ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ
11:22 AM 22/09/2016 കൊച്ചി: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം തലവൻ എസ്.പി പി.എൻ ഉണ്ണിരാജൻ. അതിനാലാണ് അമീറുൽ ഇസ്ലാം അനാറുൽ ഇസ്‌ലാമിന്‍റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമീർ ഉൽ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം അമീറുൽ തന്നെ വന്നു കണ്ടുവെന്നാണ് സഹോദരൻ ബദറുൽ ഇസ് ലാം രഹസ്യമൊഴി നൽകിയത്. Read more about ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാൻ ശ്രമമെന്ന് -എസ്.പി ഉണ്ണിരാജൻ[…]










