വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; 15 പാക് ഭടന്മാരെ വധിച്ചു

01.10 AM 29/10/2016 ജമ്മു: അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ക്ക് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ 15 പാക്കിസ്ഥാന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ അതിര്‍ത്തിരക്ഷാ സേനയായ പാക് റേഞ്ചേഴ്‌സിലെ ഭടന്മാരാണ് ഒരാഴ്ചയ്ക്കുള്ളിലെ പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന്‍ തള്ളി. തങ്ങളുടെ പക്ഷത്ത് ആള്‍നാശമില്ലെന്നാണ് അവരുടെ നിലപാട്. പാക് സൈന്യത്തിന്റെ നിരവധി ഔട്ട്‌പോസ്റ്റുകള്‍ തകര്‍ത്തതായി ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതല്‍ ജമ്മു മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്കു Read more about വീണ്ടും തിരിച്ചടിച്ച് ഇന്ത്യ; 15 പാക് ഭടന്മാരെ വധിച്ചു[…]

കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കും

09.53 AM 28/10/2016 കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രായപരിധി 18 വയസാണ്. ഉന്നത സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ ഇത് 18 വയസാണ്. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രബല്ല്യത്തി്! വരും. അതായത്, 16 വയസ് കഴിഞ്ഞവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെ പോലെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് Read more about കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കും[…]

കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചരണം സജീവമായി

09.52 AM 28/10/2016 കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സജീവമായി. രാജ്യമാകെ പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ഉപയോഗക്കാനായുള്ള ടെന്റുകളും വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ഉയര്‍ന്നു. 15ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമ്പരാഗതമായ രീതികളോടെപ്പം, സമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും മല്‍സരാര്‍ത്ഥികള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ട്!. പ്രകടനമോ,റാലികളോ നടത്തിയുള്ളതല്ല പ്രധാന പ്രചാരണം. മറിച്ച്,അധികൃതരുടെ അനുമതിയോടെ പ്രത്യേകം ടെന്റുകള്‍ കെട്ടി അവയ്ക്കുള്ളില്‍ യോഗം നടത്തി സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ള കാര്യങ്ങള്‍ Read more about കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചരണം സജീവമായി[…]

അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവയ്പ്പില്‍ കുട്ടികള്‍ക്കു പരിക്ക്

09.48 AM 28/10/2016 ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ കനത്തു. കഴിഞ്ഞ രാത്രിയിലുടനീളം പാക് സൈന്യം ശക്തമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്‍കി. നൗഷേര, സുന്ദര്‍ബാനി, പല്ലന്‍വാല സെക്ടറുകളിലാണ് ഇന്നു പുലര്‍ച്ചെ പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഇത് ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നത്. പാക് സൈന്യത്തിനു കനത്ത നഷ്ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യന്‍ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്തമായ Read more about അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവയ്പ്പില്‍ കുട്ടികള്‍ക്കു പരിക്ക്[…]

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വ്വീസുകള്‍

09.42 AM 28/10/2016 പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വേസിന്റെ പുതിയ ദുബായ്, ഷാര്‍ജ സര്‍വീസുകള്‍. പ്രതിദിന വിമാനസര്‍വീസുകള്‍ വരുന്ന ഞായറാഴ്ച മുതല്‍ തുടങ്ങും. രാജ്യത്തെ മൊത്തം പ്രവാസികളുടെ കണക്കെടുത്താല്‍ അതില്‍ 14 ശതമാനവും മലയാളികളാണ്. പ്രത്യേകിച്ച് ദുബായ്, യുഎഇ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാര്‍ കൂടുതലും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുകയാണ് ജെറ്റ് എയര്‍വേയ്‌സ്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട് നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം, 11 മണിക്ക് Read more about പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി ജെറ്റ് എയര്‍വെയ്‌സിന്റെ പുതിയ സര്‍വ്വീസുകള്‍[…]

ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു

09.40 AM 28/10/2016 കൊച്ചി: ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. ടോം ജോസിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്‌ലാറ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. അന്വേഷണം നടത്തുന്നത് എറണാകുളം വിജിലന്‍സ് സെല്‍. റെയ്ഡ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അതേ സമയം ടോം ജോസിന് എതിരെ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ടോംജോസ് 60 ശതമാനം അധിക സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്‌ഐആറിലെ പ്രധാന ആരോപണം. എന്നാല്‍ തനിക്കെതിരായ പരാതി ക്രിമിനല്‍ Read more about ടോം ജോസ് ഐഎഎസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു[…]

നജീബിനെ കാണാതായിട്ട് രണ്ടാഴ്ച; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല

09.37 AM 28/10/2016 ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. നജീബിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നജീബിനെ ആക്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറായിട്ടില്ല, നജീബിനെ ആക്രമിച്ചവരില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഒരാള്‍ ഉണ്ടായിരുന്നുവെന്നും അതാരാണെന്ന് കണ്ടെത്തുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് Read more about നജീബിനെ കാണാതായിട്ട് രണ്ടാഴ്ച; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയില്ല[…]

അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ

09.34 AM 28/10/2016 മുംബൈ: അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും ഏകദിന ടീം ഉപനായകനുമായ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഹൃദയംഗമമായ ദീപാവലി ആശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ആവശ്യപ്പെട്ടതനുസരിച്ചാണ് കോഹ്ലി ദീപാവലി ആശംസ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യയുടെ കാവലാളുകളായ ജവാന്മാര്‍ക്ക് ദീപാവലി ആശംസ നേരുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അണിചേരാന്‍ ഏവരോടും പ്രധാനമന്ത്രി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഞാന്‍, വിരാട് കോഹ്ലി, എല്ലാ ജവാന്മാര്‍ക്കും Read more about അതിര്‍ത്തിലെ ധീര ജവാന്മാര്‍ക്ക് വിരാട് കോഹ്ലിയുടെ ദീപാവലി ആശംസ[…]

മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു

09.32 AM 28/10/2016 ഷില്ലോംഗ്: മേഘാലയയിലെ കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതിയും അഞ്ചു മക്കളും മരിച്ചു. ത്രിസ്‌ടോലിന്‍ ഷാംഗ്പ്ലിയാംഗ്(35) എന്ന യുവതിയും ഏഴുമാസം മുതല്‍ ഒമ്പതുവയസുവരെയുള്ള കുട്ടികളുമാണ് മരിച്ചത്. ഇവരെ മൗപ്ലാംഗ് ബ്ലോക്കിലെ നോംഗ്തിമൈ നെംഗ് ഗ്രാമത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനു സമീപമുള്ള ട്രാന്‍ഫോമറില്‍ നിന്ന് വൈദ്യുതാഘാമേറ്റു മരിച്ചതെന്നാണ് സംശയിക്കുന്നത്. എങ്കിലും എങ്ങനെയാണ് മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ Read more about മേഘാലയയിൽ വൈദ്യുതാഘാതമേറ്റ് ഗർഭിണിയും അഞ്ച് മക്കളും മരിച്ചു[…]

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്ന് കോടിയേരി

09.29 AM 28/10/2016 ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്ന് കോടിയേരി. മഹാത്മാഗാന്ധിക്കെതിരെയായിരുന്നു ആദ്യ ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.