ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ

11:48 AM 11/09/2016 മുംബൈ: ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് 12 മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്പാനിഷ് താൽഗോ ട്രെയിൻ അവസാന പരീക്ഷണ ഒാട്ടം വിജയകരമാക്കി. ഇന്നലെ 2:45ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ഒാടെ മുംബൈയിൽ എത്തി. ഡൽഹി- മുംബൈ യാത്ര 4 മണിക്കൂർ ആയി ചുരുക്കാനാണ് റെയിൽവേയുടെ നീക്കം. ഇതിനായി ഇറക്കുമതി ചെയ്ത സൂപ്പർ ഫാസ്റ്റ് താൽഗോ ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളതാണ്. ലെയ്റ്റ്-വെയ്റ്റ് കോച്ചുകളാണ് സ്പാനിഷ് കമ്പനി നിർമിച്ച Read more about ഡൽഹി നിന്നും -മുംബൈയിലേക്ക് 12 മണിക്കൂറിൽ എത്തി;ഒാട്ടം വിജയകരമാക്കി താൽഗോ[…]

തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

11;40 AM 11/09/2016 കാഞ്ഞിരപ്പള്ളി: തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന 11 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30ഓടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന ഒമ്പതു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ദമ്പതികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെല്ലാം 10 വയസ്സില്‍ താഴെയുള്ളവരാണ്. കെ.എസ്.ആര്‍.ടി.സി ബസിന്‍െറ പ്ളാറ്റ്ഫോമില്‍ ഇരുന്നും കിടന്നും യാത്രചെയ്യുന്ന കുട്ടികളെ കണ്ട യാത്രക്കാര്‍ ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിനെ അറിയിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ബസില്‍നിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ രാത്രി പനച്ചേപ്പള്ളിയിലുള്ള ബേബി സദനത്തില്‍ താമസിപ്പിച്ച ശേഷം ശനിയാഴ്ച ഉച്ചയോടെ Read more about തമിഴ്നാട്ടില്‍നിന്ന് പാമ്പാടിയിലേക്ക് കൊണ്ടുവന്ന കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു[…]

സ്വർണവില കുറഞ്ഞു; പവന് 23,320 രൂപ

11:32 AM 11/09/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480ഉം 23,400 രൂപയുമായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.89 ഡോളർ കൂടി 1,337.69 ഡോളറിലെത്തി.

കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരൻ കൊല്ലപ്പെട്ടു

11:26 AM 11/09/2016 ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരുക്കേറ്റു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭീകരർ ഒളിപ്പിച്ചിരിപ്പുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. ഭീകരർ സുരക്ഷാസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേനയും പ്രത്യാക്രമണം നടത്തി. ഭീകരർ പ്രദേശത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണ്. ഏറ്റുമുട്ടൽ തുടരുന്നു.

പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം

11;22 pm 11/0/2016 ജന്തുജന്യ രോഗമായ ബ്രുസല്ലോസിസ് മനുഷ്യരിലേക്കും പടര്‍ന്നിരുന്നെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. മൂന്ന് മാസത്തിനിടയില്‍ പാലക്കാട് നാല് പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. 80 കന്നുകാലികള്‍ക്ക് രോഗബാധ കണ്ടെത്തിയ തിരുവിഴാംകുന്നിന് സമീപത്തെ അലനല്ലൂരിലാണ് ബ്രുസല്ലോസിസ് സ്ഥിരീകരിച്ച ഒരാള്‍. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ, വായുവിലൂടെയോ, രോഗാണുവാഹിയായ മൃഗത്തിന്റെ മാംസവും പാലും വേവിക്കാതെ ഉപയോഗിക്കുന്നതിലുടെയോ ആണ് രോഗം മനുഷ്യരിലേക്ക് പടരുക. ഇക്കഴിഞ്ഞ ജൂണിലാണ് രോഗ ലക്ഷണങ്ങളോടെ നാലുപേര്‍ ചികിത്സ തേടിയത്. തുകല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട Read more about പാലക്കാട് ബ്രുസല്ലോസിസ് രോഗം മനുഷ്യരിലേക്കും പകര്‍ന്നെന്ന് സ്ഥിരീകരണം[…]

യു.എസ്​ ഒാപ്പൺ കിരീടം ആഞ്ചലിക്​ കർബറിന്​

11;20 am AM 11/09/2016 ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4. ആദ്യ സെറ്റ് 6-3 ന് അനായാസം കെര്‍ബര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് 4-6 ന് നേടി പ്ലിസ്‌കോവ മല്‍സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റില്‍ പ്ലിസ്‌കോവയുടെ ചെറുത്തുനില്‍പ്പ് അനായാസം മറികടന്ന കെര്‍ബര്‍ 6-4 Read more about യു.എസ്​ ഒാപ്പൺ കിരീടം ആഞ്ചലിക്​ കർബറിന്​[…]

കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യ; വില്ലേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി

08:58 AM 11/09/2016 കൊല്ലം: കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യചെയ്ത വില്ളേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി. കിളികൊല്ലൂര്‍ മാനവനഗര്‍ ലില്ലികോട്ടേജില്‍ പോള്‍തോമസാണ് (53) മരിച്ചത്. എന്‍.ജി.ഒ അസോസിയേഷന്‍െറ സജീവപ്രവര്‍ത്തകനായിരുന്നു പോള്‍ തോമസ്. കലക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന പോള്‍ തോമസിനെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് അതിര്‍ത്തിപ്രദേശമായ കാസര്‍കോട് ജില്ലയിലെ കടമ്പാല്‍ വില്ളേജിലേക്ക് സ്ഥലംമാറ്റിയതെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഭാഷാപരമായ വ്യത്യാസം കാരണം ജോലിചെയ്യാനുള്ള ബുദ്ധിമുട്ട് മേലധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സര്‍വിസില്‍ ജൂനിയറായ പലരെയും കൊല്ലം Read more about കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതിനെതുടര്‍ന്ന് ആത്മഹത്യ; വില്ലേജ് ഓഫിസര്‍ക്ക് നാടിന്‍െറ അന്ത്യാഞ്ജലി[…]

13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷംകഠിനതടവും പിഴയും

08 55 AM 11/09/2016 തൊടുപുഴ: 13 വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന് ഏഴു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയടക്കാനും കോടതി വിധി. ഇടുക്കി ജില്ലാ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍. മധുകുമാറാണ് വിധിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് 2011ല്‍ കട്ടപ്പന വനിതാ ഹെല്‍പ്ലൈനില്‍ പരാതി നല്‍കിയിരുന്നു. കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ടി.എ. സന്തോഷ് തേവര്‍കുന്നേല്‍ കോടതിയില്‍ ഹാജരായി.

‘പുലിമുരുക’ന്‍റെ ട്രൈലറെത്തി

08:49 am 11/09/2016 മോഹൻ ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘പുലി മുരുക’ന്‍റെ ട്രൈലർ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാല, നമിത, കമാലിനി മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്നു. ഗോപീ സുന്ദറാണ് ഈണങ്ങള്‍ ഒരുക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. ഹോളീവുഡില്‍ നിന്നെത്തിയ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ദിലീപിന്റെ നായിക’എലി’.

08:47 am 11/9/2016 അനുരാഗത്തിന്‍ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ ‘എലി’യെ ഓര്‍മ്മയില്ലേ. ആദ്യ ചിത്രത്തിലൂടെ തന്നെ, ‘എലി’യെന്ന നായികയായി മികച്ച പ്രകടനം നടത്തിയ രജിഷയെ കുറിച്ചാണ് പറയുന്നത്. ഇതാ ഇപ്പോള്‍ രജിഷ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ബിജു അരൂക്കുറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.