ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്

11:33 am 23/8/2016 റിയാദ്: ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്. ഇറാനു വേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ ജയിലിലടച്ചതെന്നാണു വിവരങ്ങള്‍.സൗദി സൈന്യത്തെക്കുറിച്ചുള്ള സുപ്രാധാന രേഖകള്‍ ഇറാനിയന്‍ എംബസിക്കു ചോര്‍ത്തി നല്‍കി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്നാണു വിവരങ്ങള്‍. അറബ് രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇയാള്‍ക്കു കത്തുകല്‍ ലഭിച്ചിട്ടുണ്‌ടെന്നും സൗദി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അസ്ലം വധം: രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന

11:32 am 23/08/2016 നാദാപുരം: യൂത്ത്ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന. കൊലപാതകികള്‍ക്ക് ഇന്നോവ കാര്‍ എത്തിച്ചുനല്‍കിയ യുവാവിനെയും പ്രതികള്‍ക്കൊപ്പം മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത യുവാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചത്. അന്വേഷണസംഘം നല്‍കുന്ന സൂചനയനുസരിച്ച് പിടിയിലായ ഒരാള്‍ വളയം നിരവുമ്മല്‍ സ്വദേശിയും മറ്റൊരാള്‍ അഭയഗിരി സ്വദേശിയുമാണ്. മലയോരത്തുനിന്ന് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇവര്‍ പൊലീസിന്‍െറ വലയിലായത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കുശേഷം പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും. കൊലയാളികളിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാന Read more about അസ്ലം വധം: രണ്ടുപേര്‍ കസ്റ്റഡിയിലായതായി സൂചന[…]

പ്രശ്‌നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസ്സോടെ അഭിമുഖീകരിക്കുക:റവ. സി. ജെ. തോമസ്

11:30 am 23/8/2016 പി. പി. ചെറിയാന്‍ കരോള്‍ട്ടന്‍(ഡാലസ്): പ്രശ്‌നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തില്‍ അതിനെ ഓജസോടെ അഭിമുഖീകരിക്കുന്നവര്‍ക്ക് മാത്രമേ ജീവിത വിജയം കണ്ടെത്തുന്നതിനും അതിലൂടെ ശാശ്വത സമാധാനവും സന്തോഷവും പ്രാപിക്കുന്നതിനും കഴിയുകയുളളൂ എന്ന് കണ്‍വന്‍ഷന്‍ പ്രാസംഗീകനും മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനുമായ റവ. സി. ജെ. തോമസ് പറഞ്ഞു. പാപ മരണത്തിനധീനരായ മാനവജാതിയെ നിത്യ ജീവങ്കലേക്ക് ആനയിക്കുവാന്‍ മൂന്നാണികളില്‍ തൂക്കപ്പെട്ടപ്പോള്‍ വസ്ത്രം പടയാളികള്‍ക്കും മാതാവിനെ ശിക്ഷ്യന്മാര്‍ക്കും ആത്മാവിനെ പിതാവായ ദൈവത്തിനും ശരീരം അരിമത്യയിലെ ജോസഫിനും സ്വയമേ Read more about പ്രശ്‌നങ്ങള്‍ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസ്സോടെ അഭിമുഖീകരിക്കുക:റവ. സി. ജെ. തോമസ്[…]

തെരുവുനായകളെ വന്ധ്യംകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

11:29 am 23/8/2016 തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണനടപടികള്‍ Read more about തെരുവുനായകളെ വന്ധ്യംകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി[…]

തെരഞ്ഞെടുപ്പു പോരാട്ടത്തിന് പാര്‍ട്ടിക്ക് പണമില്ലെന്ന് കെജ്രിവാള്‍

11:27 am 23/08/2016 പനാജി: പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രചാരണത്തിന് ചെലവഴിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ കൈവശം പണമില്ളെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഒന്നര വര്‍ഷം സംസ്ഥാനത്തിന്‍െറ ഭരണം നടത്തുന്ന പാര്‍ട്ടിയാണെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യമാണെന്ന് അദ്ദേഹം പനാജിയില്‍ പട്ടികജാതി-വര്‍ഗ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കി. എന്നാല്‍, ഈ വെല്ലുവിളി അതിജീവിച്ച് പാര്‍ട്ടി രണ്ടു സംസ്ഥാനത്തും മുന്നേറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതിയെന്ന് കെജ്രിവാള്‍ Read more about തെരഞ്ഞെടുപ്പു പോരാട്ടത്തിന് പാര്‍ട്ടിക്ക് പണമില്ലെന്ന് കെജ്രിവാള്‍[…]

സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍ ആചരിച്ചു

11:27 am 23 /8/2016 – സിനു പാലയ്ക്കത്തടം ചിക്കാഗോ: ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ ധീര ദേശാഭിമാനികളെ അനുസ്മരിക്കുന്നതിനായി നൈല്‍സിലുള്ള രുചി റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ദേശഭക്തിയുടെ അലയൊലികള്‍ ഉയര്‍ന്നു. 1947-കളില്‍ നിരവധിയായ നാട്ടുരാജ്യങ്ങളും പട്ടിണിയും, രോഗവും, ജാതിമത സംഘര്‍ഷങ്ങളും, അന്ധവിശ്വാസങ്ങളും, കഷ്ടപ്പാടുകളുമായി കിട്ടിയ അന്നത്തെ ദരിദ്രരാജ്യത്തെ, ഇന്നത്തെ നിലയിലുള്ള ഒരു വന്‍ രാഷ്ട്രമാക്കി മാറ്റിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും, നമ്മുടെ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ത്യാഗസന്നദ്ധരായ Read more about സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍ ആചരിച്ചു[…]

ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ പരി.മാതാ­വിന്റെ സ്വര്‍ഗ്ഗാ­രോ­പണ തിരു­നാള്‍ ഭക്തി­പൂര്‍വ്വം കൊണ്ടാ­ടി

09:34 am 23/8/2016 ഡിട്രോ­യിറ്റ്: ഓഗസ്റ്റ് 13­-ാം തീയതി ശനി­യാഴ്ച വൈകു­ന്നേരം ഇട­വക വികാരി ബഹു. രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ചന്‍ തിരു­നാള്‍ കൊടി­യേറ്റ് കര്‍മ്മം നിര്‍വ്വ­ഹി­ച്ചു. തുടര്‍ന്ന് വേലി­യാത്ത് ജേക്കബ് ചാണ്ടിയും ചി­ന്നമ്മയും സംഭാ­വ­ന­യായി നിര്‍മ്മിച്ചു നല്‍കിയ ഗൂഡ­ല്ലൂപ്പേ മാതാ­വിന്റെ ഗ്രോട്ടോ വെഞ്ച­രി­ച്ചു. ഗ്രോട്ടോ­യുടെ നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി­യത് റ്റോബി മണി­മ­ലേത്തും സംഘ­വു­മാ­ണ്. ഡിട്രോ­യിറ്റ് സെന്റ് തോമസ് സീറോ മല­ബാര്‍ കത്തോ­ലിക്കാ ഇട­വക വികാരി ബഹു. മൂലേ­ച്ചാ­ലില്‍ റോയി­യ­ച്ചന്‍ ലദീ­ഞ്ഞും, ആഘോ­ഷ­മായ പാട്ടു­കുര്‍ബാന ബഹു. രാമ­­ച്ചനാട്ട് ഫിലി­പ്പ­ച്ചനും, വചന Read more about ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ പരി.മാതാ­വിന്റെ സ്വര്‍ഗ്ഗാ­രോ­പണ തിരു­നാള്‍ ഭക്തി­പൂര്‍വ്വം കൊണ്ടാ­ടി[…]

കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമം: കിക്ക് ഓഫ് ഓഗസ്റ്റ് 28-ന്

09:33 am 23/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒക്‌ടോബര്‍ എട്ടിനു നടക്കുന്ന മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമത്തിന്റെ കിക്ക്ഓഫ് ഓഗസ്റ്റ് 28-നു ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ (2200 S. Elmhurst Road, MT. Prospect) വച്ചു നടത്തുന്നതാണെന്ന് ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള അറിയിച്ചു. മിഡ്‌വെസ്റ്റ് റീജിയണിലുള്ള എല്ലാ ഹൈന്ദവ കുടുംബങ്ങളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കിക്ക്ഓഫില്‍ പങ്കെടുക്കുകയും, അതോടൊപ്പം ഒക്‌ടോബര്‍ എട്ടിനു നടക്കുന്ന റീജിയണല്‍ Read more about കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് റീജിയണല്‍ സംഗമം: കിക്ക് ഓഫ് ഓഗസ്റ്റ് 28-ന്[…]

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം സെപ്റ്റംബര്‍ 17-ന്

09:33 am 23/8/2016 ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക സുവിശേഷയോഗം സെപ്റ്റംബര്‍ 17-നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 Pottor RoadDesplains, IL 6001) വൈകിട്ട് 5.30 മുതല്‍ 8.30 വരെയാണ് യോഗം നടക്കുക. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ ഷിക്കാഗോ ക്രൈസ്റ്റ് ചര്‍ച്ച് Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സുവിശേഷയോഗം സെപ്റ്റംബര്‍ 17-ന്[…]

ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍

09:32 am 23/8/2016 മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാളസ് : പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന ത്രിദിന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 (വെള്ളി ­ ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. സിസ്റ്റര്‍ തെരേസ വരക്കുളം എഫ്.സി.സി , ഫാ. സെബാസ്റ്റ്യന്‍ അഞ്ചുമുറിയില്‍ വിസി എന്നിവരും ടീമിലുണ്ട്. 26 വെള്ളിയാഴ്ച രാവിലെ Read more about ഫാ. മാത്യു നായ്ക്കംപറമ്പില്‍ ടീം നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഡാലസില്‍[…]