മുഖ്യമന്ത്രിക്കെതിരേ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്

03:29pm 4/8/2016 ആലപ്പുഴ: കോഴിക്കോട് സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതെന്തു ഭരണമാണെന്ന് പറഞ്ഞ് ഓഗസ്റ്റ് ഒന്നിന് ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധമായി ചെയ്തതിന് സസ്‌പെന്‍ഷനും പിന്നാലെ ക്രൂശിക്കലും. മുഖ്യമന്ത്രി പറയുന്നു Read more about മുഖ്യമന്ത്രിക്കെതിരേ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ്[…]

ഹൈക്കമാൻഡുമായി ചർച്ച ഇന്ന്; കേരളനേതാക്കൾ ഡൽഹിയിൽ

03:20pm 04/08/2016 ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന നിര്‍ദേശം എ, ഐ ഗ്രൂപ്പുകള്‍ ഉന്നയിച്ചെങ്കിലും ഇതിന് മുമ്പ് നടന്ന രണ്ട് ചര്‍ച്ചകളിലും സാധ്യമല്ലെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി Read more about ഹൈക്കമാൻഡുമായി ചർച്ച ഇന്ന്; കേരളനേതാക്കൾ ഡൽഹിയിൽ[…]

മുംബൈ പാലം അപകടം; അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

03:11pm 04/08/2016 മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയിലെ സാവിത്രി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് 22 പേരെ കാണാതായ സംഭവത്തിൽ അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. കഴിഞ്ഞദിവസം രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബസിന്‍റെ ഡ്രൈവറടക്കം മൂന്ന് പുരുഷൻമാരുടെയും രണ്ടു സ്ത്രീകളുടെയും മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. അപകടം നടന്നസ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളി ഗ്രാമത്തില്‍ നിന്നാണ് ഡ്രൈവര്‍ എസ്. എസ് കാംബ്ലിയുടെ മൃതദേഹം കണ്ടെടുത്തത്. ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അകലെനിന്നാണ്. Read more about മുംബൈ പാലം അപകടം; അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി[…]

ഇരുമുഖന്‍റെ ട്രൈലർ

03:10pm 4/08/2016 വിക്രം ചിത്രം ‘ഇരുമുഖ’ന്‍റെ ട്രൈലർ പുറത്തിറങ്ങി. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയും നിത്യ മേനോനുമാണ് നായികമാർ. അന്ന്യന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍.ഡി രാജശേഖര്‍ ആണ് ക്യാമറ ചലിപ്പിക്കുന്നത്.

ഇന്ത്യന്‍ വിജയം റോസ്റ്റ് ചെയ്ത് ചേസ്; വെസ്റ്റ് ഇന്‍ഡീസിന് സമനില

03:01pm 4/8/2016 കിംഗ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍. അഞ്ചാം ദിനം തോല്‍വി ഒഴിവാക്കാന്‍ പൊരുതിക്കളിച്ച വെസ്റ്റ് ഇന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് നേടി. സെഞ്ചുറി നേടി പുറത്താകാതെനിന്ന റോസ്റ്റണ്‍ ചേസിന്റെയും (137), അര്‍ദ്ധസെഞ്ചുറി നേടിയ ജേസണ്‍ ഹോള്‍ഡറുടെയും (64) ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്. നാല് വിക്കറ്റിന് 48 എന്ന നിലയില്‍ അഞ്ചാം ദിനം ഇറങ്ങിയ ആതിഥേയര്‍ക്കായി ബ്ലാക്‌വുഡ് 63 റണ്‍സും ഷെയിന്‍ ഡൗറിച്ച് 74 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നീട് Read more about ഇന്ത്യന്‍ വിജയം റോസ്റ്റ് ചെയ്ത് ചേസ്; വെസ്റ്റ് ഇന്‍ഡീസിന് സമനില[…]

വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം

03:00pm 4/8/2016 ന്യൂയോര്‍ക്ക്: പ്രവാസി കേരളാ കോണ്‍ഗ്രസിന്റേയും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടേയും, കോഴഞ്ചേരി അസോസിയേഷന്റേയും, റാന്നി സംഗമത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിക്ടര്‍ ടി. തോമസിന് ഉജ്വല സ്വീകരണം നല്‍കി. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് ഉദ്ഘാടന പ്രസംഗം നടത്തി. മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കേരള സമാജം പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഐ.എന്‍.ഒ.സി Read more about വിക്ടര്‍ ടി. തോമസിന് ന്യൂയോര്‍ക്കില്‍ ഉജ്വല സ്വീകരണം[…]

ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്ന് മുന്‍ ബിഎസ്പി നേതാവ്

02:51pm 4/8/2016 ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും യുപിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ഷീല ദീക്ഷിതിനെതിരേ മുന്‍ ബിഎസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ നടത്തിയ പ്രസ്താവന വിവാദമായി. ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്നാണ് മൗര്യ പറഞ്ഞത്. യുപിയിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പ്രതിപാദിക്കവേയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. നേരത്തെ പാര്‍ട്ടിക്കുള്ളില്‍ തനിക്ക് വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞാണ് സ്വാമിപ്രസാദ് മൗര്യ ബിഎസ്പി വിട്ടത്. പിന്നീട് പാര്‍ട്ടി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പുകളില്‍ Read more about ഷീല ദീക്ഷിത് എടുക്കാച്ചരക്കാണെന്ന് മുന്‍ ബിഎസ്പി നേതാവ്[…]

ഉത്തർപ്രദേശിൽ ബലാൽസംഗ ദൃശ്യങ്ങൾ വിൽപ്പനക്ക്

02:50pm 04/08/2016 ലക്നോ: ഉത്തർപ്രദേശിലെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കരിമ്പിന്‍തോട്ടത്തില്‍ 15 വയസ് മാത്രം പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിക്ക് ചുറ്റും നില്‍ക്കുന്ന അഞ്ച് യുവാക്കള്‍. അരുതേ എന്ന് കൈകൂപ്പി യാചിക്കുന്ന പെണ്‍കുട്ടിയുടെ കണ്ണുകൾ പേടി കാരണം തുറിച്ചിരിക്കുന്നു. ആരെങ്കിലും തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ അവൾ ചുറ്റും നോക്കുന്നുണ്ട്. പൊട്ടിച്ചിരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന യുവാക്കളും ‍അവരുടെ ശബ്ദത്തില്‍ അലിഞ്ഞില്ലാതാകുന്ന പെണ്‍കുട്ടിയുടെ നിലവിളിയും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പീഡനത്തിന്‍റെ ദൃശ്യങ്ങളാണിവ. സംസ്ഥാനത്ത് പൊലീസിന്‍റെ മൂക്കിന് Read more about ഉത്തർപ്രദേശിൽ ബലാൽസംഗ ദൃശ്യങ്ങൾ വിൽപ്പനക്ക്[…]

ഹിലരി ഐ എസ്‌ സ്​ഥാപക​യെന്ന്​ ട്രംപ്​

02:49pm 04/08/2016 ഫ്ലോറിഡ: അമേരിക്കൻ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ഹിലരി ക്ലിൻറൺ ഭീകര സംഘടനയായ ഐ എസ്‌ സ്​ഥാപകയാണെന്ന്​ റിപ്പബ്ലിക്കൻ​ പാർട്ടിയുടെ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​. കഴിഞ്ഞ ദിവസം ​ഫ്ലോറിഡയിലെ ഡെയ്​റ്റോണ ബീച്ചിലെ റാലിയിൽ അനുയായികളെ അഭിസംബോധന​ ചെയ്യവെയാണ്​ ട്രംപ്​ വിവാദ പ്രസ്​താവന നടത്തിയത്​.ഐ എസ്‌​ സ്​ഥാപകയെന്ന നിലയിൽ ഹിലരിക്ക്​ അവരിൽ നിന്ന്​ അവാർഡ്​ ലഭിക്കേണ്ടതാണെന്നും ട്രംപ്​ പറഞ്ഞു. ലിബിയയിലും പശ്​ചിമേഷ്യൻ രാജ്യങ്ങളിലും ബറാക്​ ഒബാമയും വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരിയും​ കൈക്കൊണ്ട വിദേശ നയത്തെയും ട്രംപ്​ വിമർശിച്ചു. Read more about ഹിലരി ഐ എസ്‌ സ്​ഥാപക​യെന്ന്​ ട്രംപ്​[…]

കൊച്ചിയില്‍ ടണ്‍ കണക്കിന് പടക്കശേഖരം പിടിച്ചു

02:48pm 4/8/2016 കൊച്ചി: അനധികൃതമായി സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് വെടിമരുന്ന് ശേഖരവും പടക്കങ്ങളും പോലീസ് പിടിച്ചെടുത്തു. എറണാകുളം മാര്‍ക്കറ്റ് റോഡില്‍ സ്ഥിതി ചെയ്തിരുന്ന അനധികൃത പടക്കശാലയില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വന്‍ വെടിമരുന്ന് ശേഖരം പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 450 കിലോ ചൈനീസ് പടക്കം മാത്രം സൂക്ഷിക്കാന്‍ ലൈസന്‍സുള്ള കെട്ടിടത്തിലാണ് ടണ്‍ കണക്കിന് പടക്കശേഖരം സൂക്ഷിച്ചിരുന്നത്. സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു വന്‍ സ്‌ഫോടനശേഷിയുള്ള വെടിമരുന്നിന്റെ ശേഖരം. സംഭവത്തില്‍ പോലീസ് Read more about കൊച്ചിയില്‍ ടണ്‍ കണക്കിന് പടക്കശേഖരം പിടിച്ചു[…]