ബംഗളുരുവിലേക്ക് കൊണ്ടുപോയ മാലിന്യം കോയമ്പത്തൂരില്‍ തട്ടി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

09.27 AM 28/10/2016 ബംഗളുരുവിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മലപ്പുറത്തു നിന്ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ലോറികള്‍ മാലിന്യം തട്ടിയത് കോയമ്പത്തൂരിലെ കൃഷിയിടത്തില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ 24 ലോറി ഡ്രൈവര്‍മാരെ കോയമ്പത്തൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചേലേമ്പ്ര പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ റീസൈക്ലിങ്ങ് യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മന്ത്രി കെ.ടി ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇതടക്കം മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ആശുപത്രി Read more about ബംഗളുരുവിലേക്ക് കൊണ്ടുപോയ മാലിന്യം കോയമ്പത്തൂരില്‍ തട്ടി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍[…]

പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

09.25 AM 28/10/2016 ചെന്നൈ: ചെന്നൈയിലെ കോയമ്പേടില്‍ പ്രണയാഭ്യര്‍ഥ നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെണ്‍കുട്ടി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.

ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു

09.23 AM 28/10/2016 മൊസൂള്‍: ഐസ് ഭീകരര്‍ ഇറാക്കിന്റെ തെക്കന്‍ നഗരമായ മൊസൂളിലെ സള്‍ഫര്‍ പ്ലാന്റിനു തീയിട്ടു. മൊസൂള്‍ നഗരം തിരിച്ചു പിടിക്കാനെത്തിയ ഇറാക്കി സൈന്യത്തിനെ ചെറുക്കുന്നതിനു വേണ്ടിയാണ് ഐഎസ് പ്ലാന്റിനു തീയിട്ടത്. 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം അഗ്‌നിക്കിരയായി. തീ നിയന്ത്രണ വിധേയമാണെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച മിഷറാക് പ്ലാന്റിനു ഭീകരര്‍ തീയിട്ടിരുന്നു. ഇതില്‍നിന്നുണ്ടായ വിഷപുക ശ്വസിച്ചു രണ്ടു പേര്‍ മരിക്കുകയും നൂറുകണക്കിനു അളുകള്‍ ചികിത്സ നേടുക്കയും ചെയ്തിരുന്നു. മൊസൂള്‍ നഗരം തിരിച്ചു Read more about ഇറാക്കിലെ സൾഫർ പ്ലാന്റിനു ഐഎസ് തീയിട്ടു[…]

ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവര്‍ പിടിയില്‍

09.22 AM 28/10/2016 ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടു ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ പിടിയില്‍. വിക്രാന്ത് ഗുര്‍ജാര്‍, മോഹിത് ഗുര്‍ജാര്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടര്‍ ഡി.എസ്. വര്‍മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഒക്ടോബര്‍ 13നാണ് ഡോക്ടറെ ഇവര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് മസ്ത്രിപൂര്‍ ജില്ലയില്‍വച്ച് ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 20 ലക്ഷം രൂപയ്ക്കാണ് ഇരുവരും ഡോക്ടറെ കൊലപ്പെടുത്താന്‍ കരാര്‍ ഏറ്റെടുത്തത്. ഭൂമാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു.

ഷിയപെരേലി പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

09.16 AM 28/10/2016 യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൊവ്വയിലേക്ക് അയച്ച പര്യവേക്ഷണ പേടകം ഷിയപെരേലി ഉപരിതലത്തില്‍ വീണു പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ഇന്ധന ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് പേടകം തകരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. പേടകം പൊട്ടിത്തെറിച്ചുണ്ടായ ഗര്‍ത്തം വ്യക്തമാക്കുന്ന ചിത്രങ്ങളാണ് നാസയുടെ മാര്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയത്. ചൊവ്വയുടെ ആകാശത്തു കഴിഞ്ഞ 19നാണ് ഷിയപെറേലിയെ വഹിച്ചുള്ള എക്‌സോമാര്‍സ് ബഹിരാകാശ വാഹനം എത്തിയത്. തുടര്‍ന്ന് 21ന് ഇതില്‍നിന്നു വേര്‍പെട്ട് ഉപരിതലത്തിലേക്ക് ഇറങ്ങിയപ്പോഴാണ് തകരാര്‍ സംഭവിച്ചത്.

യുഎസ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

09.15 AM 28/10/2016 വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് സഞ്ചരിച്ച വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് സംഭവം. എന്നാല്‍ വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് പെന്‍സ് ട്വിറ്ററില്‍ അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് റണ്‍വേയില്‍ നനവുണ്ടായിരുന്നതാണ് വിമാനം തെന്നിമാറാന്‍ കാരണമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്.

09.13 AM 28/10/2016 കായംകുളം: കരിയിലകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസും ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി.

നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ

09.10 AM 28/10/2016 ജമ്മു: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ്. തുംഗ്ദാര്‍, അഖ്‌നൂര്‍, മെന്താര്‍ അതിര്‍ത്തികളിലാണ് വെടിവയ്പ് തുടരുന്നത്. വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ ജവാന്മാര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാന്‍ സൈന്യം നിയന്ത്രണരേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പാക് റേഞ്ചര്‍മാരെകൂടാതെ പാക് കമാന്‍ഡോകളും വെടിവയ്പില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദേശം നല്‍കി. അതിര്‍ത്തി രക്ഷാ സേന ഡിജിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഭീകരരെ സൈന്യം പിടികൂടി

09.09 AM 28/10/2016 ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ രണ്ട് ജയ്ഷ്ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി. കാഷ്മീരിലെ ബാരാമുള്ള ജില്ലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ഇവരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ പുറത്താക്കി

09.07 AM 28/10/2016 ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തി നടത്തിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനു പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാന്റെ തിരിച്ചടി. നയതന്ത്ര ചട്ടങ്ങള്‍ ലംഘിച്ച സുര്‍ജിത് സിംഗ് എന്ന ഉദ്യോഗസ്ഥനോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി അറിയിച്ചു. ഇക്കാര്യം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബാംബവാലയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നു മുമ്പ് സുര്‍ജിതും കുടുംബവും പാക്കിസ്ഥാന്‍ വിടണമെന്നാണ് നിര്‍ദേശം. നേരത്തെ, പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം Read more about ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ പുറത്താക്കി[…]