രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം 207നു പുറത്ത്

02.12 AM 29/10/2016 ജംഷഡ്പുര്‍: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 207നു പുറത്ത്. ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. മറുപടി ബാറ്റിംഗിനായി ക്രീസിലെത്തിയ ഛത്തീസ്ഗഡ് 28 ഓവര്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹന്‍ പ്രേം ആണ് കേരള ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 41 റണ്‍സ് എടുത്തു. വാലറ്റത്ത് കെ.എസ്. Read more about രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം 207നു പുറത്ത്[…]

ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

02.11 AM 29/10/2016 തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ജേക്കബ് തോമസിനെ മാറ്റാൻ ആഗ്രഹിക്കുന്ന വലിയ ഒരു ശക്‌തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയിൽ Read more about ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി[…]

ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

02.10 AM 29/10/2016 ശ്രീനഗര്‍: വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ജാമിയ പള്ളിയിലേക്ക് വിഘടനവാദികള്‍ പ്രകടനത്തിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ സുരക്ഷാസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നൗഹാട്ട, ഖന്യാര്‍, സഫകദാല്‍, റെയ്‌നവാരി, മഹാരാജ ഗുഞ്ച്, ബതമാലൂ പ്രദേശങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കാഷ്മീരിന്റെ മറ്റു പ്രദേശങ്ങളില്‍ നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 112ാം ദിവസവും താഴ്വരയിലെ സാധാരണ ജനജീവിതം പൂര്‍വസ്ഥിതിയിലേക്കെത്തിയിട്ടില്ല. ജൂലൈ Read more about ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി[…]

വിജിലൻസ് കേസ് പ്രതികാര നടപടിയെന്നു ടോം ജോസ്

02.08 AM 29/10/2016 കൊച്ചി: വിജിലന്‍സിന്റെ പ്രതികാര നടപടികളുടെ ഭാഗമായുള്ളതാണ് തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേസുകള്‍ മുഴുവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തന്നെ മനപ്പൂര്‍വം അപമാനിക്കാനാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. അധികാര ദുര്‍വിനിയോഗമാണ് വിജിലന്‍സ് നടത്തുന്നതെന്നും ടോം ജോസ് ആരോപിച്ചു.

ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ

02.07 AM 29/10/2016 തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളത്തെ കലൂരിലുള്ള ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡിനെത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതിനാല്‍ തുടങ്ങനായില്ല. ടോം ജോസിന്റെ ഭാര്യ ഇരിങ്ങാലക്കുടയില്‍ നിന്നു എത്തിയ ശേഷമേ ഇവിടെ റെയ്ഡ് തുടങ്ങൂ. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ Read more about ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡ[…]

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

01.45 AM 29/10/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി

01.44 AM 29/10/2016 ബംഗളുരു: വ്യോമസേന ഉദ്യോഗസ്ഥന്റെ ബംഗളുരുവിലുള്ള വാടക വീട്ടില്‍ നിന്നും ഒന്‍പത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് നേരത്തെ അറസ്റ്റിലായ വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡിയുടെ വാടക വീട്ടില്‍ നിന്നും ആംപിടമിന്‍ എന്ന മയക്കുമരുന്ന് പിടികൂടിയത്. ഈ മാസം ആദ്യം ഹൈദരാബാദിലും ചെന്നൈയിലും ബംഗളുരുവിലും നടത്തിയ റെയ്ഡില്‍ നാല്‍പത്തിയഞ്ച് കോടി രൂപ വിലമതിക്കുന്ന 230 കിലോഗ്രാം മയക്കുമരുന്ന് എന്‍സിബി പിടികൂടിയിരുന്നു. ശാസ്ത്രജ്ഞനായ വെങ്കട് രാമറാവു, വിങ് Read more about വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടി[…]

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍

01.43 AM 29/10/2016 ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്പിസിസിഐ) ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-പാക് ബന്ധം ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ പാക് വ്യാപാരി വ്യവസായി സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. ഇരും രാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വ്യാപാര ബന്ധം തുടരേണ്ടെന്നാണ് തീരുമാനമെന്ന് എഫ്പിസിസിഐ പ്രസിഡന്റ് അബ്ദുള്‍ റൗഫ് അലം പറഞ്ഞു. Read more about ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ പാക്കിസ്ഥാന്‍[…]

നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

01.41 AM 29/10/2016 തിരുവനന്തപുരം: കിളിമാനൂരില്‍ ജ്വൂലറിയുടമയില്‍ നിന്നും നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ 6 പ്രതികള്‍ പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവറെ ബാഗ്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഈ മാസം ഒന്നാം തീയതിയാണ് കിലിമാനൂരിലെ പൂങ്കാവനം ജ്വൂലറിയുടമയയാ സൈനുലാബ്ദീന്റെ പക്കല്‍ നിന്ന്‌നും സ്വര്‍ണ്മവും പണവും കവര്‍ന്നത്.കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ സംഘം ബാഗ് തട്ടിയെടുക്കുകയായിരുന്നു.കായകുളം സ്വദേശികളായ ഫൈസല്‍ ,സജിത്,ആഷിഖ്,കിളിമാനൂര്‍ സ്വദേശി വിനോദ്,മൂവാറ്റുപുഴ സ്വദേശി ഹരികൃഷ്ണ സാഗര്‍,സുജിത്ത എന്നിവരാണ് പിടിയിലായത്.കേസിലെ Read more about നൂറു പവനും ആറര ലക്ഷം രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍[…]

ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥി

01.40 AM 29/10/2016 പി. പി. ചെറിയാന്‍ ലറിഡൊ (ടെക്‌സസ്): ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലറിഡൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഇന്ത്യന്‍ വംശജനും വ്യവസായിയുമായ ലക്ഷ്മണ വിശ്വനാഥ് മത്സരിക്കുന്നു. നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ട്രസ്റ്റി ബോര്‍ഡംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദമെടുത്ത വിശ്വനാഥ് സൗത്ത് ഡക്കോട്ട, ഐഓവ സ്‌റ്റേ യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. രണ്ടു ദശാബ്ദത്തോളം വിവിധ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പത്തുവര്‍ഷത്തോളം ടെക്‌സസ് എ Read more about ലക്ഷ്മണ വിശ്വനാഥ് കമ്മ്യൂണി കോളേജ് ട്രസ്റ്റി ബോര്‍ഡ് സ്ഥാനാര്‍ത്ഥി[…]