കര്‍ണാടകത്തില്‍ വന്‍ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിക്കുന്നു

07:55 pm 12/9/2016 ബംഗളൂരു: കാവേരി നദീജല തര്‍ക്ക പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ സംഘര്‍ഷമൊഴിയുന്നില്ല. ബംഗളൂരുവില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. തര്‍ക്ക പ്രശ്‌നത്തില്‍ 12,000 അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിനു പിന്നാലെയാണ് ഇത്. വെള്ളം വിട്ടു നല്‍കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ചതിനൊപ്പം ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മർദിച്ചു

07:47 PM 12/09/2016 കൊച്ചി: ചലച്ചിത്ര നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറേയും ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറേയും മര്‍ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസ് നടി സഞ്ചരിച്ചിരുന്ന കാറില്‍ ഉരസിഅമിത വേഗത്തില്‍ പോവുകയായിരുന്നു. ബസിനെ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലത്തെിയ മിത്രാ കുര്യനും, മറ്റ് ചിലരും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ജീവനക്കാര്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, ജീവനക്കാരെ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും കാറില്‍ ബസ് Read more about നടി മിത്രാ കുര്യന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മർദിച്ചു[…]

കാവേരി വിഷയം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയേക്കും

07:45 PM 12/09/2016 ബംഗളൂരു: തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതിനെതിരായി കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുമെന്ന് സൂചന. നേരത്തെ സേലം വഴിയുള്ള ഒമ്പത് സര്‍വീസുകള്‍ റദ്ദാക്കിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചിരുന്നു. ബംഗളൂരു-മൈസൂര്‍ പാത അടച്ചതിനാല്‍ സാധാരണ സര്‍വ്വീസുകള്‍ നടത്താന്‍ തടസമുണ്ടാകും. നാല് സ്പെഷ്യല്‍ സര്‍വീസുകളടക്കം 43 ബസുകളാണ് നിലവില്‍ ബംഗളൂരുവിലുള്ളത്. ഓണ അവധി പ്രമാണിച്ച് കേരളത്തിലേക്ക് 2000 ത്തോളം യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നിലവില്‍ ബസുകള്‍ ഓടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും Read more about കാവേരി വിഷയം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ റദ്ദാക്കിയേക്കും[…]

കാവേരി: തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ചെന്നൈയില്‍ ഹോട്ടലിന് നേരെ ബോംബേറ്

04:05 PM 12/09/2016 ചെന്നൈ: കാവേരി നദീജല പ്രശ്നം തമിഴ്നാട്- കന്നട സംസ്ഥാനങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കുന്നതിനിടെ ചെന്നൈയില്‍ കന്നട സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണം. തമിഴ് വിദ്യാര്‍ഥി ബംഗളൂരുവില്‍ മര്‍ദ്ദനത്തിരയാതിന്‍െറ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലിന് നേരെയാണ് ഒരുകൂട്ടം അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. 15 ഓളം വരുന്ന അക്രമി സംഘം തിങ്കളാഴ്ച അതിരാവിലെയാണ് ഹോട്ടലിലത്തെി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നു. ഹോട്ടലിനോട് ചേര്‍ന്നുള്ള ഐസ്ക്രീം Read more about കാവേരി: തമിഴ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; ചെന്നൈയില്‍ ഹോട്ടലിന് നേരെ ബോംബേറ്[…]

രോഗിക്ക് കുറിച്ചുനല്‍കിയ മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ഡോക്ടര്‍ മരിച്ചു

04:02 PM 12/09/2016 മൂവാറ്റുപുഴ: താന്‍ കുറിച്ചു നല്‍കിയ മരുന്നിന്‍െറ വിശ്വാസ്യത തെളിയിക്കാന്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച് അതേ മരുന്ന കഴിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഡോ. പി.എ ബൈജുവാണ് മരിച്ചത്. ഒമ്പത് വര്‍ഷമായി ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. സൈബന്‍വാലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജോലിയിലായിരിക്കെ 2007 ജനുവരി 24നാണ് സംഭവങ്ങളുടെ തുടക്കം. തന്‍െറ രോഗിയായ സൈബന്‍ വാലി സ്വദേശി ശാന്തക്ക് കുറിച്ചുനല്‍കിയ Read more about രോഗിക്ക് കുറിച്ചുനല്‍കിയ മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ഡോക്ടര്‍ മരിച്ചു[…]

അനുസ്മരണ ചടങ്ങിനിടെ വിശ്രമം; ഹിലരിയെ വിട്ടൊഴിയാതെ വിവാദം

01:28 pm 12/09/2016 വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ അനാരോഗ്യത്തെക്കുറിച്ച് വീണ്ടും വിവാദം. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തിന്‍െറ 15 വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 11 ന് വാഷിംഗ്ടണില്‍ നടന്ന അനുസ്മരണ ചടങ്ങിനിടെ ഹിലരി വിശ്രമിക്കാനായി മകളുടെ അപ്പാര്‍ട്ട്മെന്‍റിലേക്ക് പോയതാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും വിവാദമാക്കുന്നത്. ചടങ്ങ് തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ചൂട് സഹിക്കാനാവാതെ ഹിലരി സമീപത്തുള്ള മകളുടെ വീട്ടിലേക്ക് പോയത്. സംഭവം പുറത്തായതോടെ തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന Read more about അനുസ്മരണ ചടങ്ങിനിടെ വിശ്രമം; ഹിലരിയെ വിട്ടൊഴിയാതെ വിവാദം[…]

നയന്‍താരയുടെ വില്ലനായി ഗൗതം വാസുദേവ് മേനോന്‍!

09;16 am 12/9/2016 അതിഥി താരമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സംവിധായകനാണ് തമിഴകത്തെ ഹിറ്റ് മേക്കര്‍ ഗൗതം വാസുദേവ് മേനോന്‍. ഇപ്പോഴിതാ ഗൗതം വാസുദേവ മേനോന്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഗൗതം വാസുദേവ് മോനോന്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയ്‍ക്കു പുറമേ അഥര്‍വയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

09;11 am 12/09/2016 തിരുവനന്തപുരം: തുടര്‍ച്ചയായ അവധികള്‍മൂലം എ.ടി.എമ്മുകളില്‍ പണമില്ലാതാവുന്ന സാഹചര്യത്തില്‍ അവയില്‍ പണം നിക്ഷേപിക്കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഓണം-ബക്രീദ് ആഘോഷങ്ങളില്‍ ജനം പണമെടുക്കാനാവാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സമിതി അതത് ബാങ്കുകളുടെ കണ്‍ട്രോളിങ് ഓഫിസര്‍മാരോട് എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ നിര്‍ദേശിച്ചിട്ടിട്ടുണ്ട്.

ബിയര്‍ വില്‍പന കേന്ദ്രത്തില്‍ പണം തിരിമറി: കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍

09;09 am 12/09/2016 കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്‍െറ ബിയര്‍ വില്‍പന കേന്ദ്രത്തില്‍ എട്ട് ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ബിയര്‍ഷോപ്പിലെ അബ്കാരി വര്‍ക്കര്‍ എ.വി. വിജുവിനെയാണ് നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ ഷോപ് ഇന്‍ചാര്‍ജ് ഐ.എം. വിനോജ്, ദിവസ വേതനക്കാരന്‍ പാലക്കാട് സ്വദേശി രാജീവ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വില്‍പനകേന്ദ്രത്തിലെ ബിയര്‍ സ്റ്റോക്കില്‍ തിരിമറി നടത്തിയ ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. കണ്‍സ്യൂമര്‍ഫെഡിന്‍െറ Read more about ബിയര്‍ വില്‍പന കേന്ദ്രത്തില്‍ പണം തിരിമറി: കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍[…]

സി.പി.എം പരിപാടിയില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറി

09:09 a! 12/9/2016 ന്യൂഡല്‍ഹി: സി.പി.എം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ഈ മാസം 21ന് കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കെടുക്കുന്നില്ളെന്ന് ഗുജറാത്ത് ഉനയിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വ. ജിഗ്നേഷ് മേവാനി. ഈ പരിപാടിക്ക് ക്ഷണിച്ചവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമല്ല എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അതിന്‍െറ അടിസ്ഥാനത്തില്‍ വരാമെന്നറിയിക്കുകയായിരുന്നു. എന്നാല്‍, പി.കെ.എസ് സി.പി.എമ്മിന്‍െറ സംഘടനയാണെന്ന് കേരളത്തിലെ സുഹൃത്തുക്കളില്‍നിന്ന് അറിഞ്ഞു. ഒരു അംബേദ്കറൈറ്റ് എന്ന നിലയില്‍ സി.പി.എമ്മിന്‍െറ പ്രവര്‍ത്തനങ്ങളോടും ആശയധാരയോടും തനിക്ക് Read more about സി.പി.എം പരിപാടിയില്‍നിന്ന് ജിഗ്നേഷ് മേവാനി പിന്മാറി[…]