മതത്തിന്റെ പേരില്‍ ക്രൂരത നടത്തുന്നവര്‍

09:45 am 22/8/2016 (ബ്ലസന്‍ ഹ്യൂസ്റ്റണ്‍) ഇസ്ലാമിക് സ്റ്റേറ്റിന്റെ മറവില്‍ മുസ്ലീം തീവ്രവാദികള്‍ ലോകത്ത് നാശം വിതച്ചുകൊ ണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ അതില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഐക്യരാഷ്ട്രസംഘടന നിസ്സഹായരായി മാറി നില്‍ക്കുന്നു. ലോകം മുഴുവന്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ അതി ക്രൂരമായ പദ്ധതികള്‍ മെനയു ന്നുയെന്ന വാര്‍ത്ത ലോകരാഷ്ട്രങ്ങള്‍ അങ്കലാപ്പോടെയാണ് കാണുന്നത്. യുവാക്കളേയും യുവ തികളേയും തങ്ങള്‍ക്കൊപ്പം കൂ ട്ടാന്‍ ഐ.എസ്സിനെ നയിക്കുന്ന വര്‍ പദ്ധതിയിട്ടുകൊണ്ട് വിവിധ രാജ്യങ്ങളില്‍ തങ്ങളുടെ ആള്‍ ക്കാരെ ഇറക്കിക്കൊണ്ട് അതി നുള്ള ശ്രമം നടത്തുന്നത് Read more about മതത്തിന്റെ പേരില്‍ ക്രൂരത നടത്തുന്നവര്‍[…]

അമേരിക്കയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍

09:44 am 22/8/2016 ന്യൂയോര്‍ക്ക് : ക്വീന്‍സില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപ് കൗര്‍ (9 വയസ്) ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. കുട്ടിയുടെ രണ്ടാനമ്മ സാംദി പര്‍ദാസ് (55) ആണു പൊലീസ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു. മൂന്നുമാസം മുന്‍പാണ് അഷ്ദീപ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കിലുള്ള പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്റെ അടുത്തെത്തിയത്. അഷ്ദീപിന്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷമാണ് സുഖ്ജിന്ദര്‍ സാംദിയെ വിവാഹം ചെയ്തത്. അഷ്ദീപിന്റെ അമ്മ Read more about അമേരിക്കയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍[…]

ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്: എസ്.എല്‍ നാരായണന് വെങ്കലം

09:43 am 22/8/2016 ഭുവനേശ്വര്‍: ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എസ്.എല്‍. നാരായണന് വെങ്കലം. ഭുവനേശ്വരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് നേട്ടം. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി എസ്.എല്‍. നാരായണന്‍ മാറി.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്റര്‍നാ­ഷ­ണല്‍ വടം­വലി മത്സരം: ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യായി

09:40 am 22/8/2016 ചിക്കാഗോ : 2016 സെപ്റ്റം­ബര്‍ അഞ്ചം തീയതി തിങ്ക­ളാഴ്ച 2 മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീ­സ് ക്‌നാനായ പള്ളി മൈതാ­നി­യില്‍ ആരം­ഭി­ക്കുന്ന വടം­വലി ടൂര്‍ണ­മെ­ന്റോടു കൂടി സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് ഓണാ­ഘോ­ഷ­ത്തിന് കൊടി­യു­യ­രു­ന്നു. (7800, W. Lyons St. Morton Grove, IL 60053) ഇതിന്റെ എല്ലാ­ത­ല­ത്തി­ലു­മുള്ള ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യ­തായി പ്രസി­ഡന്റ് സാജു കണ്ണം­പ­ള്ളിയും ജന­റല്‍ കണ്‍വീ­നര്‍ സിറി­യക് കൂവ­ക്കാ­ട്ടിലും സംയു­ക്ത­മായി വാര്‍ത്താ­കു­റി­പ്പില്‍ അറി­യി­ച്ചു. ഈ വര്‍ഷം കുവൈ­റ്റ്, ലണ്ടന്‍, Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഇന്റര്‍നാ­ഷ­ണല്‍ വടം­വലി മത്സരം: ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യായി[…]

ട്രെയിന്‍ യാത്രക്കിടെ മരിച്ചയാളുടെ ബാഗില്‍ 99 ലക്ഷവും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും

09:32 am 22/8/2106 മിഡ്‌നാപുര്‍: ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ചയാളുടെ ബാഗില്‍നിന്നും 99 ലക്ഷം രൂപയും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്‌ടെത്തി. മുംബൈ സിഎസ്ടി-ഹൗറ ഗീതാഞ്ജലി എക്‌സ്പ്രസിലെ യാത്രക്കാരനായ സുഭാസ് ചന്ദ് സുരന (55) എന്ന യാത്രക്കാരന്റെ ബാഗില്‍നിന്നാണ് പണവും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്‌ടെടുത്തത്. ഇയാള്‍ റായ്പുരില്‍നിന്നും ഹൗറയിലേക്കുപോകുകയായിരുന്നു. ജംഷദ്പുരിലെ ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് സുഭാസ് കുഴഞ്ഞ് വീണത്. ഇയാള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. അടുത്ത റെയില്‍വെ സ്റ്റേഷനായ ഖാരഖ്പുരില്‍ സഹയാത്രികര്‍ അറിയിച്ചതനുസരിച്ച് അധികൃതര്‍ എത്തിയപ്പോഴേക്കും Read more about ട്രെയിന്‍ യാത്രക്കിടെ മരിച്ചയാളുടെ ബാഗില്‍ 99 ലക്ഷവും മൂന്നു സ്വര്‍ണ ബിസ്‌ക്കറ്റുകളും[…]

വൈറ്റ്‌­പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ

09:30 am 22/8/2016 ന്യൂയോര്‍ക്ക്­: വൈറ്റ്­ പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ ഇരുപതാമത് ദുഖ്‌­റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബര്‍ 3 ശനിയാഴ്­ച മുതല്‍ സെപ്­റ്റംബര്‍ 10 ശനിയാഴ്­ച വരെ എട്ടു ദിവസങ്ങളിലായി ആദരപൂര്‍വം നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്­ച വികാരി വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ഈ വര്‍ഷത്തെ Read more about വൈറ്റ്‌­പ്ലെയിന്‍സ്­ സെന്റ്­ മേരീസ്­ പള്ളിയില്‍ എട്ടുനോമ്പ് ആചരണം സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ[…]

ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു.

05:20 pm 21/08/2016 പട്യാല: ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. ഹാൻഡ്ബോൾ താരവും പഞ്ചാബ്​ ഖൽസാ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്​. ഹോസ്റ്റൽ ഫീസും യാത്രാ ചെലവും തനിക്ക്​ വഹിക്കാനാവാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെൺകുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു​. സൗജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന്​ വാഗ്ദാനം നൽകിയാണ്​ കഴിഞ്ഞ വർഷം പൂജക്ക്​ കോളജിൽ ​പ്രവേശനം നൽകിയത്​. എന്നാൽ, ഇൗ വർഷം മുതൽ Read more about ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തു.[…]

ഗുജറാത്തിൽ ദലിത്​ ബാലന്​ നേരെ അക്രമം

05:11 pm 21/08/2016 ഭാവ്‌റ( ഗുജറാത്ത്) : ഉനക്ക്​ പിന്നാലെ ഗുജറാത്തിൽ ദലിതുകൾക്ക്​ നേരെ വീണ്ടും അക്രമം. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌റയിലാണ് സംഭവം . മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിനാണ്​ ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്​. പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്‌പേര്‍ വന്ന് മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു. ശേഷം പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സഹീല്‍ ഠാക്കൂര്‍, സര്‍വര്‍ പത്താന്‍ എന്നിവരാണെന്നാണ് Read more about ഗുജറാത്തിൽ ദലിത്​ ബാലന്​ നേരെ അക്രമം[…]

തെരുവുനായ ആക്രമണം പാലക്കാടും എട്ടു പേര്‍ക്ക് പരിക്കേറ്റു.

05:10 pm 21/08/2016 പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് പാലക്കാട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. നഗരസഭാ പ്രദേശമായ പുതുപ്പളളിത്തെരുവിലാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. പരുക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പുതുപ്പളളിത്തെരുവില്‍ നടക്കാനിറങ്ങിയവരും മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് മടങ്ങിയവരും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. കൈകള്‍ക്കും കാലുകള്‍ക്കുമാണ് കടിയേറ്റിരിക്കുന്നത്. വടക്കന്തറ ക്ഷേത്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നായയുടെ ആക്രണത്തില്‍ സഹദേവന് കൈയ്യിനും കണ്ണിനും പരിക്കേറ്റു. നായ കടിക്കുന്നതിനെ വീണ് കണ്ണിന് പരിക്കേല്‍ക്കുകയായിരുന്നു. Read more about തെരുവുനായ ആക്രമണം പാലക്കാടും എട്ടു പേര്‍ക്ക് പരിക്കേറ്റു.[…]

ഇന്തോനേഷ്യയില്‍ ബോട്ടു മുങ്ങി 10 പേര്‍ മരിച്ചു

05:06 pm 21/8/2016 ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബോട്ടു മുങ്ങി 10 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഇന്തോനേഷ്യയിലാണ് സംഭവം. 17 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ചു പേരെ ഇതുവരെ കമ്‌ടെത്താനായിട്ടില്ല. നാവികസേന വക്താവ് എഡി സുസിപ്‌റ്റോയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല