മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സിന് ഇന്നു തിരിതെളിയും

10:03 am 29/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ദൈവസാന്നിധ്യം നിന്നോടുകൂടെയുള്ളതുകൊണ്ട് ഭയാശങ്കകളില്ലാതെ ധൈര്യമായിരിക്കുക എന്ന വാഗ്ദാനം ചിന്താവിഷയമാക്കി മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിലെ സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് കോണ്‍ഫറന്‍സിന് ഇന്നു വൈകുന്നേരം (സെപ്റ്റംബര്‍ 28, ബുധന്‍) 6 മണിക്ക് ന്യൂയോര്‍ക്കില്‍ തിരിതെളിയും. ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ. ഐസക് പി. കുര്യന്‍, ജനറല്‍ കണ്‍വീനര്‍ സി.വി. Read more about മാര്‍ത്തോമാ സീനിയര്‍ ഫെല്ലോഷിപ്പ് കോണ്‍ഫറന്‍സിന് ഇന്നു തിരിതെളിയും[…]

ചിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍

10:01 am 29/9/2016 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടു. സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച രാവിലെ 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷമാണ് മതബോധോന സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാര്‍ നടത്തപ്പെട്ടത്. സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് ആണ് സെമിനാറില്‍ ക്ലാസ് എടുത്തത്. ‘വിശ്വാസപരിശീലനത്തില്‍ മാതാപിതാക്കള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി വളരെ ഭംഗിയായി ഫാ. ബോബന്‍ ക്ലാസ് കൈകാര്യം ചെയ്തു. കുടുംബം Read more about ചിക്കാഗോ സെന്റ് മേരീസില്‍ മാതാപിതാക്കള്‍ക്ക് സെമിനാര്‍[…]

ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച “ഉപനിഷദ് ഗംഗ’ യജ്ഞത്തിന് മംഗള പരിസമാപ്തി

10:00 am 29/9/2016 ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തില്‍ നടന്നുവന്ന “ഉപനിഷദ് ഗംഗ” കഠോപനിഷത് യജ്ഞം വിപുലമായ ചടങ്ങുകളോടെ സെപ്റ്റംബര്‍ 24 ശനിയാഴ്ച സമാപിച്ചു. വൈകിട്ട് 6 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടന്ന “വിദ്യാ പൂജ”യില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. സ്വാമി ഉദിത് ചൈതന്യജി ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന കുട്ടികള്‍ ഏറ്റുചൊല്ലുമ്പോള്‍ മന്ത്രമുഖരിതമായ ഒരു ഗുരുകുല അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിച്ചു. തുടര്‍ന്ന് Read more about ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച “ഉപനിഷദ് ഗംഗ’ യജ്ഞത്തിന് മംഗള പരിസമാപ്തി[…]

‘തോപ്പില്‍ ജോപ്പന്‍’ സിനിമയുടെ റിലീസിങ് തടഞ്ഞു

09:22 PM 28/09/2016 കൊച്ചി: മമ്മൂട്ടി നായകനായ പുതിയ ചിത്രത്തിന്‍െറ റിലീസിങ് എറണാകുളം ജില്ലാ കോടതി താല്‍ക്കാലികമായി തടഞ്ഞു. ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയുടെ റിലീസിങ്ങാണ് ജഡ്ജി എന്‍. അനില്‍ കുമാര്‍ തടഞ്ഞത്. സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് കോടതി നടപടി. സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും Read more about ‘തോപ്പില്‍ ജോപ്പന്‍’ സിനിമയുടെ റിലീസിങ് തടഞ്ഞു[…]

കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു

09:22 pm 28/9/2016 കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു. വൈകീട്ട് എട്ടരയോടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1989ൽ കോഴിക്കോട് കോർപറേഷൻ മേയറായ മുഹസിൻ ജനതാദൾ കോഴിക്കോട് ജില്ലാ മുൻ പ്രസിഡന്‍റായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനായി പൊതുരംഗത്തെത്തി. തുടർന്ന് ജനതാദൾ കോഴിക്കോട് ഒന്നാം നിയോജക മണ്ഡലം പ്രസിഡന്‍റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനതാദൾ പാർട്ടിയെ പ്രതിനിധീകരിച്ച് മേയറായ രാജ്യത്തെ ആദ്യ വ്യക്തിയാണ് മുഹസിൻ. ഡങ്കൽ വിരുദ്ധ Read more about കോഴിക്കോട് കോർപറേഷൻ മുൻ മേയർ സി. മുഹസിൻ അന്തരിച്ചു[…]

എന്‍.എ.ജി.സി ഓണാഘോഷം പ്രൗഢഗംഭീരമായി

09;20 pm 28/9/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വിപുലമായി ആഘോഷിച്ചു. താലപ്പൊലിയുടേയും, ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് എം.എന്‍.സി നായര്‍, സെക്രട്ടറി സുരേഷ് ബാലചന്ദ്രന്‍, ട്രഷറര്‍ രാജഗോപാല്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ ഡോ. സുനിതാ നായര്‍, വിജി നായര്‍, സ്‌പോണ്‍സറായ അശോക് ലക്ഷ്മണന്‍ തുടങ്ങിയവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് എം.എന്‍.സി നായര്‍ Read more about എന്‍.എ.ജി.സി ഓണാഘോഷം പ്രൗഢഗംഭീരമായി[…]

ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു

09:18 pm 28/9/2016 ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ “ഡയറക്ടറി 2016′ സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ സമ്മേളനത്തില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ജോസ് കണ്ടത്തിക്കുടി അച്ചന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി. 2001 മാര്‍ച്ച് 13-നു Read more about ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു[…]

ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?

09:17 pm 28/9/2016 (ജയന്‍ കൊടുങ്ങല്ലൂര്‍) സൗദിയിലും കുവൈത്തിലും പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അതിന്റെ ആഴങ്ങളിലേക്ക്­ എത്തിയെന്ന്­ ഏവരെയും ബോധ്യപ്പെടുത്തുന്നതാണു തൊഴില്‍നഷ്­ടപ്പെട്ടവരായ പതിനായിരങ്ങള്‍ വലയുകയാണെന്ന സത്യം മറച്ചുവെക്കാന്‍ സാധിക്കില്ല ഗള്‍ഫ്­ മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുടെ പ്രതിഫലനം പ്രത്യക്ഷത്തില്‍ സംഭവിച്ചിരിക്കുന്നത്­ നിര്‍മാണമേഖലയിലാണ്­. കേരളം അടക്കമുള്ള സംസ്­ഥാനങ്ങളില്‍ നിന്ന്­ ഗള്‍ഫിലെ നിര്‍മാണമേഖലയിലേക്ക്­ അസംഖ്യംപേരാണ്­ പോയിരിക്കുന്നതും.ജോലിയും കൂലിയും നഷ്­ടമായി ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം പോലുമില്ലാതെ നമ്മുടെ സഹോദരങ്ങള്‍ കഴിയുന്നതു നാടിനെയും ഉറ്റവരെയും ബന്ധുമിത്രാദികളെയും വേദനിപ്പിക്കുകയാണ്­. എന്നാല്‍, ഇത്രയകലെയിരുന്നു കണ്ണീരുപൊഴിക്കാനല്ലാതെ Read more about ഗള്‍ഫ്­ പ്രതിസന്ധി റിവേഴ്‌­സ് മൈഗ്രേഷന്‍ (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?[…]

ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –

09:15 pm 28/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ അനുവദിക്കും. ഖത്തറിലുടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കാണ് നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വിസ നല്‍കുന്നത്. ഖത്തറിന്‍റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കാനാണ് പുതിയ തീരുമാനം. ദോഹ വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ രാജ്യത്ത് തങ്ങേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കാനാണ് തീരുമാനം. ഇതിനു Read more about ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നല്‍കുന്നു –[…]

മറിയാമ്മ (അമ്മിണി­-­76) സാന്‍ അന്റോണിയോയില്‍ നിര്യാതയായി

09;12 pm 28/9/2016 സാന്‍ അന്റോണിയോ: റാന്നി കരിയംപ്ലാവ് വെട്ടുകുഴിയില്‍ മാത്യു ഇടിക്കുളയുടെ ഭാര്യ മറിയാമ്മ (അമ്മിണി­76) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. നെല്ലിക്കാമണ്‍ ഇഞ്ചിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മൈന ഇടിക്കുള (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), ലൈല ഇടിക്കുള, റൂബി ഇടിക്കുള (ഇരുവരും സാന്‍ അന്റോണിയോ, ടെക്‌സസ്). മരുമക്കള്‍: മെഴുവേലി പെരുംകുന്നില്‍ ഡോ. അലക്‌സാണ്ടര്‍ മത്തായി (ഫോര്‍ട്ട് വെയ്ന്‍, ഇന്‍ഡ്യാന), വെണ്‍മണി മരുതുംമൂട്ടില്‍ വിജു ജോര്‍ജ് (സാന്‍ അന്റോണിയോ, ടെക്‌സസ്). സഹോദരങ്ങള്‍: ചാര്‍ളി (സാന്റിയാഗോ), Read more about മറിയാമ്മ (അമ്മിണി­-­76) സാന്‍ അന്റോണിയോയില്‍ നിര്യാതയായി[…]