ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അധ്യക്ഷന്‍

09:03 am 29/8/2016 അടൂര്‍: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പുതിയ അധ്യക്ഷനായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടന്ന കെസിസിയുടെ ത്രൈവാര്‍ഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പു നടന്നത്. ഏബ്രഹാം സൈമണ്‍ (സിഎസ്‌ഐ, കൊച്ചി), ഡോ.ജെയ്‌സി കരിങ്ങാട്ടില്‍ (ഓര്‍ത്തഡോക്‌സ് സഭ), ഫാ.സിറില്‍ ആന്റണി (തൊഴിയൂര്‍ സഭ), ഡോ.സൈമണ്‍ ജോണ്‍ (ബിപിഡിസി, തിരുവല്ല) – വൈസ് പ്രസിഡന്റുമാര്‍, അഡ്വ.പ്രകാശ് പി.തോമസ് (മാര്‍ത്തോമ്മാ സഭ) – ട്രഷറാര്‍ എന്നിവരാണ് Read more about ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അധ്യക്ഷന്‍[…]

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉത്­ഘാടനം ചെയ്തു

09:01 am 29/8/2016 ബംഗളൂരൂ: വേള്‍ഡ്­ മലയാളി കൗണ്‍സിലിന്റെ മൂന്ന്­ ദിവസം നീണ്ടുനില്‍ക്കുന്ന പത്താമത്­ ദൈ്വവാര്‍ഷിക സമ്മേളനത്തിനു ബംഗ്ലൂരുവില്‍ ഉജ്വല തുടക്കം. മുന്‍ കേരള മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ലോകം എമ്പാടുനിന്നും എത്തിയ പ്രധിനിധി കളുടെ നിറഞ്ഞ സദസ്സില്‍ വച്ച് ഉത്­ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇരു മുന്നണികളും പ്രവാസികുളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകം എമ്പാടുനിന്നും ഉള്ള പ്രവാസികളുടെ സഹായം കേരളത്തിനുമുണ്ടാവണമെന്നും മുന്‍ മുഖ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു. അതോടപ്പം വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്യുന്ന കരുണ്ണ്യ പ്രവര്‍ത്തനങ്ങളെ Read more about വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പത്താമത് ദ്വൈവാര്‍ഷിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉത്­ഘാടനം ചെയ്തു[…]

കത്തോലിക്കാ നിധിശേഖരണം: ബസേലിയോസ് കാതോലിക്കാ ബാവ ഓഗസ്റ്റ് 30-നു ഹൂസ്റ്റണില്‍ എത്തുന്നു –

09:00am 29/8/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരുന്നു. 1979-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കാതോലിക്കാ നിധിശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇതു മൂന്നാംതവണയാണ് നേരിട്ടെത്തുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈവര്‍ഷത്തെ കാതോലിക്കാ നിധിശേഖരണം ഓഗസ്റ്റ് 31-ന് ബുധനാഴ്ച വൈകിട്ട് 6.15-ന് ഹൂസ്റ്റണ്‍ Read more about കത്തോലിക്കാ നിധിശേഖരണം: ബസേലിയോസ് കാതോലിക്കാ ബാവ ഓഗസ്റ്റ് 30-നു ഹൂസ്റ്റണില്‍ എത്തുന്നു –[…]

ഇന്നും ട്രെയിന്‍ യാത്ര അവതാളത്തിലാകും

12:11 AM 29/08/2016 തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അങ്കമാലിക്ക് സമീപം പാളംതെറ്റിയതോടെ തിങ്കളാഴ്ചയും ട്രെയിന്‍ ഗതാഗതം അവതാളത്തിലാകും. പുലര്‍ച്ചെ ആറിന് ഗതാഗതം പുന$സ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും ഉറപ്പില്ല. വഴി തിരിച്ചുവിടലും ഭാഗികവും പൂര്‍ണവുമായ റദ്ദാക്കലുകളുംമൂലം പല ട്രെയിനുകളും യാത്ര ആരംഭിക്കേണ്ട സ്റ്റേഷനുകളില്‍ സമയത്തിന് തിരിച്ചത്തെിയിട്ടില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ പലതും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. ഇത് തിങ്കളാഴ്ചയിലെ സര്‍വിസുകളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൃശൂര്‍, എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരേണ്ട ട്രെയിനുകളെല്ലാം പാലക്കാട്-ഈറോഡ് വഴി Read more about ഇന്നും ട്രെയിന്‍ യാത്ര അവതാളത്തിലാകും[…]

ഇന്ന് ഉപരാഷ്ട്രപതി കേരളത്തിലെത്തും

12:09 AM 29/08/2016 തിരുവനന്തപുരം: മൂന്നുദിവസത്തെ സംസ്ഥാനസന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തിങ്കളാഴ്ച തലസ്ഥാനത്തത്തെും. വൈകീട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് 3.15ന് ഹെലികോപ്ടറില്‍ കൊല്ലത്തേക്ക് തിരിക്കുന്ന അദ്ദേഹം, വൈകീട്ട് നാലിന് ശ്രീനാരായണ കോളജ് കാമ്പസില്‍ Read more about ഇന്ന് ഉപരാഷ്ട്രപതി കേരളത്തിലെത്തും[…]

തുർക്കിയിൽ വനിതാ പൊലീസിന്​ ശിരോവസ്​ത്രം ധരിക്കാൻ അനുമതി

12:05 am 29/08/2016 ഇസ്​തംബൂൾ: തുർക്കിയിൽ വനിതാ പൊലീസിന്​ ശി​രോവസ്​ത്രം ധരിക്കാൻ അനുമതി. പൊലീസ്​ ധരിക്കുന്ന​ തൊപ്പിയുടെ താഴെ യൂനിഫോമി​െൻറ നിറമുള്ളതും അലങ്കാരമില്ലാത്തതുമായ ശിരോവസ്​ത്രം വസ്​ത്രം ധരിക്കാനാണ്​ അനുമതി നൽകിയത്​.​ ശനിയാഴ്​ച പുറത്തിറക്കിയ സർക്കാർ ഗസറ്റിലാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​​. ഭരണകക്ഷിയായ എ.കെ പാർട്ടിയും ശിരോവസ്​ത്ര നിരോധം എടുത്ത്​ കളയുന്നതിന്​ സർക്കാർ വൃത്തങ്ങളിൽ സമ്മർദം ​ചെലുത്തിയിട്ടുണ്ട്​​. തുർക്കി സർവകലാശാലകളിൽ നിലനിന്നിരുന്ന ശിരോവസ്​ത്ര നിരോധം 2010ൽ സർക്കാർ എടുത്ത്​ കളഞ്ഞിരുന്നു. 2013ൽ സർക്കാർ നടത്തുന്ന സ്​ഥാപനങ്ങളിലും 2014ൽ ഹൈസ്​കൂളിലും ശിരോവസ്​​ത്രം Read more about തുർക്കിയിൽ വനിതാ പൊലീസിന്​ ശിരോവസ്​ത്രം ധരിക്കാൻ അനുമതി[…]

എട്ടുമാസമായിമലയാളി യുവാവ്സൗദി ജയിലില്‍

12:03 am 29/8/2016 കൊല്ലം: വാഹനാപകടത്തത്തെുടര്‍ന്ന് സൗദിയില്‍ ജയിലിലായ മലയാളിയുവാവിന്‍െറ മോചനം നീളുന്നു. ചുണ്ട ചെറുകുളം ചെമ്പമണ്‍ പ്ളാവിളവീട്ടില്‍ ഷൈന്‍ ശശിധരനാണ് 30 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നല്‍കാനാവാത്തതിനാല്‍ എട്ടുമാസമായി ജയിലില്‍ കഴിയുന്നത്. ഷൈനിന്‍െറ മോചനത്തിന് ഇടപെടണമെന്നഭ്യര്‍ഥിച്ച് ഭാര്യ ശരണ്യാരാജ് അധികൃതര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. ഷൈന്‍ ഓടിച്ചിരുന്ന വാഹനം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് അപകടത്തില്‍പെടുകയായിരുന്നു. എന്നാല്‍, ഷൈന്‍ ഓടിച്ചിരുന്ന വാഹനത്തിന് ഉടമ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. മുഖ്യമന്ത്രി, എം.പിമാരായ Read more about എട്ടുമാസമായിമലയാളി യുവാവ്സൗദി ജയിലില്‍[…]

പാക് അധീന കശ്മീരില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2000 കോടിയുടെ കേന്ദ്ര പാക്കേജ്

12;02 am 29/08/2016 ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍നിന്നും ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുനിന്നുമുള്ള അഭയാര്‍ഥികള്‍ക്കായി 2000 കോടിയുടെ കേന്ദ്ര പാക്കേജ് ഉടന്‍ പ്രഖ്യാപിച്ചേക്കും. പാക്കേജിന്‍െറ വിശദാംശങ്ങള്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. പാക് അധീന കശ്മീരില്‍നിന്നുള്ള 36,348 കുടുംബങ്ങള്‍ ജമ്മു-കശ്മീരിലുള്ളതായാണ് കണക്ക്. ഇത്തരത്തില്‍ പാക്കേജ് പ്രകാരം ഒരോ കുടുംബത്തിനും അഞ്ചര ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. പദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിന്‍െറ അംഗീകാരം കിട്ടി ഫണ്ട് വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് Read more about പാക് അധീന കശ്മീരില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് 2000 കോടിയുടെ കേന്ദ്ര പാക്കേജ്[…]

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ -ടീസർ പുറത്തിറങ്ങി.

12:00 am 29/08/2016 ‘ഉദയ പിക്ചേഴ്സി’ന്‍റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. സിദ്ധാർഥ് ശിവയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിൽ മുഖ്യകഥാപാത്രമായ കൊച്ചൗവ്വയെ അവതരിപ്പിക്കുന്നതും കുഞ്ചാക്കോ ബോബനാണ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തിലുണ്ട്. കെ.പി.എ.സി എന്നാണ് ചിത്രത്തിന്‍റെ ചുരുക്കപ്പേര്. സൂരജ് എസ്. കുറുപ്പാണ് സംഗീതം, നീല്‍ ഡി. കുഞ്ഞയാണ് ക്യാമറ.https://youtu.be/d2uIvRatHTo

ഹജ്ജ് യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു

11:59 PM 28/08/2016 മലപ്പുറം: സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവരുടെ യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 289 ഹാജിമാരും മാഹിയില്‍നിന്നുള്ള 28 ഹാജിമാരും യാത്രയാകുന്നത് സെപ്റ്റംബര്‍ അഞ്ചിനാണ്. ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. വിമാനം പുറപ്പെടുന്ന ദിവസത്തിന്‍െറ തലേന്ന് ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.