ഹിലരിക്ക് ജനപിന്തുണ കുറയുന്നതായി സര്‍വേ

10:20 am 20/08/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനുള്ള മുന്‍തൂക്കം കുറയുന്നതായി സര്‍വേ ഫലം. പ്യൂ റിസര്‍ച്ച് സെന്‍റര്‍ ഈ മാസം ആദ്യം നടത്തിയ സര്‍വേയില്‍ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 37 ശതമാനം വോട്ട് ലഭിച്ചു.10 ശതമാനം പേര്‍ ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ഥി ജോണ്‍സണെ പിന്തുണച്ചു. ഈ വര്‍ഷം ആദ്യം നടന്ന സര്‍വേയില്‍ 27 ശതമാനം പേരാണ് ട്രംപ് മികച്ച പ്രസിഡന്‍റാകുമെന്ന് Read more about ഹിലരിക്ക് ജനപിന്തുണ കുറയുന്നതായി സര്‍വേ[…]

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു.

10:18 am 20/8/2106 Picture റ്റാമ്പാ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു. എം.എ.സി.എഫ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ ഏബ്രഹാം ചാക്കോ, ജോയിന്റ് സെക്രട്ടറി സജി കരിമ്പന്നൂര്‍, കമ്മിറ്റി അംഗങ്ങളായ തോമസ് ജോര്‍ജ്, സുനില്‍ വര്‍ഗീസ്, ഷോണി ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തമ്പി ഇലവുങ്കല്‍, ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ അവതരിപ്പിച്ച ചെണ്ടമേളവും, ശിങ്കാരിമേളവും ശ്രദ്ധേയമായി. യുവജനങ്ങളും, കൗമാരക്കാരുമാണ് പ്രധാനമായും ശിങ്കാരിമേളം അവതരിപ്പിച്ചത്. അമേരിക്കയിലെ ഏറ്റവും മികച്ച ഓണപ്പരിപാടിയായ Read more about ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം റ്റാമ്പായില്‍ വിവിധ അസോസിയേഷനുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു.[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിച്ചു .

10:19 am 20/8/2016 ഡാളസ്: ഇരുപത്തിഒന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ അംഗീകൃത പ്രൊവിന്‍സുകളായ നോര്‍ത്ത് ടെക്‌സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഇന്ത്യയുടെ സ്വാതൃന്ത്യദിന ആഘോഷങ്ങള്‍ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയിലുള്ള മുംതാസ് റെസ്റ്ററന്റില്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും മറ്റുകുടുംബാംഗങ്ങളും പങ്കെടുത്തു. ഡാലസ് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് മാത്യു അധ്യക്ഷതവഹിച്ച ഈചടങ്ങില്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യന്‍ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിച്ചു .[…]

നൂറ് മീറ്റര്‍ ഹഡില്‍സില്‍ യുഎസ് വനിതാ ടീമിന് ചരിത്ര വിജയം

10:15 am 20/8/2016 – പി. പി. ചെറിയാന്‍ റിയൊ: റിയൊ ഒളിംപിക്‌സില്‍ യുഎസ് വനിതാ ടീമംഗങ്ങള്‍ നൂറ് മീറ്റര്‍ ഹഡില്‍സില്‍ ചരിത്ര വിജയം കൈവരിച്ചു. അമേരിക്കയുടെ ഡ്രീം ടീമംഗങ്ങളായി അറിയപ്പെടുന്ന ബ്രിയാന്‍ റോളിന്‍സ്, നിയാ അലി, ക്രിസ്റ്റി കാസിലിന്‍ എന്നിവര്‍ അമേരിക്കയ്ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ചാണ് ബുധനാഴ്ച നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ബ്രിയാനാ റോളിന്‍സ് 12–48 സെക്കന്റുകൊണ്ടാണ് 100 മീറ്റര്‍ ഓടിയെത്തിയത്. നാളെ ഓഗസ്റ്റ് 17ന് 25 വയസ് Read more about നൂറ് മീറ്റര്‍ ഹഡില്‍സില്‍ യുഎസ് വനിതാ ടീമിന് ചരിത്ര വിജയം[…]

10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി

10:15 am 20/08/2016 ന്യൂഡല്‍ഹി: 12ാം വയസ്സില്‍ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി, ഒമ്പതുതവണ മറിച്ചുവിറ്റു, വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി, തടവില്‍ കിടന്നു, സിഗരറ്റ് കൊണ്ട് പൊള്ളിക്കപ്പെട്ടു… 10 വര്‍ഷത്തെ കൊടും പീഡനത്തിനൊടുവില്‍ വീട്ടില്‍ തിരിച്ചത്തെിയ ഡല്‍ഹി സ്വദേശിയായ 22കാരിയുടെ ജീവിതമാണിത്. 2006 സെപ്റ്റംബര്‍ ഒമ്പതിന് സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടിയെ ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ബോധംകെടുത്തി പഞ്ചാബിലേക്കും ഗുജറാത്തിലേക്കും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തടവിലിട്ടും ശരീരം സിഗരറ്റുകുറ്റികൊണ്ട് പൊള്ളിച്ചും കൊടുംപീഡനം തുടര്‍ന്നു. ഗുജറാത്തില്‍ പാടങ്ങളില്‍ പണിയെടുപ്പിച്ചു. 2009ല്‍ Read more about 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി[…]

ഡാലസിലെ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമായി

10:12 am 20/8/2016 – പി. പി. ചെറിയാന്‍ ഇര്‍വിങ്ങ്(ഡാലസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യയുടെ 70­ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഇത്രയും ജനാവലി പങ്കെടുത്ത­ സ്വാതന്ത്ര്യദിനാഘോഷം ഡാലസിന്റെ ചരിത്രത്തില്‍ ആദ്യമായാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഡാലസിലെ ചുട്ടുപൊളളുന്ന വെയിലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനു സൂര്യതാപത്തെ മറച്ചു കൊണ്ട് കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തില്‍ കറുത്ത കുട ഉയര്‍ത്തിയത് ഡാലസ് ഫോര്‍ട്ട് Read more about ഡാലസിലെ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമായി[…]

ആത്മീയ യുദ്ധത്തില്‍ സഭയുടെ പങ്ക് ; പ്രഭാഷണം, ഡാലസില്‍ ഓഗസ്റ്റ് 19 മുതല്‍

10:10 am 20/8/2016 – പി. പി. ചെറിയാന്‍ ഡാലസ് : ‘ആത്മീയ യുദ്ധത്തില്‍ സഭയുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഡാലസില്‍ ഓഗസ്റ്റ് 19 മുതല്‍ 21 വരെ വേദപണ്ഡിതനും കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ടി. ജെ. സാമുവേല്‍ പ്രഭാഷണം നടത്തുന്നു. സിയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍ വൈകിട്ട് 7 നു 21 ഞായര്‍ രാവിലെ 9നുമാണ് പ്രഭാഷണം. റിച്ചാര്‍ഡ്‌സണ്‍ സിയോന്‍ അസംബ്ലിഹാളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി Read more about ആത്മീയ യുദ്ധത്തില്‍ സഭയുടെ പങ്ക് ; പ്രഭാഷണം, ഡാലസില്‍ ഓഗസ്റ്റ് 19 മുതല്‍[…]

സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി.

10:09 pm 20/8/2016 തിരുവനന്തപുരം: ഇതോടെ പ്രവേശ നടപടി കൂടുതല്‍ സങ്കീര്‍ണമായി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍തന്നെ അലോട്ട്മെന്‍റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍, മാനേജ്മെന്‍റ് സീറ്റിലെ പ്രവേശാധികാരം അനുവദിച്ചില്ളെങ്കില്‍ കരാര്‍ ഒപ്പിടാനാകില്ളെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോയി. ഇക്കാര്യത്തില്‍ പിറകോട്ടില്ളെന്ന് മന്ത്രി വ്യക്തമാക്കിയതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. ചര്‍ച്ച അലസിയതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സ്വന്തം നിലക്ക് പ്രവേശ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എല്ലാ Read more about സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി.[…]

കാല്വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍

10:09 am 20/8/2016 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റാ: കാല്വറിഅസംബ്ലിചര്‍ച്ച്ഓഫ്‌ഗോഡ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ സ്‌നേല്‍വില്ലിലുള്ള (2720 സെന്റര്‍വില്‍ ഹൈവേ, സ്‌നേല്‍വില്‍, ജോര്‍ജ്ജിയ 30078) ദൈവസഭ ഹാളില്‍ നടക്കും. റവ. ഫെലിക്‌സ് ഷിവാന്‍ഡ്ര മുഖ്യ പ്രസംഗകനായിരിക്കും. 26 വെള്ളിയാഴ്ച സഭാസീനിയര്‍ ശുശ്രൂഷകന്‍ റവ. ഡോ. ഷിബുതോമസ്ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും ബ്രദര്‍ ജേയിംസ്‌സാമുവേലിന്റെ നേതൃത്വത്തില്‍കാല്വറിക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും. കൂടാതെറവ. ഫെലിക്‌സ് ഷിവാന്‍ഡ്രയുടെ പ്രത്യേകമായഇംഗ്ലീഷ്-മലയാളം ഗാനാലാപനവും ഉണ്ടായിരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് റവ. ഡോ. ഷിബുതോമസ് 678.856.0722, Read more about കാല്വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു

10:08 am 20/8/2106 ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20-നു ശനിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു. ബാക് ടു സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ. ജോര്‍ജ് ക്ലാസ് എടുക്കുന്നത്. സെന്റ് വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സ്കൂളില്‍ നിന്നും മാസ്റ്റര്‍ ബിരുദവും, വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട്. വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേല്‍ ഈ ക്ലാസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.