ചിക്കാഗോ മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി

05:59 pm 10/8/2016 ജിമ്മി കണിയാലി ചിക്കാഗോ: അമേരിക്കയിലെങ്ങും വിവിധ മലയാളി സംഘടനകള്‍ കൂണുപോലെ മുളച്ചുവരുകയും അടുത്ത കാറ്റടിക്കുമ്പോള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍, അംഗബലംകൊണ്ടും പ്രവര്‍ത്തനമാഹാത്മ്യംകൊണ്ടും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമായി. വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ താലോലിച്ചുകൊണ്ടിരുന്ന ആ സ്വപ്നം, അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളി സംഘടനയുടെ സ്വന്തം ഓഫീസ് കേരളാ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ Read more about ചിക്കാഗോ മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി[…]

റാസല്‍ ഖൈമയില്‍ 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

03;49 pm 10/8/2016 റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റു ചെയ്തു. പോലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് റാസല്‍ ഖൈമ പോലീസ് മേധാവി അബ്ദുള്ള ഖമീസ് അല്‍ ഹദീദി വ്യക്തമാക്കി. കുറ്റവാളികളെ പിടിക്കാന്‍ സംഘം നടത്തിയ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റാസല്‍ ഖൈമ പോലീസിന്റെ സിഐഡി വിഭാഗം കുറ്റവാളി Read more about റാസല്‍ ഖൈമയില്‍ 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി[…]

ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം .

03:43 pm 10/08/2016 ന്യൂഡൽഹി: ആഗസ്റ്റ് 12 മുതൽ 18 വരെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ സെൽഫി നിരോധിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ഉത്തരവ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സെൽഫി ഒഴിവാക്കാൻ നിർദേശം നൽകിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതാണ് ഉത്തരവിന് പിന്നിലെന്നാണ് അറിയുന്നത്.

ഫെല്‍പ്‌സിന്റെ സ്വര്‍ണക്കൊയ്ത്ത്

03:40 p m10/8/2016 റിയോ ഡി ഷാനെറോ: മണിക്കൂറിന്റെ പോലും വത്യാസമില്ലാതെ രണ്ടു സ്വര്‍ണം. മൈക്കില്‍ ഫെല്‍പ്‌സ് എന്ന യുഎസ് നീന്തല്‍ താരത്തെ അത്ഭുതമെന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണം നേടിയതിന്റെ ചൂടാറും മുന്‍പാണ് 4*400 മീറ്ററില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയത്. ഏഴു മിനിറ്റുകൊണ്ടാണ് ഫെല്‍പ്‌സും സംഘവും ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. ഇതോടെ ഫെല്‍പ്‌സിന്റെ സ്വര്‍ണ നേട്ടം 21 ആയി ഉയര്‍ന്നു. ഒളിമ്പിക്‌സ് Read more about ഫെല്‍പ്‌സിന്റെ സ്വര്‍ണക്കൊയ്ത്ത്[…]

മുന്‍ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു

03:30 pm 10/08/2016 ആലപ്പുഴ: കേരള സന്ദര്‍ശനത്തിനത്തെിയ കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പുതിയകാവ് ഉണ്ണിക്കണ്ടത്തില്‍ ശശിധരന്‍ (72) ആണ് മരിച്ചത്. ബുധനാഴ്ച 11.30 ഓടെ ചേര്‍ത്തലക്കടുത്താണ് അപകടമുണ്ടായത്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനത്തെിയ ജോതിരാദിത്യസിന്ധ്യ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതമായി പരിക്കേറ്റ ശശിധരനെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പട്ടണകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ട്രെയിനിലെ കവര്‍ച്ച: മോഷ്ടിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു വിദഗ്ധര്‍

03:29 pm 10/8/2016 തിരുവനന്തപുരം: റിസര്‍വ് ബാങ്കിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ നോട്ടുകെട്ടുകള്‍ മോഷ്ടാക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിവിധ ബാങ്കുകളില്‍ നിന്നും കാലപഴക്കം ചെന്നതും മുഷിഞ്ഞതുമായ നോട്ടുകള്‍ ശേഖരിച്ച് പകരം പുതിയ നോട്ടുകള്‍ വാങ്ങാനാണ് റിസര്‍വ് ബാങ്കിലേക്ക് നോട്ടുകള്‍ അയച്ചത്. ഇത്തരത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് മുഷിഞ്ഞതും കാലപഴക്കം ചെന്നതുമായ നോട്ടുകള്‍ എത്തിക്കുന്നതിനെ സോളിഡ് നോട്ട് റെമിറ്റന്‍സ് എന്നാണ് പറയുക. റിസര്‍വ് ബാങ്കിന് കൈമാറുന്ന നോട്ടുകള്‍ റിസര്‍വ് ബാങ്ക് Read more about ട്രെയിനിലെ കവര്‍ച്ച: മോഷ്ടിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നു വിദഗ്ധര്‍[…]

ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി

03:25 pm 10/08/2016 ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി. ജൂലൈ 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്‍റെ മറുപടി തൃപ്തികരമെന്ന് സമിതി അറിയിച്ചു. വിമാനത്താവളത്തിനായി Read more about ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി[…]

സ്വര്‍ണ വില കൂടി

01:25 pm 10/8/2016 കൊച്ചി: സ്വര്‍ണ വില കൂടി. പവന് 200 രൂപ കൂടി 23,160 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.

ഭീകരവാദികളോട് തന്‍റെ ചോര കൊണ്ട് മറുപടി പറയുമെന്ന്ഇറോം ശർമിള

01:23 pm 10/08/2016 ഇംഫാൽ: ഭീകരവാദികളോട് തന്‍റെ ചോര കൊണ്ട് മറുപടി പറയുമെന്ന് മണിപൂരിലെ സാമൂഹ്യപ്രവർത്തക ഇറോം ശർമിള. 16 വർഷം നീണ്ട സമാനതയില്ലാത്ത സഹനസമരം അവസാനിപ്പിച്ചതിന് പല ഭാഗത്ത് നിന്നും ഇറോമിന് വിമർശങ്ങൾ നേരിടേണ്ടി വന്നിരുന്നു. നിരാഹാരം അവസാനിപ്പിച്ച് മണിപൂർ സ്വദേശിയല്ലാത്തയാളെ വിവാഹം ചെയ്താൽ വധിച്ചുകളയുമെന്ന് മണിപൂരിൽ പ്രവർത്തിക്കുന്ന ചില ഭീകരസംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇറോമിന്‍റെ പ്രതികരണം. അവരുടെ സംശയങ്ങൾ എന്‍റെ രക്തം കൊണ്ട് മായ്ച്ചുകളയും. ചിലർക്ക് ഞാൻ ഇപ്പോൾ ചെയ്യുന്നന്തെന്ന് മനസ്സിലാകില്ല. ഗാന്ധിയേയും യേശുവിനേയും Read more about ഭീകരവാദികളോട് തന്‍റെ ചോര കൊണ്ട് മറുപടി പറയുമെന്ന്ഇറോം ശർമിള[…]

തച്ചങ്കരിയുടെ പിറന്നാൾ ആഘോഷിക്കണമെന്ന് സർക്കുലർ; അന്വേഷിക്കുമെന്ന് മന്ത്രി

01:21 pm 10/08/2016 തിരുവനന്തപുരം: ആർ.ടി.ഒ ഓഫിസുകളിലെല്ലാം തന്‍റെ പിറന്നാൾ ആഘോഷിക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ ജെ.തച്ചങ്കരിയുടെ സർക്കുലർ. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആർ.ടി.ഒ ഓഫിസർമാരോട് കമീഷണർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിഷയം ശ്രദ്ധയിൽ പെടുത്തിയ മാധ്യമപ്രവർത്തകരോട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ പല ആർ.ടി.ഒ ഓഫിസുകളിലും കമീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാൾ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവർത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാൾ ആഘോഷിച്ചത്. വകുപ്പിലുള്ളവരെല്ലാം തന്‍റെ സഹോദരി-സഹോരൻമാരാണെന്നും അതിനാലാണ് വ്യത്യസ്തമായ Read more about തച്ചങ്കരിയുടെ പിറന്നാൾ ആഘോഷിക്കണമെന്ന് സർക്കുലർ; അന്വേഷിക്കുമെന്ന് മന്ത്രി[…]