ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

09.14 AM 30/10/2016 ജമ്മു: ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ബിഹാറിലെ വൈശാലി സ്വദേശിയായ ചോട്ടു സാഹാണു റെയിൽവേ പോലീസിന്റെ പിടിലായത്. പത്തു പായ്ക്കറ്റുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ ട്രാക്കിലുടെയുള്ള പതിവു പരിശോധനകൾക്കിടയിലാണു ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ ഗോഡവണിനു സമീപത്തുനിന്നാണു ഇയാളെ പോലീസ് അറസ്റ്റു ചെയ്തുത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

09.12 AM 30/10/2016 ന്യൂഡൽഹി: രാജ്യതലസ്‌ഥാനത്ത്, യുവതിയെ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഗുഡ്ഗാവിലെ മെട്രോ സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മേഘാലയ സ്വദേശി പിങ്കിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 22 വയസുകാരിയായ പിങ്കിയുടെ ശരീരത്തിൽ 30ലേറെ കുത്തുകളേറ്റിരുന്നുവെന്ന് വ്യക്‌തമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയെന്നയാളെ പോലീസ് പിടികൂടിരുന്നു. ഇയാൾ പിങ്കിയെ നാളുകളായി സല്യം ചെയ്യാറുണ്ടായിരുന്നുവെന്നാണ് വിവരങ്ങൾ.

കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍

01.59 AM 30/10/2016 കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍. ദീപാവലി ദിനത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കാണാനിരുന്ന ആരാധകര്‍ക്ക് ഒടുവില്‍ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കളിയുടെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഗോളടിക്കാനായി നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അവയൊക്കെ ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലേക്ക് മടങ്ങി വന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഗോവയ്‌ക്കെതിരെ നേടിയ അത്യുഗ്രന്‍ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിയോട് ഏറ്റുമുട്ടാനിറങ്ങിയത്. വാശിയേറിയ മല്‍സരം പുറത്തെടുത്തെങ്കിലും Read more about കേരള ബ്ലാസ്റ്റേഴ്‌സ്‌ചെന്നൈയിന്‍ എഫ്‌സി മല്‍സരം ഗോള്‍രഹിത സമനിലയില്‍[…]

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ

01.26 AM 30/10/2016 കുവന്താൻ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയുടെ എതിരാളി പാക്കിസ്‌ഥാൻ. രണ്ടാം സെമിയിൽ മലേഷ്യയെ പരാജയപ്പെടുത്തിയാണ് പാക്കിസ്‌ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യയുടെ അതേ വഴിയിൽ ഷൂട്ടൗട്ടിൽ എതിരാളികളെ വീഴ്ത്തിയാണ് പാക്കിസ്‌ഥാന്റെയും വരവ്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പാക്കിസ്‌ഥാൻ ജയിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1–1 ൽ സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ഇന്ത്യയുടെ മലയാളി ഗോൾ കീപ്പർ പി.ആർ Read more about ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാക്കിസ്‌ഥാൻ[…]

കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ വെടിവയ്പ്; അഞ്ചു മരണം

01.23 AM 30/10/2016 ഇാസ് ലാമാബാദ്: കറാച്ചിയിൽ പ്രാർഥനാ ചടങ്ങിനിടെ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചിയിലെ നസീമാബാദിലായിരുന്നു സംഭവം. ഒരു വീട്ടിൽ പ്രാർഥന നടക്കുന്നിടത്തേക്ക് അക്രമികൾ കടന്നുവന്ന് വെടിവയ്പ് നടത്തുകയായിരുന്നു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ലഷ്കർ ഇ ജാൻവി അൽ അലാമി എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്.

അമ്മമാരുടെ പേരിൽ ഇന്ത്യൻ കടുവകൾ

01.22 AM 30/102016 വിശാഖപട്ടണം: ദീപാവലി ദിനത്തിൽ ഇന്ത്യയുടെ നീലകുട്ടികൾ അമ്മമാർക്ക് നൽകിയത് വേറിട്ട സമ്മാനം. ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യൻ കളിക്കാർ ഓരോരുത്തരും അവരവരുടെ അമ്മമാരുടെ പേരുള്ള ജഴ്സിയണിഞ്ഞ് കളത്തിലെത്തിയാണ് വേറിട്ട സമ്മാനമൊരുക്കിയത്. മക്കളുടെ ഭാവിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ അഭിവാദ്യം ചെയ്യാനുയിരുന്നു നീലക്കടുവകൾ കുപ്പായത്തിൽ അമ്മപ്പേരുമായി കളത്തിലെത്തിയത്. ഓരോരുത്തരുടേയും ജീവിതത്തിൽ അമ്മമാരുടെ പങ്കിനെ പ്രശംസിക്കുന്നതിനുള്ള തുടക്കമാണിതെന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി

10:12 pm 29/10/2016 വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതോടെ ന്യുസീലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യുസിലൻഡിനെ 190 റണ്‍സിനാണ് ഇന്ത്യ തോൽപിച്ചത്. അഞ്ചാം ഏകദിനം ജയിച്ചതോടെ 3- 2നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അമിത് മിശ്ര അ‌ഞ്ച് വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ വിജയിച്ചിരുന്നു.

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു –

10:11 pm 29/10/2016 സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ശിവന്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു –[…]

ഗവേഷണത്തിനായി ജറുസേലത്തെ യേശുവിന്റെ കബറിടം തുറന്നു

09:44 am 29/10/2016 – ജോര്‍ജ് ജോണ്‍ ജറുസേലം: ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്നാണ് പര്യവേക്ഷണം നടത്തുന്നതിന് യേശുക്രിസ്തുവിന്റേതെന്ന് കരുതുന്ന കബറിടം തുറന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേത|ത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഗവേഷണത്തിലൂടെ കമ്പറിടത്തിലെ ഉള്ളറ രഹസ്യങ്ങള്‍ മാത്രമല്ല ഗവേഷകര്‍ തിരയുന്നത്. ഈ പ്രദേശമെങ്ങനെ വിശ്വാസത്തിന്റെയും ആരാധനയുടെയും മുഖ്യകേന്ദ്രമായി എന്നതും ഗവേഷണമേഖലയാണ്. പുരാതന ജറുസലേമിലെ പുനരുത്ഥാന പള്ളിയിലാണ് കമ്പറിടം സ്ഥിതിചെയ്യുന്നത്. നിലവില്‍ ആറു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ് Read more about ഗവേഷണത്തിനായി ജറുസേലത്തെ യേശുവിന്റെ കബറിടം തുറന്നു[…]

മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

09:43 pm 29/10/2016 പി.പി. ചെറിയാന്‍ മിനസോട്ട: മിനസോട്ട സെന്റ് പോളില്‍ ഒക്‌ടോബര്‍ 19-നു നടന്ന അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി മാനസ മെന്‍ഡു വിജയകിരീടം ചൂടി. ഒക്കലഹോമയില്‍ നിന്നുള്ള ഒമ്പതാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ 13 വയസുള്ള മാനസ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ഒമ്പതു പേരെ പിന്തള്ളിയാണ് 2016 ഡിസ്കവറി എഡ്യൂക്കേഷന്‍ ത്രി എം സയന്റിസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. “സൗരോര്‍ജ്ജവും, വിന്‍ഡ് പവറും ഉപയോഗിച്ച് എങ്ങനെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാം’ എന്ന Read more about മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്[…]