ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് രാജിവച്ചു

07.18 PM 04-09-2016 ലണ്ടന്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എംപിയുമായ കീത്ത് വാസ് രാജിവച്ചു. ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റിയില്‍നിന്നാണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്. ഹൗസിലെ ഏറ്റവും ശക്തനായ ഇന്ത്യക്കാരന്‍ എന്ന് വിശേഷണമുള്ള കീത്ത് വാസ് 1987 മുതല്‍ ലീസ്റ്ററില്‍നിന്നുള്ള എംപിയാണ്. 59കാരനായ കീത്ത് വാസ് പുരുഷ വേശ്യകളുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ പത്രമായ സന്‍ഡേ മിറര്‍ പുറത്തുവിട്ടത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ തന്റെ ഫ്‌ലാറ്റില്‍ Read more about ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസ് രാജിവച്ചു[…]

അവധി ദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

07.16 PM 04-09-2016 തിരുവനന്തപുരം: മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞാലും ഓണാഘോഷത്തിന് അവധി നല്‍കേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഓണം തുടക്കത്തിലെ ഓഫീസില്‍ ആഘോഷം തുടങ്ങി. പബ്ലിക് ഓഫീസിന്റെ മുറ്റത്ത് സാമാന്യം വലിയൊരു പൂക്കളമൊരുങ്ങി. ഞായറാഴ്ച അവധിയുടെ ആലസ്യം വെടിഞ്ഞ് ആഘോഷക്കമ്മിറ്റിയും തയ്യാര്‍. ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് നിര്‍ബന്ധം. ഓഫീസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിലാണ് ആഘോഷം അവധി ദിവസത്തിലേക്ക് മാറ്റിയത്. അതിനിടെ ചെലവു ചുരുക്കലിന്റെ ഭാഗമായി ഓണം വാരാഘോഷം വെട്ടിച്ചുരുക്കാനുള്ള തീരുമാനം വിവാദങ്ങളെ തുടര്‍ന്ന് Read more about അവധി ദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍[…]

കാഷ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍

07.12 PM 04-09-2016 കാഷ്മീര്‍ താഴ്‌വരയില്‍ ശാന്തിയും സമാധാനവും മടക്കികൊണ്ടുവരാന്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കാഷ്മീരില്‍ എത്തുന്നതിന് മുമ്പ് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ പ്രകോപനവുമായി രംഗത്ത്. കാഷ്മീര്‍ താഴ്‌വര ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്ന് ഹിസ്ബുള്‍ നേതാവ് സയീദ് സലാഹുദ്ദീന്‍ പറഞ്ഞു. കാഷ്മീരിലെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും അറിയാം പ്രശ്‌നപരിഹാരത്തിന് സമാധാനം മാര്‍ഗമല്ല. ആക്രമണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. കാഷ്മീരിലെ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും വിഘടനവാദി നേതാവ് പറഞ്ഞു. കൂടുതല്‍ കാഷ്മീരികളെ Read more about കാഷ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍[…]

അഫ്ഗാനിസ്ഥാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു

07.07 PM 04-09-2016 അഫ്ഗാനിസ്ഥാനില്‍ ബസും ഇന്ധന ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാനിലെ സാബുള്‍ പ്രവശ്യയില്‍ ജില്‍ദാകിലായിരുന്നു അപകടം. കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്കുപോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസും ടാങ്കര്‍ ലോറിയും കത്തിയമര്‍ന്നു. പലരുടേയും മൃതദേഹം തിരിച്ചറിയാന്‍പാടില്ലാത്ത വിധം കത്തിക്കരിഞ്ഞു. സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. കാബൂള്‍- കാണ്ഡഹാര്‍ ദേശീയപാത ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയേറയുള്ള പ്രദേശമാണ്. Read more about അഫ്ഗാനിസ്ഥാനില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 36 പേര്‍ കൊല്ലപ്പെട്ടു[…]

രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയില്‍

07.03 PM 04-09-2016 മോഷ്ടിച്ച വജ്രം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ മാഡന്‍ഗിര്‍ പ്രദേശത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. കഴിഞ്ഞയാഴ്ച ആഭരണ ബ്രോക്കറായ വിജയ് ഗുപ്തയുടെ കാറില്‍നിന്നു മോഷ്ടിച്ച വജ്രങ്ങളാണ് ഇതെന്ന് ഡിസിപി റിഷിപാല്‍ അറിയിച്ചു. വിജയ്‌യുടെ കാറിന്റെ കാറ്റഴിച്ചുവിട്ടശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ കാറിന്റെ ചില്ലുതകര്‍ത്ത സംഘം വജ്രവുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളെ Read more about രണ്ടു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ മോഷ്ടിച്ചവര്‍ പിടിയില്‍[…]

വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ

07.01 PM 04-09-2016 ഹൈദരാബാദ്: വിവാഹച്ചടങ്ങുകള്‍ക്കിടെ ആകാശത്തേക്കു വെടിയുതിര്‍ത്ത വരനെതിരേ കേസ്. ഹൈദാബാദിലെ ഫാലക്‌നുമ പ്രദേശത്താണ് സംഭവം. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടെ വരന്‍ റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്കു വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു റിവോള്‍വറുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് പത്തു റൗണ്ട് വെടിയുതിര്‍ക്കു ദൃശ്യങ്ങളാണ് പുറത്തായത്. അന്വേഷണം ആരംഭിച്ചതായും ഉടന്‍തന്നെ കുറ്റവാളിയെ പിടികൂടി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121

06.59 PM 04-09-2016 സ്ത്രീകള്‍ക്കു നേര്‍ക്കുണ്ടാകുന്ന പീഡനങ്ങള്‍ കുറയ്ക്കാന്‍ ഹരിയാന പോലീസ് ആവിഷ്‌കരിച്ച പദ്ധതിയായ ഓപ്പറേഷന്‍ റോമിയോയില്‍ കുടുങ്ങിയത് 121 പേര്‍. രണ്ടു മണിക്കൂറിനുള്ളിലാണ് ഇ്രതയും ആളുകളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് പോലീസ് പരിശോധന സംഘടിപ്പിച്ചത്. നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് നടപടിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ധര്‍ണ യാദവ് പറഞ്ഞു. മുമ്പും ഗുരുഗ്രാമില്‍ പോലീസ് ഓപ്പറേഷന്‍ റോമിയോ സംഘടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 27ന് 50 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് കോടിയേരിയും കുമ്മനവും: ചെന്നിത്തല

06.57 PM 04-09-2016 സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെയും വാക്കുകളാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രേരണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’യെന്ന കോടിയേരിയുടെയും ‘പലിശ സഹിതം കടം വീട്ടു’മെന്ന കുമ്മനത്തിന്റേയും വാക്കുകളാണ് അണികള്‍ക്ക് അക്രമങ്ങളും കൊലപാതങ്ങളും നടത്തുന്നതിന് പ്രേരണയും പ്രോത്സാഹനവും നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ക്രമസമാധന നില ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ക്രമസമാധാനനില ഭദ്രമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ Read more about കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കുന്നത് കോടിയേരിയും കുമ്മനവും: ചെന്നിത്തല[…]

ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

06.54 PM 04-09-2016 കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ ഹൃദ്‌രോഗമടക്കമുള്ള രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുശേഷം ഇതിന്റെ പുരോഗതി വിലയിരുത്തും. കേരളത്തില്‍ പൊതു ആരോഗ്യ ചികിത്സാ സംവിധാനത്തിലൂടെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാണ് ശ്രമം. ഹൃദ്‌രോഗ-ഹൃദയശസ്ത്രക്രിയാ വിദഗ്ധരുടെ സംയുക്ത സംഘടനയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദ്‌രോഗം രാജ്യത്തിന്റെ ഉല്‍പാദനക്ഷമതയെ ബാധിക്കുന്നുവെന്ന് മാത്രമല്ല, രോഗികള്‍ക്കും കുടുംബത്തിനും വന്‍ Read more about ജീവിതശൈലീരോഗ നിവാരണ പദ്ധതിയിലൂടെ രോഗങ്ങള്‍ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി[…]

മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ്

06.52 PM 04-09-2016 സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ്. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും എഐസ്എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് സുധാകരന്‍ അറിയിച്ചു. സാമൂഹിക നീതിയും മെറിറ്റും സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇടത് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്എഫ് കേരള സര്‍വകലാശാല കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാള്‍ 30 ശതമാനം ഫീസ് വര്‍ധിപ്പിച്ച നടപടി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതാണ്. മെറിറ്റ് സീറ്റില്‍ പോലും ഫീസ് വര്‍ധിപ്പിക്കാനുളള നീക്കം എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങളുടെ വ്യതിചലനമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.