സ്ത്രീയും പ്രകൃതിയും ഒന്നാണ് .നോബിൾ പീറ്ററിന്റെ ആൽബം ചർച്ചയാകുന്നു .

03:12 pm 27/9/2016 സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന സങ്കല്പത്തെ മുൻനിർത്തി നിർമിച്ച ലൈറ്റ്‌സ് എന്ന മ്യൂസിക് വീഡിയോ ചർച്ചാവിഷയമാകുന്നു .ഇന്റർനാഷണൽ നിലവാരത്തിൽ ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് വീഡിയോ ചുരുങ്ങിയ ദിവസം കൊണ്ട് ജനശ്രദ്ധയാകർഷിച്ചു വരികയാണ് .നോബിൾ പീറ്റർ സംവിധാനവും സംഗീതവും നിർവഹിച്ചിരിക്കുന്ന ആൽബം ചർച്ച ചെയ്യുന്നത് പ്രകൃതിയും സ്ത്രീയും ഒന്നാണെന്ന സമകാലീന യാഥാർഥ്യങ്ങളെയാണ് . പ്രതിന്ധികളിൽനിന്നും തകർക്കപ്പെടലിൽനിന്നും സ്വയം മോചിതയാകുന്ന സ്ത്രീ പ്രകൃതിയായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇംഗ്ലീഷ് സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള സിനിമാട്ടോഗ്രാഫിയും എഡിറ്റിങ്ങും ലൈറ്റ്‌സിന്റെ മനോഹാരിത കൂട്ടുന്നു. Read more about സ്ത്രീയും പ്രകൃതിയും ഒന്നാണ് .നോബിൾ പീറ്ററിന്റെ ആൽബം ചർച്ചയാകുന്നു .[…]

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം.

02:37 pm 27/9/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചി​െൻറ ഉദ്​ഘാടനത്തിന്​ ശേഷം ​െപാലീസിനെതിരെ കല്ലേറുണ്ടായതാണ്​ സംഘർഷത്തിന്​ വഴിവെച്ചത്​. തുടർന്ന്​ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ്​ ടിയർഗ്യാസ്​ പൊട്ടിക്കുകയായിരുന്നു. എന്നാൽ ടിയർ ഗ്യാസ്​ പതിച്ചത്​​ സമരപ്പന്തലിലാണ്​. ​െക.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, ശിവകുമാർ എം.എൽ.എ എന്നിവർ സമരപ്പന്തലിൽ ഇരിക്കവെയാണ്​ കണ്ണീർ വാതകം ​പൊട്ടിയത്​. തുടർന്ന്​ സുധീര​െൻറ നേതൃത്വത്തിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധം ആരംഭിച്ചു. Read more about സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ച്​ യൂത്ത്​ കോ​ൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം.[…]

ഹാജർ കുറഞ്ഞതിന്​ ​നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു.

01:55 pm 27/9/2016 ന്യൂഡല്‍ഹി:ഹാജർ കുറഞ്ഞതിന്​ ​നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ്​ സംഭവം. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് കളാസ്​മുറിയിൽ വെച്ച്​ കുത്തേറ്റ്​ മരിച്ചത്​. പളസ്​ടു കളാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കെ ഹാളിൽ വിദ്യാർഥികൾ അധ്യാപകനുമായി തർക്കിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. മൂന്നു തവണ കുത്തേറ്റ് വീണ മുകേഷ് കുമാറിനെ ആശുപ​ത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ രണ്ട് വിദ്യാര്‍ഥികളേയും പൊലീസ്​ അറസ്റ്റ് ചെയ്തു. പളസ്​ടു വിദ്യാഥികളായ ഇവരിൽ ഒരാളെ അടുത്തിടെ Read more about ഹാജർ കുറഞ്ഞതിന്​ ​നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ഥികൾ കുത്തികൊന്നു.[…]

സ്വര്‍ണ വില കുറഞ്ഞു.

01:12 pm 27/9/2016 കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്.

സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

12:10 pm 27/9/2016 തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കര്‍ ചോദ്യോത്തര നടപടികളുമായി മുന്നോട്ട് പോയി. Read more about സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.[…]

100 വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയെന്ന്​ പരാതി.

12:09 pm 27/9/2016 പാട്യാല: പഞ്ചാബി​ലെ ഗ്രാമത്തിൽ 100 വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയെന്ന്​ പരാതി. പാട്യാലയിലെ ദൗബ്​ കലാൻ ഗ്രാമത്തിലാണ്​ വൃദ്ധ ക്രൂരമായി കൊലചെയ്യപ്പെട്ടത്​. ചൊവ്വാഴ്​ച രാവിലെ വീടിനു സമീപമുള്ള വയലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. തലക്ക്​ ഗുരുതരമായി പരിക്കേറ്റ നിലയിൽ രക്തത്തിൽ കിടന്നിരുന്ന മൃതദേഹം അർദ്ധനഗ്​നമായിരുന്നു. വൃദ്ധയെ ബാലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയതാണെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്​ച രാത്രി വീടിന്​ പുറത്താണ്​ അവർ കിടന്നുറങ്ങിയിരുന്നത്​. അർദ്ധരാത്രിക്ക്​ ശേഷമാണ്​ സംഭവം നടന്നിട്ടുള്ളതെന്നും കുടുംബാംഗങ്ങൾ ​പൊലീസിനെ Read more about 100 വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയെന്ന്​ പരാതി.[…]

കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി

11:00AM 27/09/2016 കോഴിക്കോട്: ബി.ജെ.പി നാഷണല്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്. ഇന്റെര്‍നെറ്റ് കോള്‍ മുഖേനെ ഗള്‍ഫില്‍ നിന്നായിരുന്നു സന്ദേശം എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിനൊപ്പം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൂര്‍ണമായും ഹിന്ദിയിലായിരുന്നു ഭീഷണി എന്നും റിപ്പോർട്ടുണ്ട്. Read more about കോഴിക്കോട് വെച്ച് മോദിയെ വധിക്കുമെന്ന് ബോംബ് ഭീഷണി[…]

പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു.

11;00 am 27/9/2016 തൃശൂർ​: പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു. സ്​കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന്​ യുവാക്കളാണ്​ അപകടത്തിൽ പെട്ടത്​. ഒ​രാൾക്ക്​ പരിക്കേറ്റു. അക്കിക്കാവ്​ സ്വദേശി നാലകത്ത്​ വീട്ടിൽ സുബൈറി​െൻറ മകൻ ഹാരിസ്​(19), കരിക്കാട്​ ചോല മൊയ്​തുവി​െൻറ മകൻ ഫവാസ്​(18) എന്നിവരാണ്​ മരിച്ചത്​. ഗുരുതരമായി പരി​ക്കേറ്റ അക്കിക്കാവ്​ മണ്ടുമ്പാൽ ജോയിയുടെ മകൻ ജിഷോയി​(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അർധരാത്രി 12 മണിക്കായിരുന്നു അപകടം. ചൂണ്ടൽ –കുറ്റിപ്പുറം സംസ്​ഥാന പാതയിൽ അക്കിക്കാവ്​ റെജിസ്​ട്രാർ ​ഒാഫീസിന്​ Read more about പെരുമ്പിലാവിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു.[…]

ഹിലരിയും ട്രംപും നേര്‍ക്കുനേര്‍.

09:20 am 27/9/2016 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദം തുടങ്ങി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് സംവാദം ആരംഭിച്ചത്. 1980ലെ കാര്‍ട്ടര്‍ റീഗന്‍ പോരാട്ടത്തിന് ശേഷം അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദം ഇത്രയധികം ആകാംക്ഷ ഉയര്‍ത്തുന്നത് ആദ്യമായാണ്. വായില്‍ വരുന്നതെന്തും വിളിച്ച് പറയുന്ന ഡോണാള്‍ഡ് ട്രംപിനും വിശ്വസിക്കാന്‍ കൊള്ളാത്തയാളെന്ന് അമേരിക്കയിലെ വലിയൊരു ശതമാനം ആളുകളും വിശേഷിപ്പിക്കുന്ന ഹില്ലരി ക്ലിന്‍റണും വൈറ്റ് ഹൗസിലേക്കുള്ള വഴിയിൽ ഏറെ നിര്‍ണായകമാകും ഇന്നത്തെ 90 മിനിറ്റ് സംവാദം. Read more about ഹിലരിയും ട്രംപും നേര്‍ക്കുനേര്‍.[…]

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.

09:20 am 27/9/2016 ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. നിവിൻ തന്നെയാണ് നായകൻ. പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. Read more about ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’.[…]