കെ.ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്

01.33 AM 0609-2016 കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് പറയപ്പെടുന്ന ബാബുറാമിന്റെ സ്വത്ത് വിവരങ്ങളുടെ പട്ടിക വിജിലന്‍സ് കണ്ടെടുത്തു. പട്ടികപ്രകാരം ബാബുറാമിന് മരട്, പനങ്ങാട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ആകെ 41 ഇടങ്ങളിലെ ഭൂമിയാണ് പട്ടികയിലുള്ളത്. ഇതില്‍ 27 ഇടപാടുകള്‍ നടന്നത് ബാബു മന്ത്രിയായിരിക്കെയാണ്. ഇതിന് പുറമെ ബാബു റാമിന് ഏഴിടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ബാബുറാം തന്നെ തയ്യാറാക്കി സൂക്ഷിച്ചതാണ് പട്ടിക. ഭൂമിയുടെ ആധാരങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. Read more about കെ.ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ്[…]

ബാബു വിഷയം; സുധീരനെതിരെ എം.എം ഹസന്‍

01.31 AM 06-09-2016 കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ വിമര്‍ശിച്ച് എം എം ഹസ്സന്‍. കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന ബാബുവിനെ രാഷ്ട്രീയമായി സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്ക് ഉണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റുകൂടിയായ ഹസ്സന്‍ പറഞ്ഞു. അഴിമതിക്കാരനാണെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണം, അല്ലാതെ മൗനം പാലിക്കുകയല്ല വേണ്ടത്. സംഭവത്തില്‍ സുധീരന്‍ പ്രതികരിക്കാക്കത്തത് തെറ്റാണെന്നും ഹസ്സന്‍ പറഞ്ഞു. കെ ബാബു വിഷയത്തില്‍ പ്രതികരിക്കാതെ കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറുന്നതിനെ കുറിച്ച് നാളെത്തെ യുഡിഎഫ് ഉന്നതാധികാര സമിതിയല്‍ ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ കോഴിക്കോട് Read more about ബാബു വിഷയം; സുധീരനെതിരെ എം.എം ഹസന്‍[…]

പുതിയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരമായി

01.29AM 06-09-2016 ബഹിരാകാശ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്കൊരുങ്ങി യു.എ.ഇ. ദേശീയ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. വിഷന്‍ 2021ന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു. അന്താരാഷ്ട്ര ബഹിരാകാശ പര്യവേക്ഷണ സമൂഹത്തില്‍ കൈകോര്‍ക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായ 2021ഓടെ ബഹിരാകാശ രംഗത്ത് മുദ്രപതിപ്പിച്ചവരുമായി മത്സരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് യു.എ.ഇയുടെ കുതിപ്പെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. Read more about പുതിയ ബഹിരാകാശ നയത്തിന് യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരമായി[…]

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തില്‍

01.27 AM 06-09-2016 കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രി, രാജ്യത്തെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്യും. ഇന്നലെ ഖത്തറിലെത്തിയ മന്ത്രി അവിടെ നിന്നാണ് കുവൈത്തിലേക്ക് തിരിക്കുക. ഇന്ന് കുവൈത്തില്‍ എത്തുന്ന വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.കെ.സിങിന്റെ ആദ്യ പരിപാടി രാവിലെ 9ന് ഇന്ത്യന്‍ എംബസി അങ്കണത്തില്‍ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമാ അനാഛാദനമാണ്. തുടര്‍ന്ന്, അദ്ദേഹവും സ്ഥാനപതി സുനില്‍ ജെയിനും കുവൈത്ത് ഡെപ്യൂട്ടി Read more about കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് കുവൈത്തില്‍[…]

സമയനിഷ്ഠ കൊണ്ട് പ്രശംസ പിടിച്ചുപറ്റി സെക്രട്ടേറിയറ്റിലെ ഓണാഘോഷം

01.26 AM 06-09-2016 മത്സരത്തിലെ വീറും വാശിയും കൊണ്ട് മാത്രമല്ല, സമയനിഷ്ഠ കൊണ്ടും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജോലി തടസ്സപ്പെടാതെ, ഉച്ചഭക്ഷണ സമയത്താണ് ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വടംവലി മത്സരം സംഘടിപ്പിച്ചത്. നട്ടുച്ചയിലെ പൊരിവെയില്‍ ഗൗനിക്കാതെയായിരുന്നു വടംവലി മത്സരം. ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ കൃത്യം ഒന്നര മണിക്ക് മത്സരം തുടങ്ങി. പത്തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരമാണ് സെക്രട്ടേറിയറ്റിന് പിറകിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പക്ഷേ സെമിഫൈനല്‍ കഴിഞ്ഞപ്പോള്‍ ഇടവേള അവസാനിച്ചു. Read more about സമയനിഷ്ഠ കൊണ്ട് പ്രശംസ പിടിച്ചുപറ്റി സെക്രട്ടേറിയറ്റിലെ ഓണാഘോഷം[…]

അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍പ്രധാനാധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

01.24 AM 06-09-2016 അധ്യാപകദിന സന്ദേശം നല്‍കുന്നതിനിടെ മുന്‍ പ്രധാന അധ്യാപകന്‍ സ്‌കൂളില്‍ കുഴഞ്ഞുവീണുമരിച്ചു. തിരുവനന്തപുരം കണിയാപുരം മുസ്ലീം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ജെ പങ്കജാക്ഷന്‍ നായരാണ് മരിച്ചത്. 71 വയസ്സായിരുന്നു. അധ്യാപകരും പി.ടി.എയും ചേര്‍ന്ന് പങ്കജാക്ഷന്‍നായരെ ചടങ്ങില്‍ ആദരിച്ചിരുന്നു. കഴക്കൂട്ടം ചന്തവിള സ്വദേശിയാണ് പങ്കജാക്ഷന്‍നായര്‍.

പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി

01.22 AM 06-09-2016 ജമ്മുകശ്!മീരിലെ സംഘര്‍ഷത്തിന് പരിഹാരം കാണാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മടങ്ങി. ചര്‍ച്ചയ്ക്ക് അങ്ങോട്ടു പോയ സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളോട് വിഘടനവാദികള്‍ മനുഷ്യത്വ രഹിതമായും മര്യാദ ഇല്ലാതെയും പെരുമാറിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. തുടര്‍ചര്‍ച്ചകള്‍ക്ക് കേന്ദ്രം മധ്യസ്ഥരെ നിയോഗിച്ചേക്കും. ശ്രീനഗറിലും പിന്നീട് ജമ്മുവിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം ദില്ലിക്കു തിരിച്ചത്. പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കി പകരം മുളക് തോക്കുകള്‍ Read more about പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കില്ല; കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമാവാതെ സര്‍വകക്ഷി സംഘം മടങ്ങി[…]

പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു

01.20 AM 06-09-2016 മധ്യപ്രദേശില്‍ പണമടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശ്!മശാനത്തില്‍ നിന്ന് മൃതദേഹം തിരിച്ച് നല്‍കി. ജഗദീശ് ബില്‍ ഭാര്യക്ക് ചിതയൊരുക്കിയത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച്. മധ്യപ്രദേശിലെ നീമുച്ച് ഗ്രാമവാസിയായ ജഗദീശ് ബില്‍ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ തടി ആവശ്യപ്പെട്ട് പ!ഞ്ചായത്തിനെ സമീപിച്ചെങ്കിലും പണം നല്‍കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. മറ്റുവഴികള്‍ ഒന്നുമില്ലാതായപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂറോളമെടുത്ത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും പെറുക്കിക്കൂട്ടി മൃതദേഹം ദഹിപ്പിച്ചു. സംഭവം പുറംലോകം Read more about പൊതുശ്മശാനത്തില്‍ നിന്നിറക്കിവിട്ടു; മൃതദഹേം പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച് ദഹിപ്പിച്ചു[…]

ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍

01.18 AM 06-09-2016 ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍ ഒരു രാത്രി മുഴുവന്‍ കുത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. ഇംറാന എന്ന യുവതിയാണ് പനി ബാധിച്ച് മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നും പണം കൊടുത്താല്‍ പോകാമെന്നുമായിരുന്നു മറുപടി. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആബുലന്‍സ് സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് Read more about ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍[…]

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്

01.17 AM 06-09-2016 സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ടെക്‌നോപാര്‍ക്ക് ജീവനക്കാരന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ കവര്‍ന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും എടിഎം തട്ടിപ്പ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ സാബിന്‍ സെബാസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായുള്ള മെസേജ് ഇന്ന് രാവിലെയാണ് എത്തിയത്. 32,000 രൂപയുണ്ടായിരുന്ന അക്കൗണ്ടില്‍ നിന്ന് 10,000 രൂപയാണ് പിന്‍വലിച്ചത്. ഐസിഐസിഐ ബാങ്കിന്റെ കവടിയാര്‍ ബ്രാഞ്ചിലായിരുന്നു അക്കൗണ്ട്. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പൊലീസുമായി Read more about സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്[…]