സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; ഇന്നലെ കൊല്ലപ്പെട്ടത് 82 പേര്‍

08:45 am 11/9/2016 ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 82 പേര്‍ മരിച്ചു. ഇദ്‍ലിബും അലപ്പോയും അടക്കമുള്ള നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. അമേരിക്കയും റഷ്യയും സമാധാനത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിറിയ വീണ്ടും ചോരയില്‍ കുതിരുന്നത്. വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ അസദ് അനുകൂല സഖ്യസേന തുടര്‍ച്ചയായി ബോബ് വര്‍ഷിച്ചു. ഇദ്‍ലിബിലെ ആള്‍ത്തിരക്കുള്ള ചന്ത ലക്ഷ്യം വച്ച് വ്യോമസേന തൊടുത്ത ബോബെടുത്തത് 37 പേരുടെ ജീവന്‍. അലപ്പോയില്‍ നടന്ന ആക്രമണത്തില്‍ 45 പേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് Read more about സിറിയയില്‍ വ്യോമാക്രമണം രൂക്ഷം; ഇന്നലെ കൊല്ലപ്പെട്ടത് 82 പേര്‍[…]

ഇന്ന് അറഫാ സംഗമം; തീര്‍ത്ഥാടകര്‍ അറഫയിലേക്ക് ഒഴുകുന്നു

08:44 am 11/9/2016 ഇന്ന് അറഫാ സംഗമം. ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് ഒഴുകുകയാണ്. മിനായിലെ ജംറയില്‍ നാളെ കല്ലേറ് കര്‍മം ആരംഭിക്കും. മിനായില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ രാത്രിയോടെ തന്നെ തീര്‍ഥാടകര്‍ മിനായില്‍ നിന്നും നടന്നും വാഹനങ്ങളിലുമായി അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ച മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ അറഫയില്‍ ഒരുമിച്ചു കൂടുക എന്നതാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മം. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്‌ഠിക്കുന്ന Read more about ഇന്ന് അറഫാ സംഗമം; തീര്‍ത്ഥാടകര്‍ അറഫയിലേക്ക് ഒഴുകുന്നു[…]

യു.എസ് ഓപണ്‍: ദ്യോകോവിച് – വാവ്റിങ്ക ഫൈനല്‍

08: 40 AM 11/09/2016 ന്യൂയോര്‍ക്: സീസണിലെ അവസാന ഗ്രാന്‍ഡ്സ്ളാം ടൂര്‍ണമെന്‍റായ യു.എസ് ഓപണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ടോപ്സീഡും നിലവിലെ ജേതാവുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍സിസ്ളാവ് വാവ്റിങ്കയെ നേരിടും. സെമിയില്‍ ദ്യോകോവിച് 6-3, 6-2, 3-6, 6-2ന് 10ാം സീഡ് ഫ്രാന്‍സിന്‍െറ ഗെയ്ല്‍ മോണ്‍ഫില്‍സിനെ തോല്‍പിച്ചപ്പോള്‍ ആറാം സീഡ് ജപ്പാന്‍െറ കെയ് നിഷികോറിക്കെതിരെ 4-6, 7-5, 6-4, 6-2നായിരുന്നു വാവ്റിങ്കയുടെ വിജയം. ദ്യോകോവിച്ചിനെതിരെ മോണ്‍ഫില്‍സ് താല്‍പര്യമില്ലാത്തതുപോലെ കളിച്ചതിനത്തെുടര്‍ന്ന് Read more about യു.എസ് ഓപണ്‍: ദ്യോകോവിച് – വാവ്റിങ്ക ഫൈനല്‍[…]

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇന്ന് 15 വയസ്സ്.

08:37 AM 11/09/2016 വാഷിങ്ടണ്‍: അമേരിക്കന്‍ അജയ്യതയുടെ പര്യായങ്ങളായിരുന്ന വേള്‍ഡ് ട്രേഡ് സെന്‍ററും പെന്‍റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 15 ആണ്ട് തികഞ്ഞു. വിദേശീയരായ അക്രമികള്‍ നാലു യു.എസ് വിമാനങ്ങള്‍ റാഞ്ചി നടത്തിയ ആക്രമണത്തില്‍ 2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു. അല്‍ഖാഇദയാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യു.എസ് പ്രഖ്യാപനം. 1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു ഇത്. 2001നു മുമ്പും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് യു.എസ് വേദിയായിരുന്നു. 1993ല്‍ Read more about സെപ്റ്റംബര്‍ 11 ആക്രമണത്തിന് ഇന്ന് 15 വയസ്സ്.[…]

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍; ഇടത് സഖ്യത്തിന് സമ്പൂര്‍ണ്ണ വിജയം

08:34 am 11/9/2016 ജവഹര്‍ലാല്‍ നെഹ്‍റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് സമ്പൂര്‍ണ ജയം. കേന്ദ്രപാനലില്‍ നാലില്‍ നാലും ജയിച്ച് ഐസ-എസ്.എഫ്.ഐ സഖ്യം തൂത്തുവാരി. എ.ബി.വി.പിക്കും എന്‍.എസ്.യുവിനും ചലനങ്ങളുണ്ടാക്കാനായില്ല. മലയാളിയായ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി പി.പി അമലാണ് വൈസ് പ്രസിഡന്‍റ്. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയാണ് പറവൂര്‍ മൂത്തക്കുന്നം സ്വദേശിയായ അമല്‍. ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. കനയ്യകുമാറിന്റെ എ.ഐ.എസ്.എഫ് ഇത്തവണ മത്സരിച്ചിരുന്നില്ല. അതേസമയം ഡല്‍ഹി സ‍ര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ Read more about ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍; ഇടത് സഖ്യത്തിന് സമ്പൂര്‍ണ്ണ വിജയം[…]

പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ടു മരണം

08:32 AM 11/09/2016 പാലക്കാട്​: പാലക്കാട്​ കഞ്ചിക്കോട് ബസ് അപകടത്തില്‍പെട്ട് രണ്ട്​ പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ്​ (33) എന്നിവരാണ്​ മരിച്ചത്​. അപകടത്തിൽ ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. കന്യാകുമാരിയിൽ നിന്ന്​ ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പ്പെട്ടത്. മുന്‍പില്‍ പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ്സ് ഇടിക്കുകയായിരുന്നു. യാത്രക്കാരെ വേറെ ബസ്സിലേക്ക് മാറ്റി യാത്ര പുനരാരംഭിച്ചേക്കും.

തീവ്രവാദ മുദ്രകുത്താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സാകിര്‍ നായിക്

08:33 am 11/09/2016 ന്യൂഡല്‍ഹി: മുസ്ലിം സമൂഹത്തിലെ അറിയപ്പെടുന്ന ഒരാളായതാണ് താന്‍ ലക്ഷ്യംവെക്കപ്പെടാനുള്ള കാരണമെന്നും സമുദായത്തെ ആക്രമിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പ്രചാരണങ്ങളെന്നും പ്രമുഖ ഇസ്ലാം മതപ്രചാരകന്‍ സാകിര്‍ നായിക്. ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിക്കുന്നത്. നായിക്കിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയും അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരെ നടപടിയുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തുറന്ന കത്ത് പുറത്തുവിട്ടിരിക്കുന്നത്. തനിക്കെതിരെ തെളിവുകളില്ല എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. Read more about തീവ്രവാദ മുദ്രകുത്താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സാകിര്‍ നായിക്[…]

പന്ത്രണ്ടു വയസ്സുകാരി മായയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജക്ക് 15 വര്‍ഷം തടവ്

08:30 am 11/9/2016 – പി.പി ചെറിയാന്‍ ക്യീന്‍സ്: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയില്‍ നിന്നുള്ള പന്ത്രമ്ടു വയസ്സുകാരി മകളെ അതി ക്രൂരമായ മര്‍ദ്ധനമുറകള്‍ക്ക് വിധേയയാക്കിയ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ശീതള്‍ റാണോട്ടിനെ 15 വര്‍ഷത്തേക്ക് ജയിലിലടക്കുവാന്‍ ക്യൂന്‍സ് കോടതി വിധിച്ചു. ജൂലായ് 29 ന് ക്യൂന്‍സ് സുപ്രീം കോടതി ജഡ്ജി റിച്ചാര്‍ഡ്. എല്‍. ബുച്ചര്‍ ശീതള്‍ കുറ്റക്കാരിയാണെന്ന വിധിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 8 നാണ് ശിക്ഷ വിധിച്ചത്. ‘ഈവിള്‍ സ്‌റ്റെപ് മദര്‍’ എന്നാണ് ക്യൂന്‍സ് സിഡ്രികാറ്റ് അറ്റോര്‍ണി Read more about പന്ത്രണ്ടു വയസ്സുകാരി മായയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജക്ക് 15 വര്‍ഷം തടവ്[…]

ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയും കുലുങ്ങി

08:29 am 11/09/2016 ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജറിലുണ്ടായ ഭൂകമ്പത്തില്‍ ഡല്‍ഹിയും പരിസരപ്രദേശങ്ങളും കുലുങ്ങി. ശനിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനം ഗുഡ്ഗാവിലും നോയ്ഡയിലും അനുഭവപ്പെട്ടു. 4.1 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗുഡ്ഗാവില്‍ രണ്ടു സെക്കന്‍ഡും ഡല്‍ഹിയില്‍ 30 സെക്കന്‍ഡും കുലുക്കമുണ്ടായി. മൂന്നാഴ്ച മുമ്പും ഡല്‍ഹിയില്‍ ചെറിയതോതില്‍ ഭൂചലനമുണ്ടായിരുന്നു.

ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

08:27 am 11/9/2016 ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന)യുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സസ് സമൂഹങ്ങളെ ചേര്‍ത്ത് നൈന എന്ന നാഷണല്‍ സംഘടന രൂപംകൊണ്ടതിന്റെ പത്താംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നടക്കുന്ന ദേശീയ ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സ് പുതുമകള്‍ നിറഞ്ഞതാക്കുവാന്‍ ഇതിന്റെ സംഘാടകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. Read more about ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]