പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് നേരെ

02:38 PM 21/09/2016 തലശ്ശേരി: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാരും കോൺഗ്രസുകാരും തമ്മിൽ ഏറ്റുമുട്ടി. പയ്യന്നൂർ ടൗൺ കോ ഒാപറേറ്റീവ് ബാങ്കിന് മുന്നിലാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കോ ഒാപറേറ്റീവ് ബാങ്ക് നിയമനത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിനെത്തിയത്. ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ കോൺഗ്രസുകാർ രംഗത്ത് വന്നത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. തുടർന്ന് പെലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. യൂത്ത് Read more about പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് നേരെ[…]

കൊല്ലത്ത് തൊണ്ണൂറുകാരിയെ കത്തികാട്ടി പീഡിപ്പിച്ചു

02:37 pm 21/09/2016 കൊല്ലം: കടക്കലിൽ തൊണ്ണൂറുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. അഞ്ച് ദിവസം മുമ്പാണ് സംഭവമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ അയൽവാസി അടുക്കള വാതിൽ തകർത്ത് അകത്തു കയറുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് വൃദ്ധ പറഞ്ഞു. വായിൽ തുണി തിരുകിയും കത്തികാട്ടി ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചതെന്ന് വൃദ്ധ പൊലീസിന് മൊഴി നൽകി. ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കാൻസർ രോഗിയുമാണ്. സംഭവത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞെങ്കിലും അവർ വിവരം പൊലീസിലറിയിച്ചില്ല. പീഡനത്തിരയായ ശേഷം ചികിത്സ പോലും ലഭിക്കാതെ കഴിഞ്ഞ വൃദ്ധയുടെ വാർത്ത Read more about കൊല്ലത്ത് തൊണ്ണൂറുകാരിയെ കത്തികാട്ടി പീഡിപ്പിച്ചു[…]

15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

02:34 PM 21/09/2016 തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. തൊടുപുഴയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കി. സുമേഷ് അനില്‍കുമാര്‍ എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.

ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി

02:33 pm 21/9/2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സ്‌ഫോടന കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാന്‍ റഹമി 2014ല്‍ സ്വന്തം സഹോദരിയെ അക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ രണ്ടുമാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപത്തിയെട്ട് വയസുളള അഹമ്മദ് ഖാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കന്‍ പൗരത്വം ലഭിച്ച അഹമ്മദ് Read more about ന്യൂയോര്‍ക്ക് സ്‌ഫോടന കേസില്‍ അറസ്റ്റിലായ ആള്‍ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി[…]

ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ

11:55 AM 21/09/2016 മെഹബൂബ നഗർ: അമിതവേഗതയിലോടിച്ച കാറിടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവർ കാർ ഓടിച്ചത് മൂന്നുകിലോമീറ്ററോളം ദൂരം. തെലങ്കാനയിലെ മെഹബൂബ നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കുർണൂലിൽ നിന്നും വന്ന ചുവന്ന ഷെവർലെ കാറാണ് അപകടത്തിടയാക്കിയത്. ശ്രീനിവാസലു എന്ന 38കാരനായ തൊഴിലാളി മെഹബൂബ നഗർ ബസ് സ്റ്റാന്‍റ് പരിസരത്ത് റോഡ് മുറിച്ചു കടക്കവെയാണ് 8.30 ഓടെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ശ്രീനിവാസലു മുകളിലേക്ക് തെറിക്കുകയും കാറിന്‍റെ മുകൾഭാഗത്ത് വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം വാഹനം നിറുത്തുന്നതിന് പകരം Read more about ചോരയൊലിക്കുന്ന മൃതദേഹവുമായി ഡ്രൈവർ കാറോടിച്ചത് 3 കിലോമീറ്റർ[…]

വിജിലൻസ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്

11:53 AM 21/09/2016 തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ കത്ത്. ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോക്കാണ് ജേക്കബ് തോമസ് കത്ത് കൈമാറിയത്. വിജിലന്‍സ് ഒാഫീസുകളോട് ചേര്‍ന്ന് ലോക്കപ്പ് വേണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തിൽ പുതിയ മാനദണ്ഡം വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലന്‍സില്‍ സത്യസന്ധരും സാങ്കേതിക വൈദഗ്ധരുമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നളിനി നെറ്റോക്ക് മുമ്പും കത്ത് നല്‍കിയിരുന്നു. മുന്‍കാലങ്ങളില്‍ വിജിലന്‍സില്‍ അഴിമതിക്കാരും ആരോപണവിധേയവരും ഉണ്ടായിരുന്നു. ഇവരെ Read more about വിജിലൻസ് സംവിധാനം മാറ്റണമെന്ന ആവശ്യവുമായി ജേക്കബ് തോമസ്[…]

മലയാളത്തിന്റെ പൂങ്കുയില്‍ പടിയകന്നിട്ട് ഒരാണ്ട്

09;38 am 21/9/2016 കെ.പി വൈക്കം മലയാലികളുടെ കര്‍ണ്ണത്തിലേക്ക് മധുര ശബ്ദമായി പെയ്തിറങ്ങിയ പുങ്കുയിലിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. മലയാളിയുടെ മനസില്‍ എന്നെന്നും ഒര്‍മ്മിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ കോറിയിട്ട് നമ്മെ ആനന്ദിപ്പിച്ച രാധികാ തിലക് എന്ന് പുങ്കുയില്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുന്നു. ദുരദര്‍ശനിലൂടെയാണ് രാധികാതിലക് എന്ന ഗായികയെ മലയാളി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഗാനമേളകളിലെ സ്ഥിര സാന്നിധ്യമായിരുന്നു രാധിക തിലക്. ജോണ്‍സണ്‍ മാഷിന്റെ ചെപ്പുകിലുക്കണ ചങ്ങാതീ… എന്ന പാട്ടിലൂടെയാണ് സിനിമ പിന്നണിഗാനരംഗത്തത്തേക്കും കടന്നുവന്നത്. പിന്നീട് പാടിയ Read more about മലയാളത്തിന്റെ പൂങ്കുയില്‍ പടിയകന്നിട്ട് ഒരാണ്ട്[…]

ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കൊടിമരം വെഞ്ചിരിച്ചു

09;36 am 21/9/2016 ഹൂസ്റ്റണ്‍ : വിശുദ്ധരുടെ ബഹുമാനത്തിന് ദൈവത്തിന്‍റെ പുകഴ്ചയ്ക്കുമായി ഉയര്‍ത്തു പതാകമരം (കൊടിമരം) കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഇടവകയ്ക്കായി സമര്‍പ്പിച്ചു. ചേര്‍ത്തലയില്‍ നിന്നും എത്തിച്ച കൊടിമരം ഏറെ സന്തോഷത്തോടെയാണ് ഹൂസ്റ്റണ്‍ ക്‌നാനായ ഇടവക സ്വീകരിച്ചത്. ഇത് പ്രത്യേക നിയോഗത്തോടെ സ്‌പോണ്‍സര്‍ ചെയ്ത ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി റോയി മാണാപ്പള്ളിയെയും കുടുംബത്തെയും പിതാവ് അഭിനന്ദിച്ചു. ഒക്ടോബര്‍ 14,15,16 തീയതികളില്‍ നടത്തപ്പെടുന്ന തിരുനാളിന് പ്രസുദേന്തിയാകുന്ന റോയിയെയും കുടുംബത്തെയും പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ ഈശോ Read more about ഹൂസ്റ്റണ്‍ ക്‌നാനായ ഇടവകയില്‍ കൊടിമരം വെഞ്ചിരിച്ചു[…]

ദേവസ്യ പുതുകുളം -പതിനാറാം ചരമവാര്‍ഷികം

09:37 am 21/9/2016 സ്നേഹത്തോടെയും, ഒരുപാടു ദു:ഖത്തോടെയും പ്രിയപ്പെട്ട മക്കളും കൊച്ചുമക്കളും: മേരികുട്ടി & എബ്രഹാം (late)പുത്തന്‍പറമ്പില്‍, വക്കച്ചന്‍ & കത്രികുട്ടി പുതുകുളം, കുഞ്ഞമ്മ & ഔസേപ്പച്ചന്‍ (late)ആലുംപറമ്പില്‍, ഫാ. പ. ഡി. മാത്യു, എസ്. ജെ. ഡല്‍ഹി, ജോയിച്ചന്‍ & ഓമന പുതുകുളം, തങ്കമ്മ & ചാക്കോച്ചന്‍ മൂലംകുന്നം, ത്രേസ്യാമ്മ & ജോയിച്ചന്‍ മാരൂര്‍, സെലിനാമ്മ & ജോര്‍ജുകുട്ടി കാപ്പില്‍, ബേബി & ബാബു മാവേലിപറമ്പില്‍

സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ തിരുനാള്‍

09:36 am 21/9/2016 സാക്രമെന്റോ: സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ മിഷന്‍ മധ്യസ്ഥനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 1 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി തിരുനാള്‍ ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പിറവം ഹോളി കിങ്‌­സ് ക്‌നാനായ ദൈവാലയത്തിന്റെ വികാരി ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുനാളിന്റെ ഭാഗമായി പ്രദിക്ഷണവും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും സ്‌­നേഹവിരുന്നും ഉണ്ടായിരിക്കും. Read more about സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ തിരുനാള്‍[…]