പാളം തെറ്റൽ: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

04:23 PM 29/08/2016 കൊച്ചി: തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് കറുകുറ്റിയിൽ പാളം തെറ്റിയതിന് കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെർമനന്‍റ് വേ ഇൻസ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതു സംബന്ധിച്ച് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം നാളെ കൊച്ചിയില്‍ നടക്കും. റെയില്‍വെയുടെ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുന്നതിന് പകരം സ്ക്രൂ ഉപയോഗിച്ച് മുറുക്കുക Read more about പാളം തെറ്റൽ: വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ[…]

ആശ്വാസമായി കെ.എസ്.ആര്‍.ടി.സി

09:18 am 29/8/2016 കൊച്ചി: ട്രെയിന്‍ അപകടത്തത്തെുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ യാത്രക്കാരെ വീടുകളിലത്തെിക്കാന്‍ സ്പെഷല്‍ സര്‍വിസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി. എറണാകുളത്തുനിന്ന് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്ക് 27 സ്പെഷല്‍ സര്‍വിസ് നടത്തി. എറണാകുളത്തുനിന്ന് സൗത് റെയില്‍വേ സ്റ്റേഷന്‍ വഴിയാണ് ബസുകള്‍ പുറപ്പെട്ടത്. റെയില്‍വേയുടെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു സര്‍വിസ്. 15 എ.സി ബസുകളും 12 സൂപ്പര്‍ ഫാസ്റ്റ് ബസുകളും ഓടിച്ചു. കോഴിക്കോട്ടേക്ക് എട്ട് എ.സി ബസുകളും അഞ്ച് സൂപ്പര്‍ ഫാസ്റ്റ് ബസുകളും സര്‍വിസ് നടത്തി. തിരുവനന്തപുരത്തേക്ക് മൂന്ന് Read more about ആശ്വാസമായി കെ.എസ്.ആര്‍.ടി.സി[…]

മാരാമണ്‍ മേപ്രത്ത് എം.റ്റി ഫിലിപ്പ് നിര്യാതനായി

– എബി മക്കപ്പുഴ കോഴഞ്ചേരി:മാരാമണ്‍ മേപ്രത്ത് പരേതനായ തോമസിന്റെ മകന്‍ എം.റ്റി ഫിലിപ്പ് (തമ്പി-68 )ഓഗസ്റ് മാസം 25 വ്യാഴാഴ്ച നാട്ടില്‍ നിര്യാതനായി. ശവസംസ്കാരം ഓഗസ്റ് 30 ചൊവ്വാഴ്ച മാരാമണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലമ്മ അയിരൂര്‍ ആനമല കുടുംബാഗമാണ്. മക്കള്‍: മകന്‍ ശാലു ഫിലിപ്പ് ഡാലസിലും മകള്‍ ഷീജാ ന്യൂയോര്‍ക്കിലും കുടുംബമായി താമസിച്ചു വരുന്നു. മരുമക്കള്‍:റെജി മോള്‍ (സോണാ ഫിലിപ്പ്), നിഷാദ്‌ ജോയ്‌ കൊച്ചു മക്കള്‍:ഈതന്‍, യോഹാന്‍, ഡൈന്‍, ദിയ എന്നിവരും Read more about മാരാമണ്‍ മേപ്രത്ത് എം.റ്റി ഫിലിപ്പ് നിര്യാതനായി[…]

കൊല്ലന്‍ത്തേത് കുടുംബയോഗം വാര്‍ഷികവും ഓര്‍മ്മ കുര്‍ബാനയും നടത്തി

09:15 am 29/8/2016 ന്യൂജേഴ്‌സി: പത്തനംതിട്ട പ്രക്കാനം കൊല്ലന്‍ത്തേത് കുടുംബയോഗം അമേരിക്കന്‍ ശാഖ ഇരുപത്തി ആറാം വാര്‍ഷികവും, കുടുംബ പിതാവ്­ ഗീവര്‍ഗീസ്­ കത്തനാരുടെ ഓര്‍മ്മ കുര്‍ബാനയും ഓഗസ്റ്റ്­ 27 ­ന് ന്യൂജേഴ്‌­സി നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച്­ ആചരിച്ചു. കുടുംബ യോഗത്തിന്റെ അമേരിക്കന്‍ ശാഖ പ്രസിഡന്റ്­ റവ. മത്തായി കോര്‍എപ്പിസ്‌­കോപ്പയുടെ പ്രധാന കാര്‍മികത്വത്തിലും, റെവ. ഫാ.ഡോ. സി സി മാത്യു, റെവ. ഫാ. വിജയ് എ തോമസ് എന്നിവരുടെ സഹകാര്‍മികത്വത്തിലും ആചരിച്ചു. Read more about കൊല്ലന്‍ത്തേത് കുടുംബയോഗം വാര്‍ഷികവും ഓര്‍മ്മ കുര്‍ബാനയും നടത്തി[…]

സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യം നിറയണം: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

09:11am 29/8/2016 കൊടകര: സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യവും കുടുംബ കേന്ദ്രീകൃതമായ സഭാശുശ്രൂഷകളും കൂടുതല്‍ സജീവമാക്കാനും പ്രവാസികളുടെ വിശ്വാസ ജീവിതത്തിനു കരുത്തുപകരാനും സീറോ മലബാര്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. അസംബ്ലിയിലെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഭയൊന്നാകെ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. കൂട്ടായ്മാനുഭവത്തിനു വിഘാതമാകുന്ന പിന്തിരിപ്പന്‍ ചിന്തകളിലും വിമര്‍ശനങ്ങളിലും നിലപാടുകളിലും തിരുത്തല്‍ ആവശ്യമാണ്. ക്രിസ്തുവിന്റെയും ആദിമസഭയുടെയും ലാളിത്യം Read more about സഭയിലാകെ ലാളിത്യത്തിന്റെ ചൈതന്യം നിറയണം: മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി[…]

കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നം

09;10am 29/8/2016 എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം ആഗസ്റ്റ് 21­-ാം തീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോ­റണ്ട് കോണ്‍ഫ­റന്‍സ് ഹാളില്‍ വെച്ച് പ്രതി­മാസ ചര്‍ച്ചാ സമ്മേ­ളനം നട­ത്തി. റൈറ്റേഴ്‌സ് ഫോറം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കുന്ന് അദ്ധ്യ­ക്ഷത വഹിച്ച ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പ്രസിദ്ധ ഗ്രന്ഥ­കര്‍ത്താവായ ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍ മോഡ­റേ­റ്റ­റാ­യി­രു­ന്നു. ഡോക്ടര്‍ സണ്ണി എഴു­മ­റ്റൂര്‍ രചിച്ച, വീണുപോയ ദൂത­ന്മാര്‍, എന്ന Read more about കേരളാ റൈറ്റേഴ്‌സ് ഫോറം ചര്‍ച്ചാ സമ്മേ­ള­ന­ത്തില്‍ പുസ്തക പ്രകാ­ശ­നം, ചെറു­ക­ഥ, നിരൂ­പ­ണം, ആസ്വാദ­നം[…]

ബ്രെസ്റ്റ് കാന്‍സറിന് പ്രതിവിധിയുമായി ഇന്ത്യന്‍ വംശജന്‍

09;09 am 29/8/2016 ലണ്ടന്‍ : മാരകമായ സ്തനാര്‍ബുദത്തിനു പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യന്‍ വംശജനായ പതിനാറുകാരന്‍ കൃതിന്‍ നിത്യാനന്ദന്‍. ഐഡി4 എന്ന പ്രോട്ടീന്റെ സാന്നിധ്യമാണ് ഈയിനം അര്‍ബുദം തിരിച്ചറിയാതിരിക്കാന്‍ ഇടയാക്കുന്നതെന്ന് കൃതിന്‍ കണ്ടെത്തി. ഐഡി4 പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ നിഷ്ക്രിയമാക്കിയാല്‍ ഈ അര്‍ബുദത്തെ അപകടം കുറഞ്ഞതാക്കാമെന്ന് കൃതിന്‍ പറയുന്നു. ഇത്തരം അര്‍ബുദകോശങ്ങളെ തിരിച്ചറിയാനാകാത്തതായിരുന്നു ചികിത്സയിലെ പ്രധാന വെല്ലുവിളി. ആരോഗ്യമുള്ള കോശങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ സാവധാനം വളരുന്നവയുമായ ഇവ ക്രമേണ വലിയ അപകടകാരിയായി മാറുകയാണ്. അര്‍ബുദ മുഴകളെ Read more about ബ്രെസ്റ്റ് കാന്‍സറിന് പ്രതിവിധിയുമായി ഇന്ത്യന്‍ വംശജന്‍[…]

വെള്ളത്തില്‍ വീണ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് ജീവന്‍ രക്ഷിച്ച യുവതി മരിച്ചു

09:08 am 29/8/2016 കാലിഫോര്‍ണിയ: തന്റെ രണ്ടു വയസ്സുള്ള സ്വന്തം കുഞ്ഞിനെ വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു ജീവന്‍ രക്ഷിച്ച അമ്മ മരിച്ചു. കൊളറാഡോക്കാരിയായ യുവതിയാണ് വെള്ളത്തില്‍ വീണ കുഞ്ഞിനെ താണുപോകാതെ ഉയര്‍ത്തിപ്പിടിച്ച് രക്ഷിച്ചത്. യൂട്ടായിലെ പവല്‍ തടാകത്തില്‍ ഹൗസ്‌ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ചെല്‍സി റസ്സലിന്റെ (33) കുഞ്ഞ് വെള്ളത്തിലേക്കു വീണത്. രക്ഷപ്പെടുത്താന്‍ പിന്നാലെ ചെല്‍സി ചാടി. രണ്ടു പേര്‍ക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ബോട്ട് ഉടനെ നിര്‍ത്തിയെങ്കിലും അപ്പോഴേയ്ക്കും കുറച്ചു ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. പെട്ടെന്നു ഹൗസ്‌ബോട്ടിലുണ്ടായിരുന്ന ചെറിയൊരു Read more about വെള്ളത്തില്‍ വീണ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് ജീവന്‍ രക്ഷിച്ച യുവതി മരിച്ചു[…]

ഫ്‌­ളോറിഡ തെരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു .

09;06 am 19/8/2016 a href=”http://www.truemaxmedia.com/wp-content/uploads/2016/08/Newsimg1_82549843.jpg”> മയാമി: പിറന്നു വീണ മണ്ണില്‍ നിന്നും പ്രവാസിയായി ഭൂഗോളത്തിന്റെ മറുവശത്ത് അമേരിക്കയിലെ കര്‍മ്മഭൂമിയിലെത്തി തന്റെ തൊഴില്‍മേഖലയില്‍ കരുത്തരായി തീര്‍ന്നപ്പോഴും തങ്ങളുടെ ചെറുപ്പംമുതല്‍ തന്നെ ജന്മനാട്ടിലെ കക്ഷിരാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞ ഓരോ മലയാളിയുടെയും മനസ്സിന്റെ നെരിപ്പോടില്‍ കത്തിനിന്ന ഒരു കനലായിരുന്നു രാഷ്ട്രീയം. അതെ, അമേരിക്കന്‍ കുടിയേറ്റത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന മലയാളി തന്റെ കൈയ്യൊപ്പ് ചാര്‍ത്തുവാന്‍ ശങ്കിച്ചു നിന്ന ഒരേ ഒരു മേഖലയാണ് അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയം. എന്നാല്‍, കാലത്തിന്റെ അനിവാര്യതയില്‍ മാറ്റത്തിന്റെ Read more about ഫ്‌­ളോറിഡ തെരഞ്ഞെടുപ്പില്‍ സാജന്‍ കുര്യന്‍ വിജയത്തിലേയ്ക്ക് കുതിക്കുന്നു .[…]

രണ്ടാം ട്വന്‍റി20 ; വിന്‍ഡീസിന് പരമ്പര

09:05 am 29/08/2016 ലൗഡര്‍ഹില്‍: രണ്ടാം ട്വന്‍റി20 ക്രിക്കറ്റ് മഴമുടക്കിയതോടെ ഇന്ത്യക്കെതിരെ അമേരിക്കന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര ജയം. രണ്ടാമങ്കത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനെ 19.4 ഓവറില്‍ 143 റണ്‍സിന് ഓള്‍ഒൗട്ടാക്കിയ എം.എസ്. ധോണിയുടെ സംഘം വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയെങ്കിലും മഴ തടസ്സമായി. രണ്ട് ഓവര്‍ ബാറ്റ് ചെയ്ത് വിക്കറ്റൊന്നും നഷ്ടമാവാതെ 15 റണ്‍സെടുത്തപ്പോഴാണ് മഴയത്തെിയത്. ഒരു മണിക്കൂറിലേറെ കളി തടസ്സപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ആദ്യ ഏകദിനത്തിലെ ജയത്തോടെ വിന്‍ഡീസ് 1-0ത്തിന് പരമ്പര സ്വന്തമാക്കി. Read more about രണ്ടാം ട്വന്‍റി20 ; വിന്‍ഡീസിന് പരമ്പര[…]