ വര്‍ഷങ്ങളില്‍ പാക് വിജയങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന സ്പിന്നര്‍ സഈദ് അജ്മലിനെ നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്‍െറ പേരില്‍ Read more about പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒന്നാം റാങ്ക്.[…]

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

10:38 am 24/8/2016 സതീശന്‍ നായര്‍ ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ കേരളത്തനിമയിലുള്ള സദ്യയോടുംകൂടി നടത്തുന്നതാണെന്നു പ്രസിഡന്റ് വിജി എസ്. നായര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും പരിപാടികളില്‍ പങ്കുചേരുവാനും വിളിക്കുക. വിജി.എസ് നായര്‍ (847 827 6227), അബ്രഹാം വര്‍ഗീസ് Read more about മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

പോസ്റ്റല്‍ പിക്‌­നിക് വിജയകരമായി

10:32 am 24/8/2016 – ബിന്‍സ് വെളിയത്തുമാലില്‍ ചിക്കാഗോ: പോസ്റ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ മലയാളീ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പിക്‌­നിക്ക് നടത്തപ്പെട്ടു. ഗ്ലെന്‍വ്യൂവിലുള്ള ഇന്‍ഡ്യന്‍ ട്രെയിന്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്‌­നിക് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. പിക്‌­നിക്കില്‍ വിവിധ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന കായികമല്‍സരങ്ങള്‍ നടത്തപ്പെട്ടു. നിരവധി മലയാളി പോസ്റ്റല്‍ കുടുംബങ്ങള്‍ പിക്‌­നിക്കില്‍ പങ്കുചേര്‍ന്നു. ബിന്‍സ് വെളിയത്തുമാലില്‍, സോമി അച്ചേട്ട്, ജോണ്‍സന്‍ കൂവക്കട, സിബി ചൂട്ടുവേലില്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പിക്‌­നിക്കിന് Read more about പോസ്റ്റല്‍ പിക്‌­നിക് വിജയകരമായി[…]

ബി.ജെ.പി സമ്മേളനം: മോദി രണ്ടു ദിവസം കോഴിക്കോട്ട്

10:30 AM 24/08/2016 കോഴിക്കോട്: കേരളത്തില്‍ ആദ്യമായി നടക്കുന്ന ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗങ്ങള്‍ വിജയിപ്പിക്കാന്‍ കോഴിക്കോട്ട് തകൃതിയായ ഒരുക്കങ്ങള്‍. സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ജില്ലാ പ്രസിഡന്‍റുമാര്‍ തുടങ്ങി പാര്‍ട്ടിയുടെ വിവിധ ശ്രേണികളിലുള്ള നേതാക്കള്‍ സമ്മേളനത്തിനത്തെും. 23ന് കടവ് റിസോര്‍ട്ടില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയിലാണ് ദേശീയ എക്സിക്യൂട്ടിവ് ചേരുക. ദേശീയ കൗണ്‍സില്‍ Read more about ബി.ജെ.പി സമ്മേളനം: മോദി രണ്ടു ദിവസം കോഴിക്കോട്ട്[…]

ഇന്ന് അഷ്ടമിരോഹിണി;നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.

10:27 am 24/08/2016 തിരുവനന്തപുരം: ശ്രീകൃഷ്ണന്‍െറ ജന്മദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജയന്തി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് വിവിധ ക്ഷേത്രസമിതികളുടെയും ഇതരസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കും. അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. ബാലന്മാര്‍ ഉണ്ണിക്കണ്ണന്‍െറ വേഷപ്പകര്‍ച്ചയുമായാണ് ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി Read more about ഇന്ന് അഷ്ടമിരോഹിണി;നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിക്കും.[…]

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാ ആഘോഷിച്ചു

– എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: പൊന്നിന്‍ ചിങ്ങത്തിലെ ഓണം ചിങ്ങമാസത്തിലെ പൊന്‍പുലരിയില്‍ തന്നെ, ചിങ്ങം 4 ശനിയാഴ്ച (ആഗസ്റ്റ് 20ന്) ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ആഘോഷിച്ചു. കമ്മ്യൂണിറ്റി നിവാസികളുടെ കേരളതനിമയാര്‍ന്ന ഓണാഘോഷം അത്യന്തം വര്‍ണ്ണശബളവും ആകര്‍ഷകവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മദ്ധ്യാഹ്നത്തോടെ ഇവിടുത്തെ മലയാളി കമ്മ്യൂണിറ്റിയിലെ പ്രായത്തില്‍ മുതിര്‍ന്നവര്‍ തിരിതെളിയിച്ചതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി Read more about വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി ഓണാ ആഘോഷിച്ചു[…]