ബലിപെരുന്നാള്‍ ഇന്ന്

09:07 AM 12/09/2016 കോഴിക്കോട്: ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും സ്മരണയില്‍ വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹീമിന്‍െറ ത്യാഗപൂര്‍ണമായ ജീവിതത്തിന്‍െറ ഓര്‍മയില്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകുമ്പോള്‍ വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്‍െറ നിര്‍വൃതിയിലായിരിക്കും. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്.

സിറിയയില്‍ വ്യോമാക്രമണം; മരണം 100 കവിഞ്ഞു

09:08 am 12/09/2016 ഡമസ്കസ്: സമാധാനം തിരിച്ചത്തെിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറിലത്തെിയതിനു പിന്നാലെ സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. ശനിയാഴ്ച അര്‍ധരാത്രി വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലെ അലപ്പോ പ്രവിശ്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇദ്ലിബിലും നടന്ന തുടര്‍ച്ചയായ വ്യോമാക്രമണത്തിലാണ് കുട്ടികളടക്കം മരിച്ചത്. ഇദ്ലിബ് നഗരത്തിലെ മാര്‍ക്കറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേരാണ് മരിച്ചത്. മാര്‍ക്കറ്റിനും സമീപത്തെ ജനവാസകേന്ദ്രത്തിനുംനേരെ റഷ്യന്‍ ഫൈറ്റര്‍ ജെറ്റാണ് ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈദ് ആഘോഷത്തിന് Read more about സിറിയയില്‍ വ്യോമാക്രമണം; മരണം 100 കവിഞ്ഞു[…]

സോഷ്യല്‍ ക്ലബ്ബ് അന്താ­രാഷ്ട്ര വടം­വലി : കുവൈറ്റ് കെ.­കെ.­ബി. ടീം കിരീടം നേടി

09:06 am 12/9/2016 – മാത്യു തട്ടാ­മറ്റം ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് വടം­വലി മത്സ­ര­ത്തില്‍ കുവൈറ്റ് കെ.­കെ.­ബി. ടീം തുടര്‍ച്ച­യായ രണ്ടു സെറ്റു­കളും കര­സ്ഥ­മാക്കി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയം കിംഗി­സിനെ പരാ­ജ­യ­പ്പെ­ടുത്തി ഒന്നാം സ്ഥാനം നേടി. കാത്തി­രുന്ന വന്‍ജനാ­വ­ലി­യുടെ നെഞ്ചി­ടിപ്പ് കൂട്ടി, ആവേ­ശ­ത്തിന്റെ മുള്‍മു­ന­യില്‍ നിര്‍ത്തിയ ഫൈനല്‍ മത്സ­ര­ത്തില്‍ റഫ­റി­യുടെ വിസില്‍ മുഴ­ങ്ങി­യ­തോടെ വടം തോളി­ലേറ്റി നേര്‍ക്കു­നേര്‍ നില­യു­റ­പ്പിച്ച കുവൈറ്റ് കെ.­കെ.­ബി. ടീം ഉം ചിക്കാഗോ കോട്ടയം കിംഗ്‌സ് ഉം ആര്‍ക്കു Read more about സോഷ്യല്‍ ക്ലബ്ബ് അന്താ­രാഷ്ട്ര വടം­വലി : കുവൈറ്റ് കെ.­കെ.­ബി. ടീം കിരീടം നേടി[…]

മല്യയുടെ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

09:06 am 12/09/2016 ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തത് പാസ്പോര്‍ട്ട് റദ്ദാക്കിയതിനാലാണെന്ന് ഡല്‍ഹി ഹൈകോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് മദ്യ വ്യവസായി വിജയ് മല്യയുടെ കൂടുതല്‍ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് നടപടി തുടങ്ങി. ഇതുവരെ മല്യയുടെ 8041 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വിദേശത്തെ സ്വത്തുകൂടി പിടിച്ചെടുക്കാനാണ് എന്‍ഫോഴ്സ്മെന്‍റ് നീക്കം. കള്ളപ്പണ നിരോധ നിയമപ്രകാരമാണ് നേരത്തേ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെങ്കില്‍ ഇനിയുള്ള ജപ്തികള്‍ ക്രിമിനല്‍ നടപടിച്ചട്ടം അനുസരിച്ചായിരിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്കുകളില്‍നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് Read more about മല്യയുടെ വിദേശത്തെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം[…]

സോമര്‍സെറ്റ്­ സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷവും, ഗ്രോട്ടോ വെഞ്ചിരിപ്പും, കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും

09:04 am 12/9/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്!സി: സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സെപ്­തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്‌തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സോമര്‍സെറ്റില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണ ചടങ്ങുകള്‍. വൈകീട്ട്­ ഏഴ് മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി നാന്നൂറിലധികം പേര്‍ സംബന്ധിച്ചു. Read more about സോമര്‍സെറ്റ്­ സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷവും, ഗ്രോട്ടോ വെഞ്ചിരിപ്പും, കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും[…]

ഫിലാഡല്‍ഫിയയില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു

09:01 am 12/9/2016 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ഭാരതത്തില്‍നിന്നുള്ള നാലാമത്തെ വിശുദ്ധയും, അഗതികളുടെ അമ്മയും, കരുണയുടെ മാലാഖയും, അനുഗൃഹീത പുണ്യവതിയുമായ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. വിശുദ്ധയുടെ നാമകരണദിവസമായ സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സോണി താഴത്തേല്‍, റവ. Read more about ഫിലാഡല്‍ഫിയയില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു[…]

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല

09:00. Am 12/9/2016 മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനത്തെുടര്‍ന്നാണ് അറസ്റ്റ് വൈകുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയും ഇവര്‍ നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപിക ശാസിച്ചതിനത്തെുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത മഞ്ഞള്ളൂര്‍ മണിയന്തടം പനവേലില്‍ അനിധരന്‍െറ മകള്‍ നന്ദനയുടെ (17) മരണവുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക സുനിതക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ടന്ന് പൊലീസ് Read more about വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല[…]

ശ്രീകുമാരന്‍ തമ്പിക്ക് വള്ളത്തോള്‍ പുരസ്കാരം

08:56 am 12/09/2016 തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, പ്രഫ. സി.ജി. രാജഗോപാല്‍, ഡോ.എ.എം. വാസുദേവന്‍ പിള്ള, ഡോ.എ. മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും Read more about ശ്രീകുമാരന്‍ തമ്പിക്ക് വള്ളത്തോള്‍ പുരസ്കാരം[…]

ഡോക്ടര്‍ സജിത്ത് വിജയന് ഫ്രണ്ട്‌സ് ഓഫ് കേരള പ്രാവാസി കൂട്ടായ്മ യാത്രയായ്പ്പ് നല്‍കി

08:55 am 12/9/2016 – ജയന്‍ കൊടുങ്ങല്ലൂര്‍ റിയാദ് : പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടര്‍ സജിത്ത് വിജയന് ഫ്രണ്ട്‌സ് ഓഫ് കേരള പ്രാവാസി കൂട്ടായിമ യാത്രയായ്പ്പ് നല്‍കി റിയാദില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഉപഹാരം വൈസ് പ്രസിഡണ്ട്­ അബ്ദുല്‍ ജബ്ബാര്‍ കൊച്ചി കൈമാറി . ഡോക്ടര്‍ സജിത്ത് സൗദി അറേബ്യയിലെ റിയാദ് സുലൈയിലുള്ള കിംഗ്­ സൗദ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്, കൂടാതെ കഴിഞ്ഞ എട്ട് വര്‍ഷമായി ഫ്രണ്ട്‌സ് ഓഫ്­ കേരള Read more about ഡോക്ടര്‍ സജിത്ത് വിജയന് ഫ്രണ്ട്‌സ് ഓഫ് കേരള പ്രാവാസി കൂട്ടായ്മ യാത്രയായ്പ്പ് നല്‍കി[…]

റേഡിയോ റ്റാന്‍ഗോ സെപ്റ്റംബര്‍ 25­നു അമേരിക്കയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

08:55 am 12/9/2016 ഷിക്കാഗോ: അമേരിക്കയില്‍ പുതിയ മലയാളം റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കായി ചിക്കാഗോയില്‍ നിന്നും ആണ് ഈ പുതിയ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാംതിയതി സിറോമലബാര്‍ പള്ളിയില്‍ വെച്ച്‌നടക്കുന്ന ഓണാഘോഷത്തോട്കൂടി നടക്കുന്ന ലൈവ്‌ബ്രോഡ് കാസ്സ്‌റ്റോടുകൂടി ആണ് റേഡിയോ സ്‌റ്റേഷന്റെ ലോഞ്ച് നടക്കുന്നത്. ഇന്‍റ്റര്‍നറ്റ്വഴിപ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷന്‍ മൊബൈല്‍ ആപ്പ് വഴി അമേരിക്ക കേള്‍ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോ ണുകളിലും റേഡിയോ ടാങ്കോയുടെ ആപ്‌ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.വീക്ക്‌ഡേയ്‌സില്‍ മോര്‍ണിംഗ്‌ഷോയോടെ തുടങ്ങുന്ന ഈ സ്‌റ്റേഷന്‍ ഉടന്‍ തന്നെ Read more about റേഡിയോ റ്റാന്‍ഗോ സെപ്റ്റംബര്‍ 25­നു അമേരിക്കയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു[…]