കേരള ആര്‍.ടി.സി ഇന്നത്തെയും നാളത്തെയും ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി

09:16 AM 21/09/2016 ബംഗളൂരു: ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ച് ബംഗളൂരുവിലേക്കുമുള്ള എല്ലാ ബസ് സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കി. മുന്‍കൂട്ടി ടിക്കറ്റെടുത്തവരുടെ പണം മുഴുവനായും തിരിച്ചുനല്‍കും. കാവേരിയില്‍നിന്ന് 6000 ഘനയടി ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനു പിന്നാലെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സര്‍വിസുകള്‍ റദ്ദാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചത്തെ എല്ലാ സര്‍വിസുകളും കേരള ആര്‍.ടി.സി റദ്ദാക്കിയിരുന്നു. സാധാരണ ഇടദിവസങ്ങളില്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് കാര്യമായ തിരക്കുണ്ടാകില്ളെങ്കിലും പെരുന്നാള്‍, ഓണം അവധിക്കുശേഷം Read more about കേരള ആര്‍.ടി.സി ഇന്നത്തെയും നാളത്തെയും ബംഗളൂരു സര്‍വിസുകള്‍ റദ്ദാക്കി[…]

പാക് നയതന്ത്രത്തില്‍ സുഷമ പുറത്ത്

09:15 am 21/9/2016 ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായി നടക്കുന്ന നയതന്ത്ര പോരാട്ടങ്ങളില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ അസാന്നിധ്യം ശ്രദ്ധേയമാവുന്നു. ഉറി ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ പാകിസ്താനോട് എങ്ങനെ പ്രതികരിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക യോഗത്തിലേക്ക് വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചില്ല. ഇന്ത്യ-പാക് സംഘര്‍ഷം ഇത്രത്തോളം വളര്‍ന്നിട്ടും വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോ, ട്വിറ്റര്‍ കുറിപ്പോ ഉണ്ടായിട്ടില്ല. വിദേശകാര്യ മന്ത്രാലയത്തില്‍ സുഷമ സ്വരാജ് ഒതുക്കപ്പെടുന്ന പ്രശ്നം നേരത്തെ തന്നെയുണ്ട്. എന്നാല്‍, യുദ്ധജ്വരത്തിന്‍െറ അകമ്പടിയോടെ Read more about പാക് നയതന്ത്രത്തില്‍ സുഷമ പുറത്ത്[…]

കലയുടെ തിരി തെളിഞ്ഞു; ഫീനിക്‌സിന് ഉത്സവമായി

09;05 pm 20/9/2016 – മാത്യു ജോസ് ഫീനിക്‌സ്: ഫീനിക്‌സ് തിരുകുടുംബ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരളാ കള്‍ച്ചറല്‍ അക്കാഡമിക്ക് പുതിയ തുടക്കമായി. മലയാളത്തനിമ നിലനിര്‍ത്തുന്ന പരമ്പരാഗത ഭാരതീയ കലകളില്‍ പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കുകയെന്നതാണ് അക്കാഡമിയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്കും തനിമ നിലനിര്‍ത്തുന്നതിനും പാരമ്പര്യ കലകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നു പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. ശാസ്ത്രീയ സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനാര്‍ത്ഥികളാകുന്നതിന് ഇടവകാംഗങ്ങള്‍ക്കാണ് പ്രഥമ Read more about കലയുടെ തിരി തെളിഞ്ഞു; ഫീനിക്‌സിന് ഉത്സവമായി[…]

ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: പത്ത് ഭീകരരെ വധിച്ചു

09:04 PM 20/09/2016 ശ്രീനഗർ: കശ്മീരിൽ ഉറി പട്ടണത്തിന് സമീപത്തുള്ള ലാച്ചിപുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പത്ത് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. 15 പേരടങ്ങുന്ന ഭീകരരാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. നേരത്തെ ഉറി മേഖലയിൽ നിയന്ത്രണ രേഖക്ക് സമീപത്തെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തിരുന്നു. ഉറി ഭീകരാക്രമണത്തിന് തൊട്ടുടനെ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം മേഖലയിൽ അസാധാരണ പ്രശ്നത്തിനുള്ള അടയാളമായാണ് കാണുന്നത്. അതേസമയം നൗഗാമിൽ നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടിലിനിടെ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ഹന്ദ്വാര ജില്ലയിൽ Read more about ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തി: പത്ത് ഭീകരരെ വധിച്ചു[…]

പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും നടത്തപ്പെട്ടു

09;03 pm 20/9/2016 ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും സെപ്റ്റംബര്‍ മാസം 3,4 തീയതികളില്‍ (ശനി , ഞായര്‍) നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ധ്യാനയോഗം വൈകുന്നേരം 5 മണിക്ക് സമാപിച്ചു. തുടര്‍ന്ന് കുമ്പസാരവും സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. ധ്യാനയോഗത്തില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലറും കണ്‍വെണ്‍ഷണ്‍ പ്രാസംഗികനുമായ ബഹു: ഡോക്്ടര്‍ എ.പി ജോര്‍ജ് അച്ചനും ചിക്കാഗൊ മര്‍ത്തോമ്മ ചര്‍ച്ച് അംഗം ഷിജി അലക്്‌സും നേതൃത്വം നല്‍കി. Read more about പരി: ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കുടുംബധ്യാനയോഗവും നടത്തപ്പെട്ടു[…]

കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

09; pm 20/9/2016 ഒഹായോ: കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ പതിനെട്ടാമത് ഓണാഘോഷം സെപ്റ്റംബര്‍ 17 ന് കെങ്കേമമായി നടത്തപ്പെട്ടു. ക്ലീവ്‌ലാന്റിലും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹം ഒന്നായി ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. അസോസിയേഷന്റെ പ്രസിഡന്റ്­ റോബിന്‍ റോയ്, വൈസ് പ്രസിഡന്റ്­ മേഘ മേനോന്‍, സെക്രട്ടറി ബിജിത്ത് നമ്പ്യാര്‍, ജോയിന്റ് സെക്രട്ടറി ബബിത പവിത്രന്‍, ട്രെഷറര്‍ ജിന്‌സന്‍ ജോസഫ്­, ഓഡിറ്റര്‍ അലോഷ്യസ് ചെമ്മലക്കുഴി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട്ടു കുമാരനും പ്രേമ കുമാരനും നിലവിളക്കില്‍ Read more about കേരള അസോസിയേഷന്‍ ഓഫ് ഓഹായോയുടെ ഓണാഘോഷം വര്‍ണ്ണാഭമായി[…]

ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി

08:59 pm 20/9/2016 മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി മുന്‍ ട്രസ്റ്റിയും, സെക്രട്ടറിയുമായിരുന്ന പത്തിച്ചിറ നെല്‍പുര കിഴക്കേതില്‍ രാജുഭവന്‍ റിട്ട. ജോയിന്റ് ആര്‍.ടി.ഒ ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ഈരേഴ വടക്ക് മംഗലത്ത് കുടുംബാംഗമാണ്. മക്കള്‍: കെ.പി. മാത്യു (രാജു), കെ.പി. ഏബ്രഹാം (ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്), കെ.പി വര്‍ഗീസ് (സാബു), കെ.പി. എലിസബത്ത് (സാലി- റിട്ട. ഹെഡ്മിസ്ട്രസ്, മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്), കെ.പി. സഖറിയ (സിബി), ബിന്ദു Read more about ടി.സി. പാപ്പച്ചന്‍ (90) നിര്യാതനായി[…]

ചരിത്രം തിരുത്തിയ വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം

08:58 pm 20/9/2016 ന്യൂയോര്‍ക്ക്:ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചിരുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇത്തവണ പുതിയ ചരിത്രം കുറിക്കുന്നതായി. നാല്‍പ്പത്തിരണ്ട് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌­സ്‌­ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. നാല്‍പ്പത്തിരണ്ട് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും ചരിത്രവും മികവിന്റെ പാരമ്പര്യം കാത്തു. രണ്ടായിരം ആളുകള്‍ പങ്കുടുത്തു Read more about ചരിത്രം തിരുത്തിയ വെസ്റ്റ് ചെസ്റ്റര്‍ ഓണാഘോഷം[…]

തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിലും പ്രചരണത്തിലും ഹിലറിക്ക് ഒന്നാം സ്ഥാനം

08:56 pm 20/9/2016 – പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : പൊതു തിരഞ്ഞെടുപ്പിന് അന്‍പതുനാള്‍ ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹിലറി ക്ലിന്റന്‍ ചിലവാക്കിയ തുക എതിരാളി ഡോണാള്‍ഡ് ട്രംപിനേക്കാള്‍ ഏഴിരട്ടി ! ടിവി പരസ്യങ്ങള്‍ക്കാണ് ഹിലറി ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയിരിക്കുന്നത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഹിലറിക്കുവേണ്ടി പ്രചാരണ രംഗത്തുളള വാളണ്ടിയര്‍മാരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും എണ്ണം നോക്കിയാല്‍ ട്രംപിനേക്കാള്‍ രണ്ടിരട്ടിയാണ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഹിലറിക്ക് 435 മില്യണ്‍ ഡോളറും ട്രംപിന് 160 മില്യന്‍ ഡോളറും Read more about തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിലും പ്രചരണത്തിലും ഹിലറിക്ക് ഒന്നാം സ്ഥാനം[…]