20 കോടിയുടെ മയക്കു മരുന്ന് ഡല്‍ഹിയില്‍ പിടികൂടി
12:55pm 02/08/2016 ന്യൂഡല്‍ഹി: തലസ്ഥാനമായ ഡല്‍ഹിയില്‍ 20 കോടിയൂടെ മയക്കു മരുന്ന് പിടികൂടി. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കു മരുന്ന് പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ ഡല്‍ഹിയിലേയും മുംബൈയിലേയും യുവാക്കള്‍ക്കിടയില്‍ മയക്കു മരുന്ന് വിതരണം ചെയ്തതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് 90 ലക്ഷം രൂപയുടെ മയക്കു മരുന്ന് നൈജീരിയന്‍ സംഘത്തില്‍ നിന്നും പിടികൂടിയിരുന്നു.










