കുവൈറ്റിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 14.1 ശതമാനം വര്‍ധന

02.24 Am 29/10/2016 കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണം 19 -ലക്ഷം കഴിഞ്ഞെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ. ഗാര്‍ഹിക രംഗത്ത് പണിയെടുക്കുന്നവരെ ഒഴിവാക്കി സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ളവരുടെ മാത്രം കണക്കാണിത്.കുവൈറ്റ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം 19,38,243 ആണന്ന്. ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. ഒരു വര്‍ഷത്തിനുള്ളില്‍ കുവൈറ്റിലെ തൊഴില്‍ശക്തി 1.9 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. തൊഴില്‍ മേഖലയില്‍ സ്വദേശി പൗരന്‍മാരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ Read more about കുവൈറ്റിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 14.1 ശതമാനം വര്‍ധന[…]

തെരുവ് നായ പ്രശ്നം: മേനക ഗാന്ധിയുടെ അഭിപ്രായം വ്യക്‌തിപരമെന്ന് ഒ.രാജഗോപാൽ

02.23 AM 29/10/2016 തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിയെ തള്ളി നിയമസഭയിലെ ഏക ബിജെപി അംഗം ഒ.രാജഗോപാൽ രംഗത്ത്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ അഭിപ്രായം വ്യക്‌തിപരമാണെന്നും അതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സർക്കാർ തെരുവ് നായകളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കാതിരിക്കരുതെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

എണ്ണവിലയിടിവ്: അധികനികുതി ചുമത്തേണ്ടിവരുമെന്ന് സൗദി ധനമന്ത്രി

02.22 Am 29/10/2016 ജിദ്ദ: സൗദി അറേബ്യ രണ്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും രാജ്യത്തിന്റെ കരുതൽ ധനശേഖരം കരുത്തുറ്റതെന്നും ധനമന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫ് പറഞ്ഞു.അന്താരാഷ്ട്ര രംഗത്ത് എണ്ണക്കു വില കുറയുന്ന സാഹചര്യത്തില്‍ വസ്തുക്കളിന്മേല്‍ നികുതി ചുമത്തുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ദിയുടെ പൊതുകടം ഇപ്പോഴും കുറഞ്ഞ നിലയിലാണ് ഒപ്പം രാജ്യത്തെ ബാങ്കുകൾ ശക്തവുമാണ്. ശക്തമായ ധനസ്ഥിതി അവലംബിച്ചും ആശ്രയിച്ചും പ്രാദേശിക ആഗോള സാമ്പത്തിക വെല്ലുവിളികൾ രാജ്യം നേരിടുമെന്നു ധനമന്ത്രി ഡോ.ഇബ്രാഹീം അല്‍ അസ്സാഫ് Read more about എണ്ണവിലയിടിവ്: അധികനികുതി ചുമത്തേണ്ടിവരുമെന്ന് സൗദി ധനമന്ത്രി[…]

ഇ.പി.ജയരാജന്റെ രാജി ആന മണ്ടത്തരമെന്ന് വെള്ളാപ്പള്ളി

02.21 AM 29/10/2016 തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന്റെ പേരിൽ ഇ.പി.ജയരാജൻ മന്ത്രിസ്‌ഥാനം രാജിവച്ചത് ആന മണ്ടത്തരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണപക്ഷം ജയരാജനെ ക്രൂശിക്കാൻ പാടില്ലായിരുന്നു. ജയരാജന്റെ രാജി സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കരുതുന്നില്ല. രാജിയോടെ പ്രതിപക്ഷത്തിന്റെയും രമേശ് ചെന്നിത്തലയുടെയും ഗ്രാഫ് ഉയർന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന്

02.20 AM 29/10/2016 മസ്കറ്റ്: ഒമാനില്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 25ന് നടക്കും.ഒമാൻ ഇന്റീരിയര്‍ മന്ത്രി സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് തീയതി പ്രഖ്യാപിച്ചത്. നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ നടപടികള്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതിനൊടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ വോട്ടര്‍മാരുടെ പേര്‍ ചേര്‍ക്കുന്നതിനുള്ള അവസരം ജൂണ്‍ 12ന് ആരംഭിച്ചിരുന്നു. നഗരസഭകളുടെയും വിലായത്തുകളുടെയും പ്രവര്‍ത്തനങ്ങളിലും വികസനങ്ങളിലും ജനങ്ങള്‍ക്ക് ഇടപെടാന്‍ ലഭിക്കുന്ന അവസരമാണിത്. നാല് വര്‍ഷമാണ് നഗരസഭാ കൗണ്‍സിലിന്റെ കാലാവധി.

ബംഗളൂരു കോടതി വിധി: തനിക്ക് സമൻസ് ലഭിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി

02.19 AM 29/10/2016 തിരുവനന്തപുരം: ബംഗളൂരു കോടതി വിധി വന്ന കേസിൽ തനിക്ക് സമൻസ് ലഭിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭയിലെ മീഡിയാ റൂമിൽ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കേസ് ഗൗരവമായി എടുക്കാത്തത് തന്റെ ഭാഗത്തു നിന്നും വന്ന പിഴവായി വേണമെങ്കിൽ പറയാം. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത സോളാർ കേസിൽ പരാതിയിലോ മൊഴിയിലോ എഫ്ഐആറിലോ പണം തട്ടിയതിൽ തനിക്ക് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മല്‍സര രംഗത്ത് 454 പേര്‍

02.17 AM 29/10/2016 കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 15-വനിതകള്‍ അടക്കം 454 പേര്‍ മല്‍സര രംഗത്ത്. അടുത്ത മാസം 26-നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നവംമ്പര്‍ 19 വരെയാണ്. മുന്‍ സ്പീക്കറും, മുന്‍ മന്ത്രിമാരടക്കമുള്ള പ്രമുഖരും മല്‍സര രംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായിരിക്കുന്നത്. 454 മല്‍സരാര്‍ത്ഥികളാണ് രംഗത്തുള്ളത് ഇതില്‍ 15 വനിതകളുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റിലെ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനീം,മൂന്ന് മുന്‍ മന്ത്രിമാര്‍ കൂടാതെ,പതിവില്‍ Read more about കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മല്‍സര രംഗത്ത് 454 പേര്‍[…]

കൈയേറ്റക്കാരനായി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്ന് മാമൂക്കോയ

02.16 AM 29/10/2016 കോഴിക്കോട്: കൈയേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോർപ്പറേഷൻ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടൻ മാമൂക്കോയ. കൈയേറ്റം ഒഴിപ്പിക്കാൻ എന്ന പേരിൽ എത്തിയ പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു. റോഡ് വികസനത്തിനായി പൊതുസ്‌ഥലത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെ മാമൂക്കോയയുടെ വീടിന് മുന്നിലെ കോൺക്രീറ്റ് ഇട്ടഭാഗം കോർപ്പറേഷൻ അധികൃതർ വ്യാഴാഴ്ച പൊളിച്ചു നീക്കിയിരുന്നു. ഇതിനിടെയാണ് താരത്തോടെ ഉദ്യോഗസ്‌ഥർ മോശമായി പെരുമാറിയതെന്നാണ് ആരോപണം

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു

02.15 AM 29/10/2016 ജിദ്ദ: സൗദിയില്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ നീക്കം. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഇത് ബാധകമായിരിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഹജജ് ഉംറ തീര്‍ഥാടനങ്ങള്‍ക്ക് വീണ്ടും ചെലവേറും ഹജ്ജ്ഉംറ കര്‍മങ്ങള്‍ക്കായി വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമ്പോള്‍ മതിയായ ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ദി കൌണ്‍സില്‍ ഓഫ് കോപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇത് സംബന്ധമായ Read more about ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു[…]

വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

02.13 AM 29/10/2016 ന്യൂഡല്‍ഹി: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയ വിദ്യാര്‍ഥിയെ പിന്തുടര്‍ന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാര്‍ രാഷ്ര്ടീയ നേതാവിന്റെ മകന്‍ റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പാറ്റ്‌ന ഹൈക്കോടതിയാണ് രാകേഷ് രഞ്ജന്‍ എന്ന റോക്കി യാദവിന് (21) കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ മേയിലാണ് ആദിത്യ സച്‌ദേവ (19) എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ റോക്കി യാദവ് Read more about വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന റോക്കിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി[…]