ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ഉടുപ്പില്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടി റോഡില്‍ വീണ് മരിച്ചു

09.04 AM 28/10/2016 പാറ്റ്‌ന: ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് 10 –ാം ക്ലാസുകാരിയായ പെണ്‍കുട്ടി റോഡില്‍ തലയടിച്ച് വീണ് മരിച്ചു. ബിഹാറിലെ കൈയ്മുര്‍ ജില്ലയിലായിരുന്നു സംഭവം. പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. ബൈക്ക് ഓടിച്ചിരുന്നത് 20 കാരനായ കൃഷ്ണ കുമാറായിരുന്നു. എന്നാല്‍ ബൈക്കിന്റെ പിന്നില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം യാത്ര ചെയ്തു. ഇവര്‍ പെണ്‍കുട്ടികളുടെ സമീപമെത്തിയപ്പോള്‍ ഒരാളുടെ ദുപ്പട്ടയില്‍ പിടിച്ചുവലിക്കുകയായിരുന്നു. ഏറ്റവും പിന്നില്‍ ഇരുന്ന Read more about ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ഉടുപ്പില്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടി റോഡില്‍ വീണ് മരിച്ചു[…]

നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരേ കേസെടുത്തു

10.59 PM 27/10/2016 തിരുവനന്തപുരം: തൊണ്ണൂറുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്ന സംഭവത്തെ തുടര്‍ന്ന് വര്‍ക്കലയില്‍ നായ്ക്കളെ കൊന്ന സംഭവത്തില്‍ ജോസ് മാവേലിക്കെതിരെ പോലീസ് കേസെടുത്തു. ജോസ് മാവേലിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതേതുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി.

തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം

10.56 PM 27/10/2016 തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. വി.ഡി.സതീശനാണ് ആരോപണം ഉന്നയിച്ചത്. കശുവണ്ടി കോര്‍പ്പറേഷനും കാപെക്‌സിനും എതിരേയാണ് ആരോപണം. സതീശന്റെ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും തെളിയിച്ചാല്‍ പണിനിര്‍ത്താന്‍ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട ഒരുകാര്യവുമില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.

‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ട്രംപ്

10.48 PM 27/10/2016 വാഷിംഗ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട്, മോദിയുടെ പരസ്യവാചകം കടമെടുത്ത് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ‘അബ് കി ബാര്‍, മോദി സര്‍ക്കാര്‍’ എന്ന വാചകം അടിച്ചുമാറ്റി ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ (ഇത്തവണ ട്രംപ് സര്‍ക്കാര്‍) എന്ന പരസ്യവാചകമാണ് ട്രംപ് ക്യാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് മോദിയും ബിജെപിയും ഈ പരസ്യവാചകം ഉപയോഗിച്ചത്. അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍ എന്ന വാചകത്തിലുള്ള ടെലിവിഷന്‍ പരസ്യത്തിലൂടെ റിപ്പബ്ലിക്കന്‍ Read more about ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ട്രംപ്[…]

ഐഎസിന്റെ മുന്‍ ലൈംഗീക അടിമകള്‍ക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്‌കാരം

10.46 PM 27/10/2016 ബ്രസല്‍സ്: ഐഎസിന്റെ മുന്‍ ലൈംഗീക അടിമകളായിരുന്ന വനിതകള്‍ക്ക് ഇത്തവണത്തെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌കാരം. യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ പുരസ്‌കാരമായ സഖാറോവ് പുരസ്‌കാരത്തിന് യസീദികളായ നാദിയ മുറാദ്, ലാമിയ അജി ബഷാര്‍ എന്നിവരാണ് അര്‍ഹരായത്. നാദിയയും ലാമിയയും ഉള്‍പ്പെടെ ആയിരക്കണക്കിന് യസീദി പെണ്‍കുട്ടികളെ 2014 ല്‍ ഐഎസ് തട്ടിക്കൊണ്ടുപോകുകയും ലൈംഗീക അടിമകളാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐഎസില്‍നിന്ന് രക്ഷപെട്ട ഇരുവരും യസീദി വിഭാഗത്തിനിടയില്‍ മനുഷ്യാവകശ പ്രവര്‍ത്തനം നടത്തിവരികയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിനു, 1975 ലെ Read more about ഐഎസിന്റെ മുന്‍ ലൈംഗീക അടിമകള്‍ക്ക് യൂറോപ്പ് മനുഷ്യാവകാശ പുരസ്‌കാരം[…]

രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

10.45 PM 27/10/2016 ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി സുഭാഷ് മഹാറിയ, മുന്‍ എംപി ഹരി സിംഗ് എന്നിവരാണ് ബിജെപി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള എതിര്‍പ്പും രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയുമാണ് പാര്‍ട്ടി വിടുന്നതിനു കാരണമായി ഇരുവരും ചൂണ്ടിക്കാണിക്കുന്നത്. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഇരുനേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, രാജസ്ഥാന്‍ Read more about രാജസ്ഥാനില്‍ രണ്ടു ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു[…]

മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു

10.44 PM 27/10/2016 ലക്‌നോ: മോഷ്ടാക്കളുടെ ആക്രമണത്തില്‍ വൃദ്ധയും മകന്റെ ഭാര്യയും കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ക്വാര്‍സി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാന്തി ശര്‍മ (75), ശശി ശര്‍മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഏഴു ലക്ഷം രൂപയും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡബ്ല്യൂടിഎ ഫൈനല്‍സ്: കെര്‍ബറും സിബുല്‍കോവയും സെമിയില്‍

10.43 PM 27/10/2016 സിംഗപൂര്‍: ലോക ഒന്നാം നമ്പര്‍ ആംഗ് ലിക് കെര്‍ബറും സ്ലൊവാക്യയുടെ ഡൊമനിക സിബുല്‍കോവയും ഡബ്ല്യൂടിഎ ഫൈനല്‍സ് സെമിയില്‍ കടന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാണ് ഇരുവരും അവസാന നാലില്‍ എത്തിയത്. കെര്‍ബര്‍ അമേരിക്കയുടെ മാഡിസണ്‍ കീയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 6-3, 6-3. റൊമാനിയയുടെ സിമോണ ഹാലപ്പിനെയാണ് സിബുല്‍കോവ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിബുല്‍കോവയുടെ വിജയവും. ആദ്യ സെറ്റ് സിബുല്‍കോവ അനായാസം ജയിച്ചുകയറിയെങ്കിലും രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. Read more about ഡബ്ല്യൂടിഎ ഫൈനല്‍സ്: കെര്‍ബറും സിബുല്‍കോവയും സെമിയില്‍[…]

ല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍

10.41 PM 27/10/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. ഒന്നാം പകുതിയുടെ ഇഞ്ചുറിസമയത്താണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ജീസസ് റോഡ്രിഗസ് ടാറ്റോ ഹെഡറിലൂടെ പന്ത് ഡല്‍ഹി വലയില്‍ നിക്ഷേപിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകളും ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ വീഴാന്‍ 79–ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മിലാന്‍സിംഗായിരുന്നു ഗോള്‍ സ്‌കോറര്‍. മാഴ്‌സലോയുടെ ഫ്രീകിക്ക് മിലന്‍ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ഏഴു മത്സരങ്ങളില്‍നിന്നു Read more about ല്‍ഹി ഡൈനമോസ്-എഫ്‌സി പൂന സിറ്റി മത്സരം സമനിലയില്‍[…]

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ

10.39 PM 27/10/2016 ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിര്‍ണായക പ്രതിരോധ രഹസ്യ രേഖകള്‍ കൈവശംവച്ചതിന് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് മഹമ്മൂദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടത്. ഇയാള്‍ക്കു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത രാജ്‌സ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍ ഖാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പാക് Read more about പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹമ്മൂദ് അക്തര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇന്ത്യ[…]