കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.
08:08 am 28/9/2016 ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ജൂലൈ എട്ടിന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ കശ്മീരില്‍ ഇന്നലെ ഒരിടത്തും കര്‍ഫ്യൂ ഉണ്ടായിരുന്നില്ല. അതേസമയം ആളുകള്‍ കൂട്ടംകൂടുന്നത് പലയിടത്തും സുരക്ഷാസേന വിലക്കിയിട്ടുണ്ട്. മുന്‍കരുതലെന്ന നിലയിലാണ് ഈ നിയന്ത്രണങ്ങളെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. താഴ്വരയില്‍ പൊതുവേ സമാധാനം തിരിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികളുടെ ആഹ്വാനത്തെതുടര്‍ന്ന് 81 ദിവസങ്ങളായി താഴ്വരയിലെ ജനജീവിതം നിശ്ചലമായിരുന്നു. Read more about കശ്മീര്‍ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ കണ്ടുതുടങ്ങി.[…]










