മനുഷ്യര്‍ സൃഷ്ടിയുടെ സംരക്ഷകരാകണം : പോപ്പ് ഫ്രാന്‍സിസ്

06.48 PM 04-09-2016 പി.പി. ചെറിയാന്‍ ലൊസാഞ്ചലസ് : ഓര്‍ത്തഡോക്‌സ് സഹോദരങ്ങളുമായും ഇതര സഭാ വിഭാഗങ്ങളുമായും സഹകരിച്ച് സെപ്റ്റംബര്‍ 1 ആഗോള കത്തോലിക്ക സഭാ ‘വേള്‍ഡ് ഡേ ഓഫ് പ്രെയര്‍ ഫോര്‍ കെയര്‍ ഓഫ് ക്രിയേഷന്‍’ ദിനമായി ആഘോഷിച്ചു. സൃഷ്ടിയില്‍ ദൈവിക മഹാത്മ്യത്തെ ദര്‍ശിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിശ്വാസികളും സമൂഹവും പ്രതിജ്ഞാബദ്ധരായിരിക്കണം എന്ന് കെയര്‍ ഓഫ് ക്രിയേഷന്‍ ദിനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നിന്നും മാര്‍പാപ്പ പുറപ്പെടുവിച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ പരാജയപ്പെട്ടു എന്ന് ബോധ്യപ്പെടുന്നവര്‍ സൃഷ്ടിതാവിനോട് പാപ ക്ഷമ യാചിക്കുവാന്‍ Read more about മനുഷ്യര്‍ സൃഷ്ടിയുടെ സംരക്ഷകരാകണം : പോപ്പ് ഫ്രാന്‍സിസ്[…]

ഗോപാല്‍ രാമന്‍, മായാ ഈശ്വരന്‍ ­നാഷണല്‍ സ്റ്റുഡന്റ്‌സ് പോയറ്റ് പ്രോഗ്രാമില്‍

06.46 PM 04-09-2016 പി. പി. ചെറിയാന്‍ ഡാലസ് : നാഷണല്‍! സ്റ്റുഡന്റസ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാലസില്‍ നിന്നുളള ഗോപാല്‍ രാമന്‍, ജോര്‍ജിയയില്‍ നിന്നുളള മായാ ഈശ്വരന്‍ എന്നിവരെ തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. 8 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മായയും ഗോപാലും.അഞ്ചു വിദ്യാര്‍ത്ഥികളെയാണ് ഈ പ്രോഗ്രാമിലേക്ക് ദേശീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നത്. സ്‌റ്റെല്ല Read more about ഗോപാല്‍ രാമന്‍, മായാ ഈശ്വരന്‍ ­നാഷണല്‍ സ്റ്റുഡന്റ്‌സ് പോയറ്റ് പ്രോഗ്രാമില്‍[…]

ചിക്കാഗൊ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം

06.44 PM 04-09-2016 പി.പി. ചെറിയാന്‍ ചിക്കാഗൊ: സ്‌കൂള്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്ന ആദ്യ ദിനം (സെപ്റ്റംബര്‍ 6) പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സുകളിലും ട്രെയ്‌നുകളിലും സൗജന്യ യാത്ര അനുവദിച്ചതായി ചിക്കാഗൊ ട്രാന്‍സിറ്റ് അതോറട്ടിയുടെ പത്രകുറിപ്പില്‍ പറയുന്നു. ക്ലാസുകളിലെ ഹാജര്‍ ആദ്യ ദിനം തന്നെ വര്‍ദ്ധിപ്പിക്കുന്നതിനാണ് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നതെന്ന് മേയര്‍ റഹം ഇമ്മാനവേല്‍ പറഞ്ഞു. 2011 ലാണ് ഈ പദ്ധതി ആദ്യമായി നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ ആനുകൂല്യം ലഭിച്ചതു മാതാപിതാക്കള്‍ ഉള്‍പ്പെടെ 116000 വിദ്യാര്‍ത്ഥികള്‍ക്കാണ്. Read more about ചിക്കാഗൊ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം[…]

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരം തിങ്കളാഴ്ച്ച

06.42 PM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ സോഷ്യല്‍ ക്ലാബിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന നാലാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കേളികൊട്ട് ഉയരാന്‍ ഇനി രണ്ടുനാള്‍ കൂടി മാത്രം. സെപ്തംബര്‍ അഞ്ച് തിങ്കളാഴ്ച്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയില്‍ വച്ച് നടത്തപെടുന്ന വടംവലി മത്സരം, അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കിടയിലെ മുന്‍നിരയിലുള്ള കായിക മാമാങ്കമായി മാറുകയാണ്. കുവൈറ്റില്‍ നിന്നും കാനഡയില്‍ നിന്നും അമേരിക്കയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെയായി നിരവധി ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കാന്‍ എത്തുമ്പോള്‍ മത്സരം Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ വടംവലിമത്സരം തിങ്കളാഴ്ച്ച[…]

‘കെ.സി.എഫ്, മഞ്ച്, നാമം’ ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌സി ഒരുങ്ങുന്നു

06.41 PM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌സി ഒരുങ്ങുന്നു. മലയാളികളുടെ ദേശീയോത്സവം മുന്ന് സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കുറി ആഘോഷിച്ചു ചരിത്രം തിരുത്താന്‍ തയാറെടുക്കുകയാണ് ന്യൂജേഴ്‌സി മലയാളികള്‍. ‘കെ.സി.എഫ്, മഞ്ച്, നാമം’ എന്നീ സംഘടനകള്‍ ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ന്യൂജേഴ്‌സിയിലെ മലയാളികള്‍ ജാതിമത വര്‍ഗ വ്യത്യാസങ്ങള്‍ക്കപ്പുറത്തു ഒരു ജാതിയ്ക്കും ഒരു മതത്തിനും പ്രാധാന്യം നല്‍കിയ കേരളീയ ഭരണാധിപനായിരുന്ന മഹാബലിയുടെ പ്രതാപം തിരികെ കൊണ്ടുവരാന്‍ ഒന്നായി പ്രവര്‍ത്തിക്കുകയാണിവിടെ. നാമം സാംസ്‌കാരിക സംഘടയുടെ സ്ഥാപകന്‍ ബി.മാധവന്‍ Read more about ‘കെ.സി.എഫ്, മഞ്ച്, നാമം’ ഓണത്തിന് പുതു ചരിത്രവുമായി ന്യൂജേഴ്‌സി ഒരുങ്ങുന്നു[…]

ചിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷത്തില്‍ ചലച്ചിത്രതാരം ദിവ്യ ഉണ്ണി പങ്കെടുക്കുന്നു

06.39 PM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: സെപ്റ്റംബര്‍ അഞ്ചാംതീയതി ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് ഓണാഘോഷത്തില്‍ മലയാള ചലച്ചിത്രതാരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിസ്മയം അരങ്ങേറും. നോര്‍ത്ത് അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കലാ-കായിക പ്രേമികള്‍ പങ്കുചേരുന്ന സോഷ്യല്‍ ക്ലബിന്റെ ഓണാഘോഷം തികച്ചും നാട്ടിന്‍പുറങ്ങളിലെ ഓണത്തിന്റെ പ്രതീതിയും സ്മരണകളും ഉണര്‍ത്തുന്നു. സോഷ്യല്‍ ക്ലബിന്റെ ഈ ഓണാഘോഷത്തില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദിവ്യ ഉണ്ണി അറിയിച്ചു. നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹം ഒന്നടങ്കം Read more about ചിക്കാഗോ സോഷ്യല്‍ ക്ലബ് ഓണാഘോഷത്തില്‍ ചലച്ചിത്രതാരം ദിവ്യ ഉണ്ണി പങ്കെടുക്കുന്നു[…]

സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10-ന്

06.36 PM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: സി.എം.എസ് മിഷണറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മാസം പത്താംതീയതി സ്‌തോത്ര ശുശ്രൂഷയും പൊതുസമ്മേളനവും ക്വയര്‍ ഫെസ്റ്റിവലും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ പത്തിന് ഉച്ചകഴിഞ്ഞ് 2.30-ന് സ്‌തോത്ര ശുശ്രൂഷ ആരംഭിക്കും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. വൈകിട്ട് 4.30-ന് പൊതുസമ്മേളനവും ക്വയര്‍ ഫെസ്റ്റിവലും നടത്തപ്പെടുന്നതാണ്. ബിഷപ്പ് Read more about സി.എസ്.ഐ മധ്യകേരള മഹായിടവക ദ്വിശതാബ്ദി ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 10-ന്[…]

ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം

06.33 PM 04-09-2016 ജമ്മുകാഷ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം എത്തിയതിനു പിന്നാലെ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ കാഷ്മീര്‍ താഴ്‌വരയില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാവിലെ ഷോപ്പിയാനിലായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. ഷോപ്പിയാനിലെ ജില്ലാ ഭരണകേന്ദ്രത്തിനു പ്രതിഷേധക്കാര്‍ തീയിട്ടു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പ്രതിഷേധക്കാര്‍ തീയിട്ടത്. സംഭവ സമയത്ത് ഓഫീസുകളില്‍ ജീവനക്കാരുണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. പ്രതിഷേധ റാലി പോലീസ് തടഞ്ഞതോടെയാണ് Read more about ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം[…]

കെ സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനും

06.30 PM 04-09-2016 ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന കുമ്മനം രാജശേഖരന് രംഗത്തെത്തി!. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും, ഇത് ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു. കെ. സുരന്ദ്രന്റെ നിലപാട് ബി.ജെ.പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ തള്ളിയിരുന്നു. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ Read more about കെ സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനും[…]

ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍

06.28 PM 04-09-2016 ഹാങ്ഷു: ജി 20 ഉച്ചകോടിക്കായി ചൈനയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍. വിമാനത്താവളത്തിലെ സുരക്ഷാ സന്നാഹങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഇതുകൂടാതെ, ഉച്ചകോടിക്കെത്തിയ മറ്റു ലോകനേതാക്കള്‍ക്കെല്ലാം വിമാനത്തില്‍നിന്ന് ഇറങ്ങുന്ന വഴിയില്‍ ചുവപ്പു പരവതാനി വിരിച്ചപ്പോള്‍ ഒബാമയ്ക്ക് അത് നല്‍കിയതുമില്ല. ജി 20 ഉച്ചകോടിയ്ക്കായി കനത്ത സുരക്ഷയാണ് ചൈന ഏര്‍പ്പെടുത്തിയത്. വിദേശ യാത്രകളില്‍ ഒബാമയ്‌ക്കൊപ്പം ഉണ്ടാകാറുള്ള മാധ്യമപ്രവര്‍ത്തകര്‍ യുഎസ് പ്രസിഡന്റ് വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ ചൈനീസ് വിമാനത്താവളത്തില്‍ ഇവരെ Read more about ഒബാമയുടെ സംഘത്തെ വെല്ലുവിളിച്ച് ചൈനീസ് ഉദ്യോഗസ്ഥന്‍[…]