റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
08:30 am 28/9/2016 കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ വിദ്യാർത്ഥികളുടെ പീഡനമാണ് കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉച്ചയ്ക്ക് സഹപാഠികളാണ് ഷെറിനെ ഹോസ്റ്റൽ മുറിയിൽ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഷെറിൻ എഴുതിയെന്ന് കരുതപ്പെടുന്ന കത്തും ലഭിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. രാവിലെ ക്ലാസിലേക്ക് പോകും വഴി എസ് എഫ് ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ ഷെറിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. Read more about റാഗിങ്ങ്: എഞ്ചിനിയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു[…]










