വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു –

09:34 am 21/9/2016 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക് : ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം ക്ളാര്‍ക്സ്‌ടൗണ്‍ സൗത്ത് ഹൈസ്‌കൂളില്‍ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന മലയാളം സ്‌കൂളിലേക്കുള്ള പ്രവേശനം തുടരുകയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍‌ചിറ പറഞ്ഞു. വിവിധ പ്രായക്കാര്‍ക്കു വേണ്ടി പ്രത്യേകം ക്ലാസ്സുകള്‍ നടക്കുന്നുണ്ടെന്ന് വൈസ് പ്രിന്‍സിപ്പല്‍ ജോജോ ജെയിംസ് അറിയിച്ചു. ആത്മാര്‍ത്ഥതയും സേവനതല്പരതയും കൈമുതലായുള്ള ഏതാനും വ്യക്തികളാണ് ഈ വിദ്യാലയം ഇത്തരത്തില്‍ Read more about വിദ്യാജ്യോതി മലയാളം സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ആരംഭിച്ചു –[…]

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം

09:32 am 21/9/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി നാട്ടങ്കത്തിന്‍െറ നാളുകള്‍. അരവര്‍ഷം നീളുന്ന ഹോം മാച്ചുകളുടെ പരമ്പരക്ക് വ്യാഴാഴ്ച ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തോടെ തുടക്കമാകും. മാര്‍ച്ച് വരെ നീളുന്ന സീസണില്‍ ന്യൂസിലന്‍ഡിനു പുറമെ ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ആസ്ട്രേലിയ ടീമുകളുമായി 13 ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കും. 1980നു ശേഷം ആദ്യമായാണ് ഇത്ര വലിയ ഹോം സീസണ് ഇന്ത്യ വേദിയാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഹോം മാച്ചുകള്‍ കളിച്ചതിന്‍െറ റെക്കോഡും ഇന്ത്യ സ്വന്തമാക്കും. Read more about ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം[…]

വ്യാജ വിവാഹമോചന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ

09:27 am 21/9/2016 ചെന്നൈ: വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ ദര്‍ശനയും. ഇരുവരും വിവാഹബന്ധം വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദര്‍ശന തന്നെയാണ് ഈ വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. ടൈംസ് ഒഫ് ഇന്ത്യയാണ് ഒടുവില്‍ ഈ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും സന്തോഷത്തോടെ, നല്ല രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നതെന്നും ദര്‍ശന ഡെക്കാണ്‍ ക്രോണിക്കിളിനോട് പറഞ്ഞു. 2002ല്‍ ദുബായില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയും Read more about വ്യാജ വിവാഹമോചന വാര്‍ത്തയ്ക്കെതിരെ വിജയ് യേശുദാസിന്‍റെ ഭാര്യ[…]

കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍

09:28 am 21/9/2016 ബംഗളൂരു: ഈമാസം 27 വരെ കാവേരിയില്‍നിന്ന് തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രോഷം അണപൊട്ടുന്നു. കോടതി ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ് കര്‍ഷകരും കന്നട സംഘടനകളും. ഇതിന്‍െറ ഭാഗമായി മാണ്ഡ്യയിലും മൈസൂരുവിലുമെല്ലാം വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. വൈകീട്ട് മാണ്ഡ്യ എം.പി ജനതാദള്‍-എസിലെ സി.എസ്. പുട്ടരാജു ഡെപ്യൂട്ടി കമീഷണര്‍ക്ക് രാജി സമര്‍പ്പിച്ചു. പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് Read more about കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍[…]

നീറ്റ് പരീക്ഷാ പട്ടിക അട്ടിമറി:രണ്ട് സ്വാശ്രയ കോളേജുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

09:24 am 21/9/2016 കൊച്ചി: രണ്ട് സ്വാശ്രയകോളേജുകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.നീറ്റ് പ്രവേശന പരീക്ഷാ പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തൊടുപുഴ അല്‍ അസര്‍,കൊച്ചി ശ്രീനാരായണ കോളേജുകള്‍ക്കാണ് നോട്ടീസ്.പ്രവേശനപരീക്ഷാ നടപടികളുടെ വിശദാംശങ്ങള്‍ ഈ വെള്ളിയാഴ്ചക്കകം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സ്വാശ്രയപ്രവേശനനടപടിക്രമം കോളേജുകള്‍ അട്ടിമറിക്കുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യുസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

കോംഗോയില്‍ സംഘര്‍ഷം: 45 പേര്‍ മരിച്ചു

09:22 am 21/9/2016 കിന്‍ഹാസ: കോംഗോയില്‍ തെരഞ്ഞെടുപ്പ് നീട്ടാനുള്ള ശ്രമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമസാക്തമായി. പൊലീസും സമരക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ 45 പേര്‍ മരിച്ചു. ഏകാധിപതിയാകാനുള്ള ശ്രമമാണ് പ്രസിഡന്‍റ് ജോസഫ് കബിലയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു നവംബറില്‍ നടക്കേണ്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. മറ്റ് ആഫ്രിക്കന്‍രാജ്യങ്ങളിലേത് പോലെ ഏകധിപത്യ ഭരണം കോംഗോയിലും കൊണ്ടുവരാനുളേള ശ്രമമാണ് പ്രസിഡന്‍റ് ജോസഫി കപിലയുടേതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സമരക്കാരും പൊലിസും തമ്മില്‍പലയിടത്തും ഏറ്റമുട്ടലുണ്ടായി. 35 ലേറെ സമരക്കാരും ഏതാനും Read more about കോംഗോയില്‍ സംഘര്‍ഷം: 45 പേര്‍ മരിച്ചു[…]

കടല്‍ക്കൊല: പ്രതികള്‍ ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

09:19 AM 21/09/2016 ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്കുള്ള അധികാരം അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതുവരെ ഇരുവരും ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ കേന്ദ്രം നിലപാട് മയപ്പെടുത്തിയതിന്‍െറ പുതിയ ഉദാഹരണമാണിത്. നാവികരെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ആ രാജ്യത്തിന്‍െറ അപേക്ഷയോടുള്ള പ്രതികരണത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രതിയായ സാല്‍വതോര്‍ ഗിറോണിനെ ഇറ്റലിക്ക് മടങ്ങാന്‍ കഴിഞ്ഞ മേയില്‍ അനുവദിച്ചിരുന്നു. മാര്‍സി Read more about കടല്‍ക്കൊല: പ്രതികള്‍ ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം[…]

ബി.ജെ.പി: കാരാട്ടിന്‍െറ നിലപാടിന് നിലനില്‍പ്പില്ല

09:19 AM 21/09/2016 ന്യൂഡല്‍ഹി: ഇന്ത്യ ഫാഷിസ്റ്റ് രാജ്യമായി മാറിയിട്ടില്ളെങ്കിലും സര്‍ക്കാറിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്‍േറത് ഹിന്ദുരാഷ്ട്ര അജണ്ടയാണെന്നും മോദി സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഫാഷിസ്റ്റ് പ്രവണതകളാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുപറഞ്ഞതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ബി.ജെ.പിയോടുള്ള മൃദുനിലപാടിന് പാര്‍ട്ടിയില്‍ നിലനില്‍പില്ളെന്ന് വ്യക്തമായി. തിങ്കളാഴ്ച അവസാനിച്ച ത്രിദിന കേന്ദ്രസമിതി യോഗത്തില്‍ കാരാട്ടിന്‍െറ നിലപാടിനെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് എഴുതിയ ലേഖനത്തിലാണ് മോദി സര്‍ക്കാര്‍ ഫാഷിസ്റ്റല്ല മറിച്ച് സമഗ്രാധിപത്യ Read more about ബി.ജെ.പി: കാരാട്ടിന്‍െറ നിലപാടിന് നിലനില്‍പ്പില്ല[…]

തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

09:19 AM 21/09/2016 തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (ആലപ്പുഴ വഴി) 7.45ന് പുറപ്പെടും. അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (കോട്ടയം വഴി) 8.30നെ പുറപ്പെടൂ. 16606 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസും 16650 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസും എറണാകുളം ജംങ്ഷനിൽ നിന്നാണ് രാവിലെ സർവീസ് ആരംഭിക്കുക. ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ Read more about തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം[…]

നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്

09:17 AM 21/09/2016 നേര്യമംഗലം: ഇടുക്കി നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാർഥികൾക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം. സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.