45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം

– പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. നാഷനല്‍ വൈല്‍ഡ് ഹോഴ്‌സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംയുക്തമായാണ് തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ കൊല്ലുന്നതിനുപകരം, വംശ Read more about 45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം[…]

മലവെള്ളപ്പാച്ചിലിൽ മരണം നാലായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

07:30 pm 19/09/2016 കുറ്റ്യാടി:പശുക്കടവ് കടന്ത്രപ്പുഴയിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കറ്റോടി ചന്ദ്രന്‍്റെ മകന്‍്റെ അശ്വിന്‍ (19) ആണ് മരിച്ചത്. അശ്വിന്‍ പേരാമ്പ്ര മേഴ്സി കോളജിലെ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥിയാണ്. പശുക്കടവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പന്നിക്കോട്ടൂരിലെ മരുതോങ്കര നാലാങ്കണ്ടത്തുനിന്നാണ് അശ്വിന്‍്റെ മൃതദേഹം കണ്ടത്തെിയത്. ഇതോടെ അപകടത്തില്‍ മരണം നാലായി. തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ ദുരന്ത സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. കക്കുഴിയുള്ള Read more about മലവെള്ളപ്പാച്ചിലിൽ മരണം നാലായി; ഒരു മൃതദേഹം കൂടി കണ്ടെടുത്തു[…]

ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി

02:28 PM 18/09/2016 കോഴിക്കോട്: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10 ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടുക എന്ന മുൻ സർക്കാറിന്‍റെ മദ്യനയം മാറും. ഈ വിഷയത്തിൽ ഒക്ടോബർ രണ്ടിന് മുമ്പു തന്നെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യനയം മാറ്റുന്ന കാര്യത്തിൽ സെപ്റ്റംബർ 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അന്തിമ തീരുമാനമുണ്ടാകും. ദേശീയപാതയോരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ചാകും പുതിയ ഉത്തരവ് Read more about ബെവ്കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്സൈസ് മന്ത്രി[…]

ചേർത്തലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം

02:27 PM 18/09/2016 ചേർത്തല: ദേശീയപാതയിൽ ചേർത്തലക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. ചേർത്തല സ്വദേശികളായ ഹരികൃഷ്ണൻ (22), രാഹുൽ (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അരൂർ ഭാഗത്തു നിന്നും ചേർത്തലേക്ക് ബിവറേജസ് കോർപറേഷന്‍റെ മദ്യം കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ ചേർത്തല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

പാരാലിമ്പിക്​സിനിടെ സൈക്ലിങ്​ താരം മരിച്ചു

02:20 PM 18/09/2016 റിയോ: പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഇറാനിയൻ സൈക്ലിങ്താരം മരിച്ചു. 48കാരനായ ബഹ്മാന്‍ ഗോള്‍ബര്‍നെസ്ഹാദാണ് മരിച്ചത്. പുരുഷന്‍മാരുടെ സി 4-5 ഇനത്തില്‍ പങ്കെടുക്കുമ്പോളായിരുന്നു അപകടം. പ്രാഥമിക ചികിൽസ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമായിരുന്നു മരണം. ബഹ്മാനോടുള്ള ആദരസൂചകമായി പാരാലിമ്പിക്‌സ് വില്ലേജില്‍ ഇറാന്‍ പതാക പകുതി താഴ്ത്തി കെട്ടിയിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന സമാപന ചടങ്ങിലും ദുഃഖസൂചകമായി മൗനം ആചരിക്കുമെന്നും പാരാലിമ്പിക്‌സ് കമ്മറ്റി വ്യക്തമാക്കി. 2012-ലെ ലണ്ടന്‍ പാരാലിമ്പിക്‌സില്‍ പങ്കെടുത്ത Read more about പാരാലിമ്പിക്​സിനിടെ സൈക്ലിങ്​ താരം മരിച്ചു[…]

ജിഷയെ കൊന്നത് അമീറല്ല, അനാറെന്ന് സഹോദരന്‍

11:45 AM 18/9/2016 കൊച്ചി: ജിഷയെ കൊന്നത് അമിറല്ലെന്ന് അമിറിന്റെ സഹോദരൻ ബദർ ഉൾ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ ഇസ്ലാമെന്നും ബദർ . ഇക്കാര്യം അമിർ തന്നോട് പറഞ്ഞതായും ബദർ പറഞ്ഞു. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് കണ്ടപ്പോഴും ഇക്കാര്യം ആവർത്തിച്ചു . കൃത്യം ചെയ്യുമ്പോൾ അമീർ ഒപ്പമുണ്ടായിരുന്നുവെന്നും ബദർ . എന്നാൽ അമിറിന് കൊലപാതകത്തിൽ പങ്കില്ല . അമിറിന് ജിഷയുമായി മുൻ പരിചയമില്ലെന്നാണ് ബദർ പറയുന്നത്. അനാറിന് Read more about ജിഷയെ കൊന്നത് അമീറല്ല, അനാറെന്ന് സഹോദരന്‍[…]

മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി

11.40 AM 18/09/2016 ഗുഡ്ഗാവ്: മേവാതിൽ ഗോമാംസത്തിൻെറ പേരിൽ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡിൽ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസ്സാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ ആണെന്നും രാജ്യത്ത് എവിടെയും സംഭവിച്ചിരിക്കാവുന്ന സംഭവങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയുടെ 50 ാം വർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിലൊന്നും കാര്യമില്ല, Read more about മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി[…]

ഓണസദ്യയുണ്ടത് 14000ലേറെ പേര്‍: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്രമായി

10:14 AM 18/9/2016 ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ എക്സ്പോ സെന്‍ററില്‍ സംഘടിപ്പിച്ച മെഗാ ഓണാഘോഷം കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ഷാര്‍ജ: സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 14000ലേറെ ആളുകള്‍ ഓണസദ്യയുണ്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ഓണാഘോഷ പരിപാടി ചരിത്ര സംഭവമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്സ്പോ സെന്‍ററിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീമിന്‍െറ അധ്യക്ഷതയില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ Read more about ഓണസദ്യയുണ്ടത് 14000ലേറെ പേര്‍: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്രമായി[…]

കാര്‍ മറിഞ്ഞ് തവനൂര്‍ സ്വദേശി മരിച്ചു

10:11 AM 18/9/2016 ഖമീസ് മുഷൈത്ത്: മസ്കി മലയോര പാതയിലുണ്ടായ കാറപകടത്തില്‍ കുറ്റിപ്പുറം തവനൂര്‍ സ്വദേശി കുഴികണ്ടത്തില്‍ അന്‍വര്‍ സാദത്ത് (36) മരിച്ചു. റോഡ് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്. എഴു വര്‍ഷമായി സൗദിയിലാണ് ജോലി. മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്്. അന്‍വര്‍ സാദത്തിനെ സ്പോണ്‍സര്‍ നേരത്തെ ഹുറൂബ് ആക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്പോണ്‍സറുമായി ബന്ധപ്പെട്ട് ഹുറൂബ് നീക്കിയത്. ഭാര്യ: റഹ്മത്ത്, മകന്‍ അര്‍ഷിക്, പിതാവ് ആലി, മാതാവ് Read more about കാര്‍ മറിഞ്ഞ് തവനൂര്‍ സ്വദേശി മരിച്ചു[…]

ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു

10:08 AM18/09/2016 രാജാക്കാട്: രോഗബാധയെ തുടര്‍ന്ന് ചിന്നക്കനാലില്‍ മൂന്നു ദിവസത്തിനിടെ രണ്ടു കുട്ടിയാന ചെരിഞ്ഞു. ചിന്നക്കനാല്‍ 301 കോളനിയിലാണ് മൂന്ന്, അഞ്ച് വയസ്സുകളുള്ള കുട്ടിയാനകള്‍ ചെരിഞ്ഞത്. വ്യാഴാഴ്ചയാണ് മൂന്നു വയസ്സുള്ള കുട്ടിയാനയുടെ ജഡം നാട്ടുകാര്‍ കണ്ടത്തെിയത്. തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സെല്‍വവും സംഘവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഇതേ സ്ഥലത്ത് അഞ്ചു വയസ്സുള്ള ആനയുടെ ജഡം കണ്ടത്തെുകയായിരുന്നു. തുടര്‍ന്ന് കോന്നിയില്‍നിന്നുമത്തെിയ ഫോറസറ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. സി.എഫ്. ജയകുമാറിന്‍െറ Read more about ചിന്നക്കനാലില്‍ രണ്ടു കുട്ടിയാന ചെരിഞ്ഞു[…]