ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമെന്നു ചൈന

06.25 PM 04-09-2016 ദില്ലി: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ആണാവ വിതരണസംഘത്തിലെ ഇന്ത്യയുടെ അംഗത്വം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ചൈന സന്നദ്ധമാണെന്ന് ഷി ജിന്‍പിങ് പ്രധാനമന്ത്രിയെ അറിയിച്ചു. ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരായ Read more about ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സന്നദ്ധമെന്നു ചൈന[…]

മദര്‍ തെരേസ ഇനി ലോകത്തിനു വിശുദ്ധ

06.22 PM 04-09-2016 വത്തക്കാന്‍: അഗതികളുടെ അമ്മ ഇനി ലോകത്തിനു വിശുദ്ധ. കാരുണ്യത്തിന്റെയും വിനയത്തിന്റെയും മഹാ മാതൃകയായ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദര്‍ അറിയപ്പെടുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ജപമാല പ്രാര്‍ഥനയോടെയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ Read more about മദര്‍ തെരേസ ഇനി ലോകത്തിനു വിശുദ്ധ[…]

കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

02.23 AM 04-09-2016 മുന്‍മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും. വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഞ്ച് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ബാബുവിന്റെ മക്കളുടെ പേരിലുള്ള രണ്ട് ലോക്കറുകളും പോലീസ് പരിശോധിക്കും. ബാബുവിന്റെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന ബാബുറാമിന്റെ പക്കല്‍നിന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 90ല്‍ അധികം വസ്തുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

02.20 aM 04-09-2016 കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.തില്ലങ്കരി സ്വദേശി വിനീഷാണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകന് നേരെ തില്ലങ്കരിയില്‍ ബോംബേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തില്ലങ്കരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടവഴിയിലാണ് തലയ്ക്ക് വെട്ടേറ്റ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ കണ്ടെത്തിയത്. മുഴക്കുന്ന് പൊലീസെത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബോംബെറിഞ്ഞ ശേഷം വെട്ടിയതാണെന്നാണ് പൊലീസിന്റെ Read more about ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍[…]

സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം: കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും ജേതാക്കള്‍

01.55 AM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പിന് (വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം) കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും അര്‍ഹരായി. ഇവര്‍ക്ക് സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പും, ജേക്കബ് മാത്യു പുറയംപള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന സി.എം.എ സ്‌കോളര്‍ഷിപ്പും സെപ്റ്റംബര്‍ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ താഫ്റ്റ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന സി.എം.എ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വച്ചു സമ്മാനിക്കുന്നതാണ്. വില്‍മെറ്റിലുള്ള Read more about സി.എം.എ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം: കൃപാ മറിയം പൂഴിക്കുന്നേലും, ടെറില്‍ വള്ളിക്കളവും ജേതാക്കള്‍[…]

ഡാലസില്‍ ചിരിയരങ്ങ് സെപ്റ്റംബര്‍ 3 ശനി വൈകിട്ട് 3.30 ന്

01.53 AM 04-09-2016 പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ ഒത്തുചേര്‍ന്ന് ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്ച വൈകിട്ട് 3.30 ചിരിയരങ്ങിന് വേദിയൊരുക്കുന്നത് കേരള അസോസിയേഷന്‍ ഓഫ് ഡാലസാണ്. അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടികള്‍ക്ക് കൃത്യ സമയത്ത് ആരംഭിക്കും. ജോസ് ഒച്ചാലില്‍, പി. ടി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിരിയരങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന്‍ ജന. സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. ഓരോ വര്‍ഷവും ചിരിയരങ്ങില്‍ Read more about ഡാലസില്‍ ചിരിയരങ്ങ് സെപ്റ്റംബര്‍ 3 ശനി വൈകിട്ട് 3.30 ന്[…]

രേഷ്മ ബനൊ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അതിഥിയായി പങ്കെടുക്കും

01.51 AM 04-09-2016 പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യയില്‍ നിന്നുളള 19 കാരി രേഷ്മാ ബനൊ ന്യുയോര്‍ക്കില്‍ നടക്കുന്ന ഫാഷന്‍ വീക്കില്‍ അതിഥിയായി പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിയില്‍ ഇന്റര്‍ നാഷണല്‍ ഫാഷന്‍ ശേഖരണത്തിന്റെ പ്രദര്‍ശനവും വില്‍പനയുമാണ് ലക്ഷ്യമിടുന്നത്. 7 മുതല്‍ 10 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഫാഷന്‍ ഷോയില്‍ റണ്‍വേയിലൂടെ നടക്കുന്നതിനാണ് ഷോയുടെ സംഘാടകരായ ഫാഷന്‍ പ്രൊഡക്ഷന്‍ Read more about രേഷ്മ ബനൊ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അതിഥിയായി പങ്കെടുക്കും[…]

ശരീരത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനു വ്യായാമം അനിവാര്യം: ഡോ. ചന്ദ്രശേഖരന്‍ നായര്‍

01.49 AM 04-09-2016 പി.പി. ചെറിയാന്‍ ഡാളസ്: പ്രായം വര്‍ധിക്കുംതോറും ശാരീരികവും മാനസീകവുമായി ഉണ്ടാകുന്ന സ്വഭാവിക ബലക്ഷയത്തെ അതിജീവിക്കുന്നതിനും, ശരീരത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനും മാനസീകവും, ശാരീരികവുമായ വ്യായാമം അനുവാര്യമാണെന്നു ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ പ്രസിദ്ധ ഹൃദ്രോഗ വിദഗ്ധനും, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ചന്ദ്രശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഓഗസ്റ്റ് 27നു ശനിയാഴ്ച രാവിലെ പത്തുമുതല്‍ സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ ഏകദിന പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചന്ദ്രശഖരന്‍ നായര്‍. പ്രമേഹവും, ഹൃദ്രോഗവും, അമിത രക്തസമ്മര്‍ദവും Read more about ശരീരത്തെ ചലനാത്മകമായി നിലനിര്‍ത്തുന്നതിനു വ്യായാമം അനിവാര്യം: ഡോ. ചന്ദ്രശേഖരന്‍ നായര്‍[…]

ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്‌കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു

01.47 AM 04-09-2016 പി.പി. ചെറിയാന്‍ ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ഹെഡ് സ്‌ക്രാഫ് ധരിച്ച് ഭര്‍ത്താവിനൊപ്പം ക്യൂന്‍സില്‍ വഴിയിലൂടെ നടന്നുപോകുകയായിരുന്ന നസ്മ എന്ന മുന്‍ സ്‌കൂള്‍ അധ്യാപിക കുത്തേറ്റു മരിച്ചു. ഓഗസ്റ്റ് 31നു ബുധനാഴ്ച വൈകിട്ട് 9.30ന് സ്വന്തം കട അടച്ച് വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കുത്തേറ്റ് വഴിയില്‍ വീണ നസ്മയെ ജമൈക്ക ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂയോര്‍ക്ക് പോലീസില്‍ അംഗമായ ഹുമയൂണ്‍ കബീറിന്റെ കുടുംബാംഗമാണ് നസ്മ. 2009ലാണ് നസ്മ ഭര്‍ത്താവിനോടും ഇളയ മകനോടും Read more about ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്‌കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു[…]

മാപ്പ് ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

01.43 AM 04-09-2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) 2016-ലെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ കമ്മിറ്റിക്കാര്‍ അറിയിച്ചു. സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 Northeast Ave, Philadelphia, PA 19116) വച്ചു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. സമഗ്രമായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് നിര്‍ണ്ണായക Read more about മാപ്പ് ഓണം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]