മസിയില്ലാത്ത അര്‍ജന്റീന തോറ്റു തുടങ്ങി

09:51am 5/8/2016 റിയോ ഡി ഷാനെറോ: മെസിയില്ലാത്ത അര്‍ജന്റീന തോല്‍വിയോടെ തുടങ്ങി. ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റൈന്‍ പട യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത രണ്്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടു. മെസിയും മറ്റു പ്രമുഖരുമില്ലാത്ത അര്‍ജന്റീന കോപ്പ കളിച്ച ടീമിന്റെ നിഴല്‍ മാത്രമായിരുന്നു. ആദ്യ പകുതി ഇരുടീമും ഗോള്‍രഹിത പാലിച്ചു. പോര്‍ച്ചുഗല്‍ കൂടുതല്‍ സമയം പന്തു കൈവശം വച്ചപ്പോള്‍ അര്‍ജന്റീന ആക്രമണങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. രണ്്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചപ്പോള്‍ പറങ്കിപ്പട ലീഡ് നേടി. 66-ാം മിനിറ്റില്‍ Read more about മസിയില്ലാത്ത അര്‍ജന്റീന തോറ്റു തുടങ്ങി[…]

തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ പൊള്ളാച്ചിയില്‍ മരിച്ചനിലയില്‍

09:50am 05/8/2016 പൊള്ളാച്ചി: ദുരൂഹസാഹചര്യത്തില്‍ തൃശൂരില്‍നിന്നു കാണാതായ വീട്ടമ്മ മരിച്ചു. ചേറ്റുപുഴ സ്വദേശി ലോലിതയാണ് മരിച്ചത്. പൊള്ളാച്ചി റോഡിലെ ആര്‍എസ് കനാല്‍ റോഡില്‍ അവശനിലയില്‍ കണെ്്ടത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇവരെ തൃശൂരില്‍നിന്നു കാണാതായത്.

ദലിത് യുവാവ് കസറ്റ്ഡിയില്‍ മരിച്ചു; 14 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

09:48am 05/08/2016 ഝാന്‍സി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാവ് മരിച്ചു. കമല്‍ വാത്മീകി എന്ന ഇരുപത്തഞ്ചുകാരനെയാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഭവത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. രണ്ടു ദിവസം മുമ്പാണ് കമല്‍ വാത്മീകിയെ സമീപപ്രദേശത്ത് നടന്ന മോഷണകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ളെന്നും പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണ്. Read more about ദലിത് യുവാവ് കസറ്റ്ഡിയില്‍ മരിച്ചു; 14 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍[…]

നിത അംബാനി ഐ.ഒ.സി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത

09:44am 05/08/2016 റിയോ: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതി സ്വന്തമാക്കി. റിയോ ഡെ ജനീറോയില്‍ വ്യാഴാഴ്ച നടന്ന ഐ.ഒ.സിയുടെ 129ാം യോഗത്തിലാണ് നിതയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ജൂണില്‍ നിതയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഏക വ്യക്തിഗത അംഗമാണ് അവര്‍.

റെജി മാത്യു (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി

09:42am 5/8/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: എല്‍മോണ്ട് എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ച് അംഗം മാത്യു എന്‍. വര്‍ഗീസിന്റെ (675 crans street Elmont, Ny) പുത്രന്‍ റെജി മാത്യു (26) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഓഗസ്റ്റ് എട്ടാംതീയതി തിങ്കളാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ഓഗസ്റ്റ് 9 -നു രാവിലെ 8.30-നു എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും നടക്കും.

ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്

09:41am 5/8/2016 അഹമ്മദാബാദ്: പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്. ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. ആരോഗ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. നിതിന്‍ പട്ടേലിനെ കൂടാതെ കേന്ദ്രമന്ത്രി പുരുഷോത്തം രുപാല, നിയമസഭ സ്പീക്കറും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളുമായ ഗണ്‍പത് വാസവ എന്നിവരും പരിഗണനയിലുണ്്്ട്. ഗുജറാത്തിലെ ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനത്ത് നടക്കും. ഈ യോഗത്തില്‍ തീരുമാനമുണ്്ടാകുമെന്ന് സംസ്ഥാന അധ്യക്ഷനും Read more about ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്[…]

ഹോളിക്രോസ് ഫാദേഴ്‌­സ് വൈദിക സംഗമം ടൊറന്റോയില്‍ നടത്തി

09:40am 5/8/2016 ടൊറന്റോ: നോര്‍ത്ത് അമേരിക്കയുടെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹോളിക്രോസ് ഫാദേഴ്‌­സിന്റെ വാര്‍ഷിക മീറ്റിംഗ് നടന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടൊറന്റോ സെന്റ് ആന്‍സ് പാരീഷിലായിരുന്നു സംഗമം. ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോസഫ് ഓററ്റിറിയിലടക്കം പ്രവര്‍ത്തിക്കുന്ന വൈദികരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഹോളിക്രോസ് ഫാദേഴ്‌­സ് നിരവധി പാരീഷുകള്‍, സ്­കൂളുകള്‍, കോളജുകള്‍, യൂണിവേഴ്‌­സിറ്റികള്‍ എന്നിവ കാനഡയിലും അമേരിക്കയിലുമായി നടത്തുന്നുണ്ട്. വൈദികസംഗമത്തില്‍ ഫാ. ജിന്റോ പുതിയിടത്തുചാലില്‍, ഫാ. തോമസ് ഗോമസ്, ഫാ. ജോസ് പോള്‍ തോട്ടത്തിമയലില്‍, Read more about ഹോളിക്രോസ് ഫാദേഴ്‌­സ് വൈദിക സംഗമം ടൊറന്റോയില്‍ നടത്തി[…]

ബംഗ്ലാദേശ് ഭീകരാക്രമണം: ബ്രിട്ടീഷ് പൗരന്‍ പിടിയില്‍

09:38am 5/8/2016 ധാക്ക: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന്‍ ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ നയതന്ത്രമേഖലയ്ക്കു സമീപം റസ്റ്ററന്റില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ Read more about ബംഗ്ലാദേശ് ഭീകരാക്രമണം: ബ്രിട്ടീഷ് പൗരന്‍ പിടിയില്‍[…]

ഭീകരതക്കെതിരെ സുരക്ഷാസഖ്യം വിപുലപ്പെടുത്തി ചൈന

09:33am 05/08/2016 ബെയ്ജിങ്: ഭീകരതക്കെതിരായി സുരക്ഷാസഖ്യം ചൈന വിപുലപ്പെടുത്തുന്നു. ഇതിന്‍െറ ഭാഗമായി അഫ്ഗാനിസ്താനും പാകിസ്താനും താജികിസ്താനുമായി സഖ്യം സ്ഥാപിച്ചതായി ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘സിന്‍ഹുവ’ അറിയിച്ചു. ആഭ്യന്തര സുരക്ഷാ ഭീഷണി നേരിടുന്ന അയല്‍രാജ്യങ്ങളുമായി ചൈന ഇതുസംബന്ധിച്ച് ധാരണകളില്‍ എത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംചിയില്‍ കഴിഞ്ഞ ദിവസം അയല്‍രാജ്യങ്ങളില്‍നിന്നുള്ള ഉന്നത സേനാ ഉദ്യോഗസ്ഥരുമായി ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍ അംഗം ഫാങ് ഫെംഗുയ് ചര്‍ച്ചകള്‍ നടത്തി. മേഖലയുടെ സുരക്ഷക്ക് ഭീകരതയും തീവ്രവാദവും കനത്ത വെല്ലുവിളിയാണെന്ന് Read more about ഭീകരതക്കെതിരെ സുരക്ഷാസഖ്യം വിപുലപ്പെടുത്തി ചൈന[…]

കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗാംഗുലി

09:33am 5/8/2016 ന്യൂഡല്‍ഹി: വിരാട് കോലിയുടെ നായകത്വത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായതിനെ തുടര്‍ന്നാണ് ഗാംഗുലിയുടെ വിമര്‍ശനം. ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്്‌ലിക്കു പിഴവു പറ്റിയെന്നും മുന്‍ നായകന്‍ വിമര്‍ശിക്കുന്നു. അശ്വിന്‍ ഇന്ത്യയുടെ പ്രധാന ബൗളറാണ്. അദ്ദേഹം വിക്കറ്റെടുക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യുന്നു. ടെസ്റ്റിന്റെ അവസാന ദിവസം പിച്ച് പുതുമയുള്ളതായിരുന്നു. അങ്ങനെയുള്ളപ്പോള്‍ അശ്വിനെക്കൊണ്്ടായിരുന്നു ബൗളിംഗ് ആരംഭിക്കേണ്്ടിയിരുന്നത്. കോലി ഉമേഷ് യാദവിനെ കൂടുതലായി ഉപയോഗിക്കുന്നില്ല. അദ്ദേഹം Read more about കോഹ്‌ലിയുടെ നായകത്വത്തെ വിമര്‍ശിച്ച് ഗാംഗുലി[…]