ബഹിരാകാശ കുതിപ്പിനൊരുങ്ങി വീണ്ടും ചൈന
08:50 am 12/09/2016 ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് ചൈന. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമായ (സ്പേസ് ലാബ്) തിയാങ്കോങ്-2 ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. സെപ്റ്റംബര്‍ 15നും 20നും ഇടക്കുള്ള ഒരു ദിവസമായിരിക്കും വിക്ഷേപണം. തിയാങ്കോങ്-2 വിക്ഷേപണത്തിന് പൂര്‍ണമായും തയാറായിക്കഴിഞ്ഞിട്ടുണ്ട്. ലാബിനെ റോക്കറ്റുമായി ഘടിപ്പിച്ചിട്ടുണ്ട്. കൗണ്ട് ഡൗണ്‍ ഉടന്‍ ആരംഭിക്കും. ബഹിരാകാശത്ത് രണ്ടു യാത്രികര്‍ക്ക് 30 ദിവസംവരെ താമസിച്ച് പരീക്ഷണങ്ങള്‍ നടത്താവുന്ന സൗകര്യമുണ്ട് ഈ സ്പേസ് ലാബില്‍. Read more about ബഹിരാകാശ കുതിപ്പിനൊരുങ്ങി വീണ്ടും ചൈന[…]










