ജര്‍മന്‍ ഡ്രൈവിംഗ്‌ലൈസന്‍സിനും, വാഹനപരിശോധനക്കും ചിലവ് കൂടുന്നു –

09:03 pm 27/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പുതിയ ഡ്രൈവിംഗ്‌ലൈസന്‍സിന് അടുത്ത വര്‍ഷം, 2017 ജനുവരി 01 മുതല്‍ ചിലവ് കൂടും. കാര്‍ ഡ്രൈവിംഗ്‌ലൈസന്‍സിന്റെ പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇപ്പോഴത്തെ ഫീസ് 71,40 യൂറോയില്‍ നിന്ന് 77.10 യൂറോ ആയി ഉയര്‍ത്തുന്നു. അതുപോലെ തീയറി ടെസ്റ്റ് ഫീസ് 9,30 ല്‍ നിന്ന് 10,00 യൂറോ ആകും. കൂടാതെ കാറുകളുടെ വാഹന പരിശോധനാ ടെസ്റ്റ് ഫീസ് 53,50 ല്‍ നിന്ന് 56,71 ആയി ഉയര്‍ത്തുന്നു. ജര്‍മനിയില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് ടെസ്റ്റും, Read more about ജര്‍മന്‍ ഡ്രൈവിംഗ്‌ലൈസന്‍സിനും, വാഹനപരിശോധനക്കും ചിലവ് കൂടുന്നു –[…]

ഏലക്കായ മാല റിക്കോര്‍ഡ് വിലയ്ക്ക്

09:00 pm 27/9/2016 ന്യൂയോര്‍ക്ക്: റോക്‌­ലാന്‍ഡ് വെസ്‌റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷന്റെ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികള്‍ക്ക് ആവേശവും ആഹ്‌ളാദവും ഉണര്‍ത്തി .പരിശുദ്ധ മാതാവിന്റെ പേരില്‍ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍ തിരുനാളില്‍ പങ്കെടുത്തവര്‍ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്­തു . തുടര്‍ന്ന് ന്യൂജേഴ്‌­സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്­കിയ ഏലക്കായ മാല തിരുന്നാളിന്റെ സ്‌നേഹവിരുന്നിനോട് Read more about ഏലക്കായ മാല റിക്കോര്‍ഡ് വിലയ്ക്ക്[…]

തോമസ് എബ്രഹാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രൊവിന്‍സ് പ്രസിഡന്റായി

08:57 pm 27/9/2016 ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രോവിന്‌­സിന്റെ പ്രസിഡന്റായി തോമസ് അബ്രാഹിമിനെ തെരഞ്ഞെടുത്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ജോണ്‍ ഷെറി ചുമതലയേറ്റതിനാലാണ് ഈ മാറ്റമെന്ന് റീജിയന്‍ പ്രസിഡണ്‌­റ് കൂടിയായ ശ്രീ പി.സി. മാത്യു പറഞ്ഞു. മുന്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ട്രഷറര്‍, 2012 ല്‍ ഡാളസില്‍ വച്ച് നടത്തിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ Read more about തോമസ് എബ്രഹാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രൊവിന്‍സ് പ്രസിഡന്റായി[…]

ഉംറ്റാറ്റായില്‍ തിരുവോണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു –

08:58 pm 27/9/2016 കെ.ജെ.ജോണ്‍ ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയില്‍ മലയാളത്തനിമയുടെ നേര്‍മുഖമായി എന്നും എല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്ടോബര്‍ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളില്‍ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെ അത്താഴത്തോടെയും നടത്തുന്നു. ഇത്തവണ ഇവിടുത്തെ സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദക്ഷിണാഫ്രിക്കയില്‍ ആദിമകാലഘട്ടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ശ്രീമാന്മാരായ വി.ഡി.ജി.നായര്‍, സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, പ്രൊഫ.ജോസ് മാമ്മന്‍ എന്നിവരാണ്. സ്‌പോര്‍ട്‌സ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീ ജിജ്ജു ബാബുവിന്‍റെന്‍റെ നേതൃത്വത്തില്‍ Read more about ഉംറ്റാറ്റായില്‍ തിരുവോണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു –[…]

സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതി​യെ സ മീപിക്കുമെന്ന്​ പാകിസ്​താൻ

06:56 pm 27/9/2016 ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതി​യെ സ മീപിക്കുമെന്ന്​ പാകിസ്​താൻ. അന്താരാഷ്​ട്ര നിയമമനുസരിച്ച്​ കരാറിൽ നിന്ന്​ ഇന്ത്യക്ക്​ ഏകപക്ഷിയമായി പിന്മാറാനാവില്ലെന്നും പാകിസ്​താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശഷ്​ടാവ്​ സർതാജ്​ അസീസ്​ പറഞ്ഞു. 56 വർഷം മുമ്പുണ്ടാക്കിയ കരാർ കാർഗിൽ യുദ്ധകാലത്തോ സിയാച്ചിൻ സംഘർഷ സമ​യത്തോ തടസപ്പെട്ടിട്ടില്ലെന്നും സർതാജ്​ അസീസ്​ കൂട്ടിച്ചേർത്തു. ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തി​െൻറ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്നതി​െൻറ ഭാഗമായാണ് സിന്ധു നദീജല കരാർ പുന:പരിശോധിക്കാൻ Read more about സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതി​യെ സ മീപിക്കുമെന്ന്​ പാകിസ്​താൻ[…]

തിരുവനന്തപുരം ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ .

06:55 pm 27/9/2016 തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത യൂത്ത്​ കോ​ൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം കാണിച്ചതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പാൽ, പത്രം, ആംബുലൻസ്, പി.എസ്.സി പരീക്ഷകൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ച ജില്ലകൾ കേന്ദ്രീകരിച്ച് യു.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ Read more about തിരുവനന്തപുരം ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ .[…]

കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം സിയാലിനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കും: മുഖ്യമന്ത്രി

04:44 pm 27/9/2016 കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനി(സിയാല്‍)യിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ ശുപാര്‍ശ പൊതുയോഗം മുമ്പാകെ അവതരിപ്പിച്ചത്. ഇതോടെ 2003-2004 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ ഓഹരി ഉടമകള്‍ക്ക് ലഭിച്ചത് 178 ശതമാനം ലാഭവിഹിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിയാലിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 524.53 കോടി രൂപയും അറ്റാദായം 175.22 കോടി രൂപയുമാണ്. വരുമാനത്തില്‍ Read more about കൊച്ചി വിമാനത്താവളം ഓഹരി ഉടമകള്‍ക്ക് 25% ലാഭവിഹിതം സിയാലിനെ വളര്‍ച്ചയുടെ പാതയില്‍ നയിക്കും: മുഖ്യമന്ത്രി[…]

ഗ്രീന്‍ കാര്‍പ്പെറ്റുമായി സംസ്ഥാന ടൂറിസം വകുപ്പ്

04:32pm 27/9/2016 കൊച്ചി: ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ടൂറിസം കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്കായി ഒരുക്കുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു മാസത്തിനുള്ളില്‍ സുസജ്ജമാവും. ഗ്രീന്‍ കാര്‍പ്പെറ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി, എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്കും വലിയ ഉണര്‍വു നല്‍കും എന്നു പ്രതീക്ഷിക്കപ്പെടുന്നു. ജില്ലയില്‍ പത്തു ടൂറിസം കേന്ദ്രങ്ങള്‍ക്കാണ് ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഇടംപിടിക്കാനായിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ചെറായി, മുനമ്പം, കുഴിപ്പിള്ളി ബീച്ച്, Read more about ഗ്രീന്‍ കാര്‍പ്പെറ്റുമായി സംസ്ഥാന ടൂറിസം വകുപ്പ്[…]

സി.പി.എം.നേതാവ് എം.വി ജയരാജൻ രാജിവെച്ചു.

03.20 pm 27/9/2016 പയ്യന്നൂർ: സി.പി.എം.നേതാവ് എം.വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. നിലവിലുള്ള വൈസ് ചെയർമാൻ ശേഖരൻ മിനിയോടനായിരിക്കും പുതിയ സാരഥി. പി.പുരുഷോത്തമൻ വൈസ് ചെയർമാനായി ചുമതലയേൽക്കും.

സുഷമ സ്വരാജിന്റെ പ്രസ്​താവനക്ക്​ മറുപടിയുമായി പാകിസ്​താൻ.

03:15 pm 27/9/2016 ന്യൂയോർക്​: കശ്​മീർ വിഷയത്തിൽ ഇന്ത്യൻ വിശേകാര്യ മ​ന്ത്രി സുഷമ സ്വരാജിന്റെ പ്രസ്​താവനക്ക്​ മറുപടിയുമായി പാകിസ്​താൻ. കശ്​മീർ ഇന്ത്യയു​ടേതല്ലെന്നും കശ്​മീരി​െൻറ ഭാവി തീരുമാനിക്കേണ്ടത്​ െ ഐക്യരാഷ്​ട്ര സഭയാണെന്നും പാകിസ്​താൻ പ്രതിനിധി മലീഹ ലോദി യു.എന്നിൽ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ്​ കശ്​മീരിൽ നടക്കുന്നത്​. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്​തതാണ്​. സുഷമ സ്വരാജിന്റ ആരോപണം ശരിയല്ല. കശ്​മീരിലെ മനുഷ്യാവകാശങ്ങൾ മറച്ചുവെക്കുന്നതിനാണ്​ ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്​. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എൻ പൊതുസഭയും ഇന്ത്യയും പാകിസ്​താനും Read more about സുഷമ സ്വരാജിന്റെ പ്രസ്​താവനക്ക്​ മറുപടിയുമായി പാകിസ്​താൻ.[…]