ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’

10:03 am 18/9/2016 വാഷിങ്ടണ്‍: ഹിലരി ക്ളിന്‍റന്‍, മുന്‍ സി.ഐ.എ മേധാവി ടെനറ്റ് തുടങ്ങിയവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നതിനു പിറകെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്‍െറ ഇ-മെയിലുകള്‍ ചോര്‍ന്നത് അമേരിക്കയില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നു. ആണവ പദ്ധതികളുടെ പേരില്‍ ഇറാനെ ശക്തമായി വിമര്‍ശിച്ചുവരുന്ന ഇസ്രായേല്‍ 200 ആണവ ബോംബുകള്‍ വികസിപ്പിച്ചു എന്നത് ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ‘ഡീ-ലീക്സ്’ എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ് പവലിന്‍െറ ഇ-മെയിലുകളില്‍നിന്ന് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ‘ഒരു ആണവായുധം വികസിപ്പിക്കാന്‍ സാധ്യമായാല്‍പോലും Read more about ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’[…]

സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു

10;02 am 18/9/2016 ഒളിംപിക്‌സിനിടയില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ് വാള്‍ അടുത്ത മാസം മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന് കോച്ച് വിമല്‍ കുമാര്‍. ആരാധകര്‍ സോഷ്യല്‍ മീഡിയിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ താരത്തെ വേദനിപ്പിച്ചെന്നും വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് സൈനയുടെ ലക്ഷ്യമെന്നും വിമല്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക റാങ്കിംഗില്‍ മുന്‍നിരക്കാരിയായ സൈന നെഹ്‍വാള്‍ റിയോ ഒളിംപിക്‌സില്‍ ഗ്രൂപ്പ് ഘട്ടംപോലും കടക്കാതെ പുറത്തായിരുന്നു. കാല്‍മുട്ടിലെ പരുക്കുമായിറങ്ങിയ സൈന യുക്രൈന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. മത്സര ശേഷം ആശുപത്രിയില്‍ പ്രവേശിക്കുകയും Read more about സൈന നെഹ്‍വാള്‍ തിരിച്ചെത്തുന്നു[…]

ജോര്‍ജ്ജേട്ടന്റെ പൂരവുമായി ദിലീപ്!

10:00 am 18/9/2016 ദിലീപ് നായകനാകുന്ന പുതിയ സിനിമയാണ് ജോര്‍ജ്ജേട്ടന്റെ പൂരം. ബിജു അരൂക്കുറ്റിയാണ് സംവിധാനം ചെയ്യുന്നത്. അനുരാഗത്തിന്‍ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണ് സിനിമയില്‍‌ നായികയാകുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചാകും ചിത്രത്തിന്റെ പ്രമേയം.

ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി

09;59 AM 18/09/2016 ആലുവ: ജിഷ വധക്കേസിന് സൗമ്യ വധക്കേസിന്‍െറ ഗതി വരില്ളെന്നും പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ ശാസ്ത്രീയവും പഴുതുകളില്ലാത്തതുമായ തെളിവുകളുണ്ടെന്നും എറണാകുളം റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃത്യം നിര്‍വഹിച്ചത് അയാള്‍ ഒറ്റക്കാണ്. പ്രതിയുടെ പിന്നില്‍ രാഷ്ട്രീയക്കാര്‍ അടക്കം ബാഹ്യശക്തികളില്ളെന്നും കേസില്‍ പൊലീസിന് ലഭിച്ച ഏക തെളിവ് അയാളുടെ ചെരിപ്പാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എസ്.പി വ്യക്തമാക്കി. പ്രതിയുടെ നാല് ഡി.എന്‍.എയും ജിഷയുടെ രണ്ട് ഡി.എന്‍.എയും പരിശോധനയില്‍ തെളിഞ്ഞു. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍നിന്ന് ശേഖരിച്ച Read more about ജിഷ വധക്കേസിന് സൗമ്യ കേസിന്‍െറ ഗതി വരില്ല -എസ്.പി[…]

സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്

09:59 AM 18/09/2016 തിരുവനന്തപുരം: മനപ്പൂര്‍വമോ നിസ്സാര കാരണങ്ങളാലോ വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിച്ച സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നോട്ടീസ്. മൂന്ന് കോളജ് അധികൃതരോട് നേരിട്ട് ഹാജരാകാനും കമ്മിറ്റി നിര്‍ദേശം നല്‍കി. വ്യാപക പരാതികള്‍ ഉയര്‍ന്ന എറണാകുളം ശ്രീനാരായണ, തൊടുപുഴ അല്‍ അസ്ഹര്‍, കൊല്ലം അസീസിയ കോളജുകളോടാണ് 20ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരാതിക്കാരായ വിദ്യാര്‍ഥികളെയും വിളിപ്പിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കൗണ്‍സലിങ്ങില്‍ പങ്കെടുപ്പിക്കാനും ജയിംസ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മെറിറ്റ് അടിസ്ഥാനത്തില്‍ ഇത്തരം വിദ്യാര്‍ഥികളുടെ അപേക്ഷ Read more about സ്വാശ്രയ കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസ്[…]

കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു

09;57 am 18/9/2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികർ കൊല്ലപ്പെട്ടു . നാല് ഭീകരരെ സൈന്യം വധിച്ചു . ഉറിയിൽ ചാവേറാക്രമണം. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനുള്ളിലേക്ക് ഭീകരർ കടന്നുകയറിയതായി സംശയം. ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണ് സൈനികകേന്ദ്രം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കും തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. സംഭവം വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി Read more about കശ്‍മീരില്‍ ചാവേറാക്രമണം ; 17 സൈനികര്‍ കൊല്ലപ്പെട്ടു പരുക്കേറ്റു[…]

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം.

09:51 AM 18/09/2016 ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വേസ്റ്റ് ബിൻ പൊട്ടിത്തെറിച്ചു. ആളപായമില്ല. 29ലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8.30തോടെ സിസ്ത്, സെവൻത് അവന്യൂകളുടെ ഇടയിലുള്ള 23ാം സ്ട്രീറ്റിലായിരുന്നു സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനമുണ്ടായ ഉടൻ തന്നെ ന്യൂയോര്‍ക്ക് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പൊലീസിന്‍റെ ഭീകരവിരുദ്ധസേനാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വന്‍ ശബ്ദത്തോടെ വേസ്റ്റ് ബിൻ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് Read more about ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്ഫോടനം.[…]

മാണിക്കും ബാബുവിനുമെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ വേണമെന്ന് ജേക്കബ് തോമസ്

09:49 am 18/9/2016 കെ.എം മാണിക്കും കെ.ബാബുവിനുമെതിരായ ബാര്‍കോഴ കേസുകളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കി. മാണിക്ക് വേണ്ടി എം.കെ ദാമോദരന്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. തനിക്കെതിരെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള് മാണിയുടെ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. SHARE ON ADD A COMMENT

അക്ഷരപൂജയായി കെ.എച്ച്.എന്‍.എ ആര്‍ഷദര്‍ശന പുരസ്കാരം

09:48 am 18/9/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: മലയാള സാഹിത്യലോകത്ത് സനാതനമായ ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തി സാഹിതീപൂജ നടത്തുന്ന ഒരു എഴുത്തുകാരനെ ഓരോ രണ്ടുവര്‍ഷത്തിലും ആര്‍ഷദര്‍ശന പുരസ്കാരം നല്‍കി ആദരിക്കുവാന്‍ കെ.എച്ച്.എന്‍.എ തീരുമാനിച്ചു. തത്വമസിയെന്നു നേരത്തെ നാമകരണം ചെയ്തിരുന്ന പുരസ്കാരം ചില സാങ്കേതിക കാരണങ്ങളാലാണ് ആര്‍ഷദര്‍ശന പുരസ്കാരമായി പുന:നാമകരണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാര ജേതാവിനെ ഡിസംബര്‍ മാസത്തില്‍ മലയാള വൈജ്ഞാനിക സാഹിത്യലോകത്തെ ശ്രദ്ധേയ സാന്നിധ്യവും, പ്രിയപ്പെട്ട കഥാകാരനുമായ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി Read more about അക്ഷരപൂജയായി കെ.എച്ച്.എന്‍.എ ആര്‍ഷദര്‍ശന പുരസ്കാരം[…]

പഴയ കേസുകളുടെ തീര്‍പ്പ് വലിയ വെല്ലുവിളി –ചീഫ് ജസ്റ്റിസ്

09:47 AM 18/09/2016 അഹ്മദാബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന പഴയ കേസുകളുടെ തീര്‍പ്പ് നീതിന്യായ സംവിധാനത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. അതേസമയം, ചെറിയ കേസുകളുടെ തീര്‍പ്പ് വീട്ടിലെ അടിച്ചുതെളിപോലെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ജുഡീഷ്യല്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതേപ്പറ്റി പൂര്‍ണ ബോധവാന്മാരാവുകയും അതനുസരിച്ച് നീതിന്യായ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ വെല്ലുവിളി നേരിടാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ Read more about പഴയ കേസുകളുടെ തീര്‍പ്പ് വലിയ വെല്ലുവിളി –ചീഫ് ജസ്റ്റിസ്[…]