ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി ബാലകൃഷ്ണപിള്ള

11.24PM 02-08-2016 വിവാദമായ ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. പ്രസംഗത്തില്‍ ചിലത് മാത്രമാണ് താന്‍ പറഞ്ഞത്. മറ്റ് ചിലത് താന്‍ പറഞ്ഞിട്ടില്ല. മാത്രവുമല്ല പലതും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. പലതും ഒഴിവാക്കിയും കൂട്ടിച്ചേര്‍ത്തുമാണ് പ്രസംഗം പുറത്തുവിട്ടത്. ഒരു മണിക്കൂര്‍ 25 മിനിറ്റ് നേരം ഇരുന്നും നിന്നും താന്‍ പ്രസംഗിച്ചു. അതൊരു സമുദായ യോഗമായിരുന്നു. ഇതര സമുദായങ്ങളിലും അത്തരം യോഗങ്ങള്‍ ആരും റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്‍എസ്എസ് കരയോഗം രണ്ടായി Read more about ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് വിശദീകരണവുമായി ബാലകൃഷ്ണപിള്ള[…]

അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു

11.20 PM 02-08-2016 കൊച്ചി: അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഇലഞ്ഞി മുത്തംകുന്ന് അന്തിക്കാട്ടുങ്ങല്‍ ജോസ് മാത്യുവിന്റെ ഭാര്യ ബിജി ജോസ് (47), മകന്‍ മാത്യു ജോസ് (10) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. ഓട്ടിസവും ഹൈപ്പര്‍ ആക്ടിവിറ്റിയുമുള്ളയാളാണ് കര്‍ഷകനായ ജോസിന്റെ ഇളയ കുട്ടിയായ മാത്യു ജോസ്. ഇന്നലെ വൈകിട്ട് വീടിന് സമീപം മാത്യു കളിച്ചുകൊണ്ടിരുന്നതായി സമീപവാസികള്‍ കണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വീട്ടുമുറ്റത്തുള്ള കിണറ്റില്‍ വീണതാകാമെന്ന് സംശയിക്കുന്നു. കുട്ടിയെ Read more about അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു[…]

ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ

11.04 PM 02-08-2016 വെറുതെ ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ. യു.എസിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയില്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുണ്ട്. സ്മിത് സോണിയന്‍ ഇന്‍സ്റ്റ്യൂട്ടിന്റെ ഭാഗമായ സ്ഥാപനമാണ് നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററി. രാജ്യത്തെ എല്ലാ മദ്യ നിര്‍മ്മാണ ശാലകളും സന്ദര്‍ശിച്ച് ബിയര്‍ രുചിച്ചു നോക്കുക എന്നതാണ് ബിയര്‍ സ്‌പെഷ്യലിസ്റ്റിന്റെ ജോലി. 64,650 ഡോളറാണ് പ്രതിവര്‍ഷ ശമ്പളം. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 43 ലക്ഷം രൂപ നിങ്ങളുടെ Read more about ബിയര്‍ രുചിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് ശമ്പളം 43 ലക്ഷം രൂപ[…]

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു

10.34 PM 02-08-2016 വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിവസം കളി മഴ മൂലം തടസപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. ബ്രാത് വെയ്റ്റും (4) ഡാരന്‍ ബ്രാവോയുമാണ് (1) ക്രീസില്‍. രജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് തോല്‍വിയുടെ ഭീഷണി നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 298 റണ്‍സ് ഇപ്പോഴും പിന്നിലാണ്.

ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450 കുട്ടികള്‍

10.29 PM 02-08-2016 രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450ല്‍ അധികം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ആറു മാസത്തിനിടെ രാജ്യതലസ്ഥാനത്ത് 464 പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 136 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഔട്ടര്‍ ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത്- മുതിര്‍ന്ന വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ദിവസവും ശരാശരി രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഇവര്‍ അറിയിച്ചു. ഗാസിപൂരില്‍ ഏഴു വയസുകാരി ബാലിക 22കാരന്റെ പീഡനത്തിനിരയായതാണ് ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ Read more about ഡല്‍ഹിയില്‍ ആറു മാസത്തിനിടെ മാനഭംഗത്തിനിരയായത് 450 കുട്ടികള്‍[…]

മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു

10.27 PM 02-08-2016 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയത്തിനായി അര്‍ധനഗ്നയായി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട മോഡലും നടിയുമായ മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദിയെ അനുകൂലിച്ച് മേഘ്‌ന വസ്ത്രം ഉപേക്ഷിച്ചത്. മോദിയുടെ ചിത്രം ഉപയോഗിച്ച് നഗ്നത മറച്ചാണ് അവര്‍ പോസ്റ്ററിനു പോസ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര ഉപയോഗിച്ച് നഗ്നതമറച്ചാണ് താരം പ്രത്യക്ഷപെട്ടത്. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് മേഘ്‌ന എന്‍സിപിയില്‍ ചേര്‍ന്നതായി അറിയിച്ചത്. വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ Read more about മേഘ്‌ന പട്ടേല്‍ എന്‍സിപിയില്‍ ചേര്‍ന്നു[…]

തീവ്രവാദികള്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന സ്ഥലം തകര്‍ത്തു

10.24 PM 02-08-2016 ജമ്മു കാഷ്മീരില്‍ തീവ്രവാദികള്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന സ്ഥലം തകര്‍ത്തു. റീസി ജില്ലയിലെ കലാബന്‍ വന്‍പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഒളിസങ്കേതമാണ് തകര്‍ത്തത്. സിആര്‍പിഎഫും സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഇവിടെനിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. എകെ 47 റൈഫിള്‍, മാഗസിനുകള്‍, തിരകള്‍, ഗ്രനേഡുകള്‍, ലോഞ്ചറുകള്‍ എന്നിവ ഇവരില്‍നിന്നു കണെ്്ടടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു സൈന്യം തെരച്ചില്‍ നടത്തിയത്. ഒളിസങ്കേതം തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.

നാലുദിവസത്തെ സന്ദര്‍ശനത്തിനായി അല്‍ജീറിയന്‍ നാവികകപ്പല്‍ കൊച്ചിതുറമുഖത്തെത്തി

09.45 PM 02-08-2016 കൊച്ചി:നാലുദിവസത്തെ കൊച്ചി സന്ദര്‍ശനത്തിനായി അല്‍ജീറിയന്‍ നാവികകപ്പല്‍ ഇസഡ്ജര്‍ കൊച്ചിതുറമുഖത്തെത്തി. ഇന്നലെ കൊച്ചിതുറമുഖത്തെത്തിയ കപ്പല്‍ അഞ്ചുവരെ കൊച്ചിയിലുണ്ടാകും കമാണ്ടര്‍ ഛാല്‍ബി അഹ്‌സിനെ കമാണ്ടിംഗ് ഓഫിസറും ക്യാപ്റ്റന്‍ മുഹമ്മദ് എല്‍മൗല്‍ദി മിഷന്‍ കമാണ്ടറുമായുള്ള കപ്പലില്‍ 118 പേരാണുള്ളത്. കമാണ്ടര്‍ ഛാല്‍ബി അഹ്‌സിനെയുംക്യാപ്റ്റന്‍ മുഹമ്മദ് എല്‍മൗല്‍ദിയും ഇന്നലെ ദക്ഷിണമേഖല നാവിക ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫ് റയര്‍ അഡ്മിറല്‍ ആര്‍ ബി പണ്ഡിറ്റുമായി കൂടികാഴ്ച്ചനടത്തി. അല്‍ജീറിയന്‍ നാവികകപ്പലും ദക്ഷിണമേഖല നാവിക ആസ്ഥാനവും തമ്മിലുള്ള വിവിധ തലങ്ങളിലുള്ള കൂടികാഴ്ച്ചകളും Read more about നാലുദിവസത്തെ സന്ദര്‍ശനത്തിനായി അല്‍ജീറിയന്‍ നാവികകപ്പല്‍ കൊച്ചിതുറമുഖത്തെത്തി[…]

അവശ്യമരുന്നുകളുടെ വില കുറച്ചു

01:21pm 2/8/2016 ന്യൂഡല്‍ഹി: രാജ്യത്തെ അവശ്യമരുന്നുകളുടെ വില കുറച്ചു. 24 ഇനം മരുന്നുകളുടെ വിലയില്‍ 25 ശതമാനം വരെയാണ് വില കുറച്ചത്. കാന്‍സര്‍, എച്ച്‌ഐവി, അണുബാധ, മാനസിക പിരിമുറുക്കം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചത്. ഷെഡ്യൂള്‍-ഒന്ന് വിഭാഗത്തില്‍പ്പെട്ട ഈ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റിയാണ്. ഈ മരുന്നുകളുടെ വിലയുയര്‍ത്താന്‍ കമ്പനികള്‍ക്ക് അധികാരമില്ല. അതേസമയം നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വില വര്‍ഷംതോറും പത്തു ശതമാനം ഉയര്‍ത്താന്‍ മരുന്നുകമ്പനികള്‍ക്ക് അനുവാദം നല്കിയിട്ടുണ്ട്.

സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

01:20pm 2/8/2016 മോസ്‌കോ: സിറിയയില്‍ വിമതരുടെ അധീനതയിലുള്ള ഇഡ്‌ലിബ് പ്രവിശ്യയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ആലപ്പോയില്‍ ജീവകാരുണ്യ സഹായം വിതരണം ചെയ്തശേഷം മടങ്ങിപ്പോന്ന എംഐ8 സൈനിക കോപ്റ്ററാണു നിലത്തുനിന്നുള്ള വെടിയേറ്റു വീണതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും രണ്ട് ഓഫീസര്‍മാരും കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കു സമീപം ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെയും ഒരാളുടെ ജഡം ചിലര്‍ചേര്‍ന്നു വലിച്ചുകൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളോട് ക്രെംലിന്‍ വക്താവ് പെസ്‌കോവ് അനുശോചനം Read more about സിറിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു[…]