ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സെപ്റ്റംബര്‍ നാലിന്

08:25 am 13/8/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: വിസ്മയം വിതറുന്ന ഫിലാഡല്‍ഫിയയ്ക്ക് തിലകക്കുറിയായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മലയാളികളുടെ മാമാങ്കമായ പൊന്നോണം സെപ്റ്റംബര്‍ നാലിന് വൈകിട്ട് 4 മണി മുതല്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (608 ണലഹവെ ഞറ, ജവശഹമറലഹുവശമ) ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. മലയാളി മനസ്സിന്റെ ചിമിഴില്‍ കനകസ്മൃതികളുണര്‍ത്തി പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം വീണ്ടും വരവായ്. പ്രഗത്ഭരായ ഒരുകുട്ടം ചുറുചുറുക്കുള്ള കലാകാര•ാരേയും Read more about ഫിലാഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സെപ്റ്റംബര്‍ നാലിന്[…]

അനര്‍ഹര്‍ സ്ഥാനാര്‍ഥികളാകുമ്പോള്‍ അസ്വസ്ഥരാവുന്ന ജനം

കോരസണ്‍ പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ കഴിഞ്ഞതോടെ ആനയും കഴുതയും നേരിട്ടുള്ള പോരാട്ടമാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രമ്പിനെയും ഹിലരി ക്ലിന്റനെയും ജനം ഒരുപോലെ സംശയിക്കുകയും, ഇരുവരും അനര്‍ഹരാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ അനഭിമതനായി, വിവാദങ്ങളുടെ കൂട്ടുകാരനും വിദ്വേഷങ്ങളുടെ പ്രചാരകന്‍ ഒക്കെയായിട്ടാണ് ട്രമ്പിനെ ജനം കാണുന്നത്. അസത്യങ്ങളുടെ മൂടല്‍മഞ്ഞില്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കളിത്തോഴിയും വാള്‍സ്ട്രീറ്റിന്റെ അടിമയായിട്ടും ജനം ഹിലരിയെ കാണുന്നു. പിന്നെ ആരെങ്കിലും ജയിച്ചല്ലേ പറ്റൂള്ളൂ, എന്നതാണ് സാധാരണ വോട്ടര്‍മാരെ Read more about അനര്‍ഹര്‍ സ്ഥാനാര്‍ഥികളാകുമ്പോള്‍ അസ്വസ്ഥരാവുന്ന ജനം[…]

ഷിബിന്‍ വധക്കേസില്‍ വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

08:20 am 13/8/2016 നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്ചു. ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) ആണ് ഇന്നോവ കാറിലത്തെിയ സംഘത്തിന്‍െറ വെട്ടേറ്റ് മരിച്ചത്. ഇയാള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.30ഓടെയായിരുന്നു അന്ത്യം. കെ.എല്‍ 18 കെ 6592 സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് Read more about ഷിബിന്‍ വധക്കേസില്‍ വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഓഗസ്റ്റ് 21-ന്

08:23 am 13/8/2016 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സാമൂദായിക സംഘടനകളുടെ വളര്‍ച്ച, സാമൂഹിക സംഘടനകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവോ?’ എന്ന വിഷയത്തില്‍ ഓഗസ്റ്റ് 21-ന് ഞായറാഴ്ച 5 മണി മുതല്‍ ഡിബേറ്റ് നടത്തുന്നു. മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ (834 E Rand Rd, MT Prospect, IL 60056) പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ചര്‍ച്ചാവേദി കോര്‍ഡിനേറ്റര്‍ ജസ്സി റിന്‍സിയും മറ്റ് ഭാരവാഹികളും നേതൃത്വം നല്‍കും. വിവിധ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഓഗസ്റ്റ് 21-ന്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച

08:22 am 13/8/2016 ജിമ്മി കണിയാലി ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന ഈവര്‍ഷത്തെ ഓണാഘോഷം (സി.എം.എ ഓണം- 2016) സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച 4 മണി മുതല്‍ 10 മണി വരെ താഫ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ഓണം എന്ന പ്രത്യേകത എല്ലാവര്‍ഷവും സി.എം.എ ഓണം നിലനിര്‍ത്തിപോരുന്നു. മലയാളിയുടെ ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുന്ന രീതിയില്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് ഈവര്‍ഷം ചിക്കാഗോ മലയാളി അസോസിയേഷന്‍ Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച[…]

സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

08:21 am 13/8/2016 റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്‌സ്ഡ് ഡബിള്‍സില്‍ സെമിയിലെത്തി. ബ്രിട്ടന്റെ ആന്‍ഡിമുറെ-ഹെതര്‍ വാട്‌സണ്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇരുവരും സെമിയില്‍ കടന്നത്. സ്‌കോര്‍: 6-4, 6-4. സെമിയില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു മെഡല്‍ ഉറപ്പിക്കാം.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ഫാ. പൗലോസ് പാറേക്കര ബര്‍ഗന്‍ ഫീല്‍ഡ് പള്ളിയില്‍ എട്ടുനോമ്പ് ദിവസങ്ങളില്‍ പ്രസംഗിക്കുന്നു

08:20 am 13/8/2016 ഫാ. ജോസഫ് വര്‍ഗീസ് അമേരിക്കയിലെ മണര്‍കാട് പള്ളി എന്നറിയപ്പെടുന്ന ബര്‍ഗന്‍ ഫീല്‍ഡിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പും ഈവര്‍ഷവും സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച മുതല്‍ സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച വരെ നടത്തപ്പെടുന്നതാണ്. എല്ലാദിവസവും രാവിലെ 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ധ്യാന പ്രാര്‍ത്ഥനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ധ്യാനവും, ഉച്ചനമസ്കാരവും വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥനയും സുവിശേഷ പ്രസംഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈവര്‍ഷത്തെ ധ്യാനത്തിനും വചനശുശ്രൂഷകള്‍ക്കും Read more about സുപ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ഫാ. പൗലോസ് പാറേക്കര ബര്‍ഗന്‍ ഫീല്‍ഡ് പള്ളിയില്‍ എട്ടുനോമ്പ് ദിവസങ്ങളില്‍ പ്രസംഗിക്കുന്നു[…]

കനത്ത മഴയും വെള്ളപ്പൊക്കവും: ഹിമാചലില്‍ പാലം തകര്‍ന്നു

01:19 pm 12/8/2016 ഷിംല: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചല്‍പ്രദേശില്‍ ദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാലം ഒലിച്ചുപോയി. കന്‍ഗ്ര ജില്ലയിലെ 44 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. സാവിത്രി നദിക്കു കുറുകെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച പാലമാണിത്. നുര്‍പുര്‍ തെഹ്‌സിലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണു തകര്‍ന്നത്. അപകടത്തില്‍ ആളപായമോ പരിക്കുകളോ ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് രണ്ടിന് മുംബൈയില്‍ പാലം തകര്‍ന്ന് രണ്ട് ബസ് ഒഴുകിപ്പോയി 26 പേര്‍ മരിച്ചിരുന്നു.

മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം

01:16 pm 12/08/2016 തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് മാണി വിഭാഗത്തേയും മുസ് ലിം ലീഗ് അടക്കമുള്ള അസംതൃപ്തരായ മറ്റ് കക്ഷികളേയും ഇടതുപക്ഷ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപ്രസംഗം. ‘യു.ഡി.എഫിന്‍റെ തകര്‍ച്ചയും ഭാവികേരളവും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേരള കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരസ്യമായി ക്ഷണിക്കുന്നത്. ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്‍റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും Read more about മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം[…]

ലാവലിന്‍ കേസ് ഒരു മാസത്തേക്ക് മാറ്റിവച്ചു

01:14 pm 12/8/2016 കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവച്ചു. സിബിഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കാന്‍ ഒരു മാസത്തെ സമയം ചോദിച്ചത് കോടതി അനുവദിച്ചു. ജസ്റ്റീസ് കെമാല്‍പാഷയാണ് ഹര്‍ജി പരിഗണിച്ചത്.