ഗാവയില്‍ പൊതുനിരത്തില്‍ മദ്യപിച്ചാല്‍ 10,000 രൂപ പിഴ

11:00AM 9/8/2016 പനാജി: ഗോവയിലെ പൊതുസ്ഥലങ്ങളില്‍ മദ്യപിച്ചാല്‍ 10,000 രൂപ വരെ പിഴ ഈടാക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍. ബീച്ച്, റോഡുകള്‍ എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന മദ്യ ഉപയോഗം മൂലം നിരവധി പരാതികളാണു ദിനംപ്രതി ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണു എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം നടപ്പാക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണു പിഴയീടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാംലോക യുദ്ധം പശുവിന്റെപേരിലായിരിക്കും –സ്വാമി അഖിലേശ്വരാനന്ദ് ഗിരി

10;52 AM 9/08/2016 ഭോപാൽ: പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി അഖിലേശ്വരാനന്ദ് ഗിരി. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഗോ സംരക്ഷണ സ്ഥാപനമായ ഗൗപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് അഖിലേശ്വരാനന്ദ് ഗിരി. ഈ പദവി വഹിക്കുന്ന ആദ്യ സന്യാസിയാണ് ഇദ്ദേഹം. ചരിത്രത്തില്‍ എക്കാലവും പശു തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നും, പുരാണങ്ങളില്‍ ഇതിനെക്കുറിച്ചുളള സൂചനകളുണ്ടെന്നും അഖിലേശ്വരാനന്ദ ഗിരി പറഞ്ഞു. പശുവിന്റെ പേരിലാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ Read more about മൂന്നാംലോക യുദ്ധം പശുവിന്റെപേരിലായിരിക്കും –സ്വാമി അഖിലേശ്വരാനന്ദ് ഗിരി[…]

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം

10:50AM 9/8/2106 തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക് എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘമെന്ന് സൂചന. പ്രതികളുടെ വിവരങ്ങള്‍ പോലീസിനു ലഭിച്ചു. മൂന്നു വിദേശികളടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്. റഷ്യയില്‍നിന്നും കസാഖിസ്ഥാനില്‍നിന്നുമുള്ളവരാണ് പ്രതികളെന്നാണ് വിവരം. അതേസമയം, കേസിന്റെ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിനായി സംഘം മുംബൈയിലേക്കു തിരിച്ചു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയുടെ സഹായവും തേടും. ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍നിന്ന് അഞ്ജാതര്‍ പണം അപഹരിച്ചെന്നു കാട്ടി അമ്പതോളം പരാതികള്‍ Read more about തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിനു പിന്നില്‍ രാജ്യാന്തരസംഘം[…]

പൊലീസുകാര്‍ മൂന്നാംമുറ പ്രയോഗിക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി –ഡി.ജി.പി

10:41 AM 09/08/2016 തിരുവനന്തപുരം: മാന്യമായ പെരുമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അതിനുവിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കസ്റ്റഡിയിലാകുന്നവരോട് മൂന്നാംമുറ പാടില്ളെന്നും ട്രാഫിക് പരിശോധന, ക്രമസമാധാനപാലനം തുടങ്ങിയ അവസരങ്ങളില്‍ പ്രകോപനമുണ്ടായാല്‍പ്പോലും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനങ്ങളോട് മാന്യവും സൗഹാര്‍ദപൂര്‍വവുമായി ഇടപെടണമെന്ന നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിയെന്നനിലയില്‍ താന്‍ ചുമതലയേറ്റവേളയില്‍തന്നെ നല്‍കിയിട്ടുള്ളതാണ്. അതിനുവിരുദ്ധമായ നടപടികള്‍ ഇപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥരുടെ Read more about പൊലീസുകാര്‍ മൂന്നാംമുറ പ്രയോഗിക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി –ഡി.ജി.പി[…]

വൈദ്യുതി നിയന്ത്രണമില്ലാതെ മൂലമറ്റം പവര്‍ഹൗസ് ഇന്ന് അടയ്ക്കും;

10:40am 9/8/2016 ഇടുക്കി: പവര്‍ഹൗസിലേക്കു വെള്ളം എത്തിക്കുന്ന പെന്‍സ്‌ട്രോക്കില്‍ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുന്നതിനായി ഇന്നു പവര്‍ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. 130 മെഗാവാട്ട് വീതമുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. മഴക്കാലമായതിനാല്‍ മറ്റു വൈദ്യുതി നിലയങ്ങളിലെ ഉത്പാദനം കൂട്ടി ഇവിടെ ഉത്പാദനം കുറച്ചിരിക്കുകയായിരുന്നു. ആറു ജനറേറ്ററുകളില്‍ രണെ്ടണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം 15.66 ലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണു മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്. ഇന്നു പവര്‍ഹൗസിലെ ജനറേറ്ററുകള്‍ നിര്‍ത്തി വയ്ക്കുന്നതു മൂലം വൈദ്യുതി ഉത്പാദനത്തിലുള്ള കുറവ് പരിഹരിക്കാന്‍ Read more about വൈദ്യുതി നിയന്ത്രണമില്ലാതെ മൂലമറ്റം പവര്‍ഹൗസ് ഇന്ന് അടയ്ക്കും;[…]

മെറിന്‍െറ തിരോധാനം; പ്രതികള്‍ 10 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍

10:33 am 9/08/2016 കൊച്ചി: തമ്മനം സ്വദേശിനി മെറിന്‍ എന്ന മര്‍യമിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ 10 ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയില്‍വിട്ടു. ഒന്നും മൂന്നും പ്രതികളും മുംബൈ സ്വദേശികളുമായ അര്‍ഷി ഖുറൈശി (45), റിസ്വാന്‍ ഖാന്‍ (53) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണം പ്രാരംഭദശയിലാണെന്നും ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാന്‍ തുടര്‍ന്നും ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി കസ്റ്റഡി അനുവദിച്ചത്. Read more about മെറിന്‍െറ തിരോധാനം; പ്രതികള്‍ 10 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍[…]

പാരച്യൂട്ടില്‍നിന്നു വീണു മരണം: സംഘാടകര്‍ക്കെതിരേ കേസ്

10:11 am 9/8/2016 കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ പാരച്യൂട്ട് അപകടത്തില്‍ സംഘാടകര്‍ക്കെതിരേ കേസ്. ഇന്ത്യന്‍ എയറോസ്‌പേസിന്റെയും സ്‌പോര്‍ട്‌സ് ക്ലബിന്റെയും തലവന്‍ ബാബുവിനെതിരെയാണു മനഃപൂര്‍വമല്ലാത്ത നരഹത്യക്കു പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പാരച്യൂട്ടിന്റെ കൊളുത്ത് വേര്‍പെട്ടതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മല്ലേശ്വര റാവു എന്നയാള്‍ മരിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ പരാതിയെത്തുടര്‍ന്നാണു പോലീസ് കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ബ്രസീല്‍ തകര്‍ന്നു അര്‍ജന്റീനക്കും പോര്‍ചുഗലിനും ജയം

10:08 am 09/08/2016 റിയോ: കായികമേളയെ സ്വന്തം മണ്ണും സമ്പാദ്യവുമെറിഞ്ഞ് വരവേറ്റപ്പോള്‍ ജീവവായുവായ ഫുട്ബാളില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലാതെ ബ്രസീല്‍. അഞ്ചു തവണ ലോകകപ്പുയര്‍ത്തിയിട്ടും തൊടാനാവാത്ത ഒളിമ്പിക്‌സ് സ്വര്‍ണത്തിനായി അരയും തലയും മുറുക്കി ബൂട്ടുകെട്ടിയ മഞ്ഞപ്പടക്ക് ഒരുഗോള്‍ പോലും നേടാനാവാത്ത രണ്ടാം പോരാട്ടം. ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ചെറുമീനുകളായ ഇറാഖിനു മുന്നിലായിരുന്നു ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും നെയ്മറിന്റെ സംഘം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ, ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പ്രവേശവും ദുസ്സഹമായി. രണ്ടു കളിയില്‍ രണ്ടു Read more about ബ്രസീല്‍ തകര്‍ന്നു അര്‍ജന്റീനക്കും പോര്‍ചുഗലിനും ജയം[…]

ജി.എസ്.സി ഹൂസ്റ്റണ്‍ മലയാളം സ്കൂള്‍ വാര്‍ഷികം

10:00 am 9/8/2016 ഹൂസ്റ്റണ്‍: ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ് കൗണ്ടി പബ്ലിക് ലൈബ്രറിയില്‍ വച്ചു നടത്തിവരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ വാര്‍ഷികം ഓഗസ്റ്റ് 14-നു ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. ജി.എസ്.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് ആനി ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടുന്ന പ്രസ്തുത യോഗത്തില്‍ ഡോ. ദര്‍ശന മനയത്ത് ശശി പി.എച്ച്.ഡി (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, ഓസ്റ്റിന്‍) മുഖ്യാതിഥിയായിരിക്കും. സാബു കുര്യന്‍ (സംഗമം പത്രം) ആശംസകള്‍ അര്‍പ്പിക്കും. വിദ്യാര്‍ത്ഥികളുടെ മലയാള ഭാഷാ Read more about ജി.എസ്.സി ഹൂസ്റ്റണ്‍ മലയാളം സ്കൂള്‍ വാര്‍ഷികം[…]

നീന്തല്‍: സാജന്‍ പ്രകാശും ശിവാനി ഖട്ടാരിയയും പുറത്ത്

09:59 am 09/08/2016 റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ നീന്തല്‍ക്കുളത്തില്‍ കേരളത്തിന്‍െറ സാന്നിധ്യമായ സാജന്‍ പ്രകാശ് ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ ശിവാനി ഖട്ടാരിയയും ആദ്യ കടമ്പ കടന്നില്ല. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയത്തെിയത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്‍െറ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ പിറകിലത്തെിയവര്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം ഹീറ്റ്സില്‍ ഇറങ്ങിയ Read more about നീന്തല്‍: സാജന്‍ പ്രകാശും ശിവാനി ഖട്ടാരിയയും പുറത്ത്[…]