ആനക്കൊമ്പ് വില്‍പന ; മൂന്ന് പേര്‍ അറസ്റ്റില്‍

09:38 pm 23/9/2016 – പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക് : ആനക്കൊമ്പ് കൊണ്ടു നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വില്‍പന നടത്തിയതിന് മന്‍ഹാട്ടനില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്‍ഹാട്ടന്‍ ആന്റിക്ക് സ്‌റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആനക്കൊമ്പു കൊണ്ടുളള മനോഹര ശില്പങ്ങള്‍ വില്‍പനയ്ക്ക് വച്ചിരുന്നത്. മന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസാണ് സെപ്റ്റംബര്‍ 22ന് നടത്തിയ പത്രസമ്മേളനത്തില്‍ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. വന്യ ജീവികളുടെ വംശനാശത്തിനു വരെ വഴി വെയ്ക്കുന്ന ഇത്തരം വ്യാപരങ്ങള്‍ Read more about ആനക്കൊമ്പ് വില്‍പന ; മൂന്ന് പേര്‍ അറസ്റ്റില്‍[…]

സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി

06;06 PM 23/09/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകി. കോടതി വിധിയിലെ പിഴവുകൾ പരിഹരിക്കണമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിലാണ് പുനഃപരിശോധനാ ഹരജി സമർപ്പിച്ചത്. പ്രതിക്ക് കീഴ്കോടതി വിധിച്ച വധശിക്ഷ പുന-ഃസ്ഥാപിച്ചു കിട്ടുക എന്നതാണ് പുനഃപരിശോധനാ ഹരജി വഴി സർക്കാർ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 15നാണ് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി Read more about സൗമ്യ വധക്കേസ്: സർക്കാർ പുനഃപരിശോധനാ ഹരജി നൽകി[…]

36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ

02:17 PM 23/09/2016 ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 ജെറ്റ് വിമാനങ്ങൾ വാങ്ങുന്ന റാഫേൽ കരാറിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രതിനിധി ഴീൻ യുവ്സ് ലെഡ്രിയാനുമായാണ് പ്രതിരോധ മന്ത്രി കരാറിൽ ഒപ്പുവെച്ചത്. 58000 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. തുകയുടെ 15 ശതമാനം മുൻകൂറായി ഫ്രാൻസിന് നൽകണം. 36 ജെറ്റുകൾക്ക് 12 ബില്യൺ ഡോളറായിരുന്നു (1200 കോടി) ഫ്രാൻസ് ആദ്യം മുന്നോട്ടുവെച്ച തുക. കഴിഞ്ഞവർഷം നടത്തിയ പാരിസ് സന്ദർശനത്തിൽ 36 ജെറ്റുകൾ ഓർഡർ Read more about 36 റഫേൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ-ഫ്രാൻസ് കരാർ[…]

ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് ,ഒ.രാജഗോപാൽ.

02:15 pm 23/9/2016 കോഴിക്കോട്: കേരളത്തിൽ ഇദംപ്രദമമായി നടക്കുന്ന ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ. ബി.ജെ.പിയുടെ വളർച്ച കണ്ട് ചില കേന്ദ്രങ്ങൾ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിക്ക് കേരളത്തിൽ വളരാൻ തടസമുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിൽ വസ്തുതയുണ്ട്. അത് തരണം ചെയ്യാൻ തങ്ങൾക്ക് എളുപ്പത്തിൽ കഴിയുമെന്നും രാജഗോപാൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 15 ശതമാനം വോട്ട് വർധിച്ചു. എല്ലാ പ്രതിബന്ധങ്ങളേയും മറികടന്നുകൊണ്ടാണ് വോട്ട് നേടിയത്. യു.ഡി.എഫിനും കോൺഗ്രസിനും Read more about ബി.ജെ.പി ദേശീയ കൗൺസിൽ, സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് ,ഒ.രാജഗോപാൽ.[…]

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം

02:15 pm 23/9/2016 ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴയും വെള്ളപ്പൊക്കവും.ഗുണ്ടൂരിൽ ഏഴ് പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈദരാബാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സർക്കാർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് തെലങ്കാനയുടേയും ഹൈദരാബാദിന്റേയും പല ഭാഗങ്ങളിലും വെള്ളം കയറി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ടുപേർ മരിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർ‍ന്ന് അയ്യായിരത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.വെള്ളപ്പൊക്കത്തിൽ പാളങ്ങൾക്ക് Read more about ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 8 മരണം[…]

മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാ

02:12 pm 23/9/2016 കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാബുവിന്‍റെ സാമ്പത്തിക സ്രോതസുകളും ആസ്തികളും തമ്മിലുള്ള വൈരുധ്യം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണിത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് ലോക്കറുകള്‍ പെട്ടെന്ന് കാലിയാക്കിയതിനെപ്പറ്റി ബാബുവിന്‍റെ ഭാര്യയില്‍ നിന്ന് വിശദീകരണം തേടിയേക്കും. മുന്‍ മന്ത്രി ബാബുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടിലും Read more about മന്ത്രി കെ. ബാബുവിന് എം.എൽ.എയായ വകയിൽ ലഭിച്ച ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും വിവരങ്ങള്‍ തേടി നിയമസഭ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കി. ബാ[…]

ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

12:12 pm 23/9/2016 ഗുൽബർഗ: റാഗിംഗ് കേസിൽ ആറ് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. കേസിലെ നാലാം പ്രതി ശില്‍പ ഇപ്പോഴും ഒളിവിലാണ്. ഗുൽബർഗയിലെ നേഴ്സിംഗ് കോളേജിൽ ദളിത് വിദ്യാർത്ഥിയെ റാഗിംങ് ചെയ്ത് ഫിനോൾ കുടിപ്പിച്ചുവെന്ന കേസിൽ പ്രതികളായ മൂന്ന് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം പൂ‍ർത്തിയാകാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗുൽബർഗ സെക്കന്‍റ് സെഷൻസ് കോടതിയിൽ അഞ്ച് Read more about ഗുൽബർഗ റാഗിങ് കേസ്: ആറ് പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.[…]

തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.

12;09 pm 23/9/2016 മുംബൈ: ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപം കണ്ട തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ആസ്ഥാനത്തിന് സമീപം ചിലരെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടുവെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ പൊലീസിനു വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക Read more about തോക്കുധാരികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.[…]

ഇന്റര്‍നാഷനല്‍ പീസ് ഡേ ആഘോഷങ്ങള്‍

12:07 pm 23/9/2016 പി. പി. ചെറിയാന്‍ ഡാലസ് : ഇന്റര്‍നാഷനല്‍ ‘പീസ് ഡേ’യോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസമായി ഡാലസില്‍ നടന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സെപ്റ്റംബര്‍ 16 വെളളിയാഴ്ച ഡാലസ് മേയര്‍ മൈക്ക് റോളിംഗ്‌സ്, കൗണ്‍സില്‍ മാന്‍ ആഡം മെക്ക് ഗൊ എന്നിവര്‍ നേതൃത്വം നല്‍കിയ ‘ഡാലസ് ആന്റ് പീസ്’ എന്ന സിംബോസിയത്തോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 17 ശനിയാഴ്ച ഇന്റര്‍നാഷനല്‍ ഫണ്‍ ഫെസ്റ്റിവല്‍, മാവറിക്‌സ് ബാസ്ക്കറ്റ് ബോള്‍ സ്കിന്‍സ് ക്യാംപ്, ഇന്റര്‍ Read more about ഇന്റര്‍നാഷനല്‍ പീസ് ഡേ ആഘോഷങ്ങള്‍[…]

സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി

12;04 pm 23/09/2016 ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സൗമ്യയുടെ അമ്മ സുമതി പുന പരിശോധനാ ഹരജി നല്‍കി. കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടായിട്ടും ഫലപ്രദമായി മുന്നോട്ടുവെക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നു കാണിച്ചാണ് അഡ്വ. ആല്‍ജോ ജോസഫ് മുഖേന സുമതി ഹരജി സമര്‍പ്പിച്ചത്. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ഉന്നയിക്കും. കൊലക്കുറ്റം ചുമത്താന്‍ വേണ്ട തെളിവ് കേസിലുണ്ടായിരുന്നു. ഇതിന്‍െറ വെളിച്ചത്തിലാണ് വിചാരണ കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചത്. Read more about സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി[…]