ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ മതബോധന അധ്യയനവര്‍ഷം ആരംഭിച്ചു

08:45 pm 22/9/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഓഗസ്റ്റ് 18 ഞായറാഴ്ച, പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ 2016 ­ 2017 വര്‍ഷത്തേക്കുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അധ്യയന വര്‍ഷം ആരംഭിച്ചു. 11.15 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ആര്‍. ഇ. റ്റോമി കുന്നശ്ശേരിയിലിന്റെ നേത്ര്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ പുതിയ മതബോധന അധ്യയനവര്‍ഷം ആരംഭിച്ചു[…]

മിത്രാസ് ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം അബി വര്‍ഗീസിന്

08:40 pm 22/9/2016 ന്യൂജഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വര്‍ഗീസിന്. അബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ന്യൂജഴ്‌സിയിലെ ജോണ്‍ ജെ. ബ്രെസ് ലിന്‍ തിയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിന്റെ വേദിയില്‍ പ്രസിഡന്റ് രാജന്‍ ചീ­രനില്‍ നിന്നും അബി Read more about മിത്രാസ് ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം അബി വര്‍ഗീസിന്[…]

ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കിനി 60 വയസ് പ്രായപരിധി

08:40 PM 22/09/2016 തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുനസംഘടനക്ക് മാനദണ്ഡവുമായി ഹൈക്കമാന്‍ഡ്. ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രായം 60 വയസ് കഴിയരുത് എന്നതാണ് പ്രധാന നിര്‍ദേശം. ഡി.സി.സികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. പ്രവര്‍ത്തകര്‍ക്ക് ബൂത്ത്, മണ്ഡലം,ബ്ളോക് തലങ്ങളില്‍ പ്രവര്‍ത്തന മികവുവേണമെന്നും എ.ഐ.സി.സി നിര്‍ദേശത്തില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയത്തില്‍ അതീതമായ സ്വീകാര്യത നേതാക്കള്‍ക്ക് ഉണ്ടാകണം. പദവികളിലേക്ക് ഗ്രൂപ്പ് നോമിനികള്‍ പാടില്ളെന്നതാണ് മറ്റൊരു നിര്‍ദേശം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെ നിയന്ത്രിക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ ശ്രമം. ശനിയാഴ്ച ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ Read more about ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കിനി 60 വയസ് പ്രായപരിധി[…]

വിസാരണക്ക്​ ഒാസ്​കാർ നോമിനേഷൻ

08:39 PM 22/09/2016 ന്യൂഡൽഹി: ദേശീയ അവർഡ്​ നേടിയ തമിഴ് ചലച്ചിത്രം വിസാരണക്ക് ​ഒാസ്കാർ നോമിനേഷൻ. ലഭിച്ചതെന്ന്​ 29 ചിത്രങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിസാരണ ഇന്ത്യ ഒൗദ്യോഗികമായി നോമിനേഷൻ ചെയ്​തതായി ഫിലിം ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സെക്രട്ടറി ജനറൽ സുപ്രൻ സെന്നാണ്​ മാധ്യമങ്ങളെ അറിയിച്ചത്​. വിദേശഭാഷാ സിനിമാ വിഭാഗത്തിലാണ്​​ നോമിനേഷൻ ലഭിച്ചത്​. എം. ചന്ദ്രകുമാറി​െൻറ ലോക്ക്​ അപ്​ എന്ന നോവിലിനെ ആസ്​പദമാക്കി നടൻ ധനുഷ്​ നിർമാണവും വെട്രൈയ്​മാരൻ സംവിധാനവും നിർവഹിച്ച ചിത്രമാണ്​ വിസാരണി. ദിനേഷ്​ രവി, ആനന്ദി Read more about വിസാരണക്ക്​ ഒാസ്​കാർ നോമിനേഷൻ[…]

ആയുധധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: മുംബൈയില്‍ ജാഗ്രതാനിര്‍ദേശം

04:51 PM 22/09/2016 മുംബൈ: നവി മുംബൈയിലെ ഉറാനില്‍ സംശയകരമായ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ അറിയിച്ചതനുസരിച്ച് മുംബൈയിലും പരിസരത്തും നാവികസേന ജാഗ്രതാ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കറുത്ത വേഷം ധരിച്ച ആളുകളെ കണ്ടതായാണ് വിദ്യാര്‍ഥികള്‍ അറിയിച്ചത്. മുംബൈ തുറമുഖത്തിനു സമീപമുള്ള നാവികസേനയുടെ ആയുധസംഭരണശാലക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായാണ് അവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഇതരഭാഷയാണ് സംസാരിച്ചിരുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഒ.എന്‍.ജി.സി, Read more about ആയുധധാരികളെ കണ്ടെന്ന് റിപ്പോര്‍ട്ട്: മുംബൈയില്‍ ജാഗ്രതാനിര്‍ദേശം[…]

യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

02:43 PM 22/09/2016 യുനൈറ്റഡ് നാഷന്‍സ്: യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണ്. അയല്‍രാജ്യമായ ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റി അയക്കല്‍ പാകിസ്താന്‍ സ്വീകരിച്ച ദീര്‍ഘകാല നയമാണ്. ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങള്‍ ചെയ്തു കൂട്ടുന്ന പാകിസ്താന്‍ തീവ്രവാദത്തിന്‍റെ ഐവി ലീഗാണ് നടത്തുന്നതെന്നും ഇന്ത്യ പൊതു സമ്മേളനത്തില്‍ തുറന്നടിച്ചു. തീവ്രവാദ പരിശീലനത്തിനും സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് പാകിസ്താന്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക Read more about യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ[…]

കശ്മീരിലെ ബന്ദിപ്പോറില്‍ ഏറ്റുമുട്ടല്‍

02:41 pm 2/09/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറിലെ അരാഗം ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം ഗ്രാമം വളഞ്ഞിരിക്കുകയാണ്. ഉറി ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരര്‍ ജനവാസകേന്ദ്രങ്ങളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തുന്നത്.

അമിത്ഷാ കോഴിക്കോട്ടെത്തി

02:40 PM 22/09/2016 കോഴിക്കോട്: മൂന്നു ദിവസത്തെ ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കോഴിക്കോട് എത്തി. രാവിലെ 11.30യോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കളെത്തി സ്വീകരിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി അധ്യക്ഷനെ സ്വീകരിക്കാൻ എത്തിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗമാണ് അമിത്ഷാ കടവ് റിസോർട്ടിൽ എത്തിയത്. ഇവിടെ വെള്ളിയാഴ്​ച നടക്കുന്ന ദേശീയ ഭാരവാഹി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര Read more about അമിത്ഷാ കോഴിക്കോട്ടെത്തി[…]

ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍

02:34 PM 22/09/2016 ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റ് വാര്‍ത്ത സോംനാഥ് ഭാരതി ട്വിറ്ററിലൂടെ പങ്കുവെച്ചു. സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സോമനാഥ് ഭാരതിയും അദ്ദേഹത്തിന്‍റെ 27 അനുയായികളും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. ആള്‍ക്കൂട്ടത്തെ Read more about ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍[…]

മെഡിക്കല്‍ പ്രവേശം; ജയിംസ് കമ്മിറ്റി വാദം കേള്‍ക്കല്‍ ഇന്നും തുടരും

11:24 am 22/9/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശം നിഷേധിച്ച പരാതികളില്‍ ജയിംസ് കമ്മിറ്റിയുടെ വാദം കേള്‍ക്കല്‍ വ്യാഴാഴ്ചയും തുടരും. നാല് മെഡിക്കല്‍ കോളജുകളെക്കുറിച്ചുള്ള പരാതികളാണ് ഇനിയും അവശേഷിക്കുന്നത്. ജയിംസ് കമ്മിറ്റിയുടെ നടപടികളെ ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളും എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ പ്രവേശം നേടിയ ഏാതാനും വിദ്യാര്‍ഥികളും ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുകള്‍ വ്യാഴാഴ്ച കോടതി പരിഗണിക്കും. പ്രവേശ നടപടികളില്‍ സുതാര്യതക്കായി അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചതടക്കമുള്ള ജയിംസ് കമ്മിറ്റി ഇടപെടലുകളാണ് Read more about മെഡിക്കല്‍ പ്രവേശം; ജയിംസ് കമ്മിറ്റി വാദം കേള്‍ക്കല്‍ ഇന്നും തുടരും[…]