സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി

10.20 Pm 24/10/2016 ബംഗളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയില്‍ പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസില്‍ അ!ഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും Read more about സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി[…]

ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേര്‍സിന് രണ്ടാം ജയം

10.08 PM 24/10/2016 പനാജി: ഗോവയെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ഐഎസ്എല്ലില്‍ ബ്ലാസ്റ്റേര്‍സിന് രണ്ടാം ജയം. ഐഎസ്എല്‍ പൊയന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗോവയില്‍ നിന്നും ബ്ലാസ്റ്റേര്‍സ് വിജയം പിടിച്ച് വാങ്ങിയത്. 24 ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ജൂലിയോ സെസറാണ് ഗോവയുടെ ഗോള്‍ നേടിയത്. ഹെഡറിലൂടെയായിരുന്നു സെസാറിന്റെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ 30 ാം സെക്കന്‍ഡില്‍ റാഫിയുടെ ഗോളിലൂടെ കേരളം Read more about ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേര്‍സിന് രണ്ടാം ജയം[…]

നിസാമിനെതിരെ മിണ്ടിയാൽ വകവരുത്തും: ചെന്നിത്തലക്ക് വധഭീഷണി

01:40 PM 24/10/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വധഭീഷണി. ചന്ദ്രബേസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ അല്ലെങ്കില്‍ കുടുംബാംഗത്തെയോ വധിക്കുമെന്നാണ് മൊബൈലിൽ ലഭിച്ച ഭീഷണി സന്ദേശം. ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിദേശത്ത് നിന്നും രണ്ട് ദിവസമായി ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്‍ കോളുകളുകള്‍ വരുന്നതായും ഇതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചതായും രമേശ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് Read more about നിസാമിനെതിരെ മിണ്ടിയാൽ വകവരുത്തും: ചെന്നിത്തലക്ക് വധഭീഷണി[…]

തെറ്റ്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണം –കട്​ജു

01:34 24/10/2016 ന്യൂഡൽഹി: സൗമ്യ കേസിൽ ജഡ്​ജിമാർ തെറ്റ്​ തിരുത്താൻ തയാറാകണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതി മുൻ ജഡ്​ജ്​ മർക്കണ്ഡേയ കട്​ജുവി​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​. തെറ്റ്​ പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്​ജിമാരെന്ന ലോക പ്രശസ്​ത ബ്രിട്ടീഷ്​ ജഡ്​ജ്​ ലോഡ്​ ഡെന്നിങ്ങി​െൻറ വാക്കുകൾ ഉദ്ധരിച്ചാണ്​ കട്​ജുവി​െൻറ പോസ്​റ്റ്​. സുപ്രീം കോടതി ജഡ്​ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്​പറ്റിയിട്ടുണ്ട്​. സൗമ്യ കേസിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ തെറ്റ്​ തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അത്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണം. തനിക്ക്​ നോട്ടിസ്​ നൽകാനുള്ള സു​പ്രീംകോടതി ഉത്തരവ്​ വന്നപ്പോൾ Read more about തെറ്റ്​ തിരുത്താൻ ജഡ്​ജിമാർ തയ്യാറാകണം –കട്​ജു[…]

മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രി

01:30pm 24/10/2016 തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ പോലും സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദമില്ലാത്ത സ്ഥിതിവിശേഷത്തെ അതീവ ഗൗരവത്തോടെ കാണുന്നു. മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ല. ഒരു വിഭാഗം അഭിഭാഷകർ ഒരു തരത്തിലുമുള്ള ഒത്തുതീർപ്പിനും വഴങ്ങുന്നില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാറിന് കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഞ്ചിയൂർ വിജിലൻസ് കോടതിയിൽ അഭിഭാഷകരുടെ കൈയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ Read more about മാധ്യമവിലക്ക് തുടരുന്നതിൽ ന്യായീകരണമില്ലെന്ന് മുഖ്യമന്ത്രി[…]

ഭിന്നശേഷിക്കാരുടെ ജോലിസംവരണം: ഇന്ന് വകുപ്പുമേധാവികളുടെ യോഗം

10:25 AM 24/10/2016 തൃശൂര്‍: ഭിന്നശേഷിക്കാരുടെ ജോലിസംവരണത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊരുങ്ങുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന, സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും നിര്‍ദേശിച്ച ഒന്ന്, 34, 67 ടേണ്‍ എന്ന നിയമഭേദഗതിയില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് പി.എസ്.സിയും വ്യക്തമാക്കിയതോടെയാണ് തീരുമാനമെടുക്കുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഒരു മാസം മുമ്പ് പി.എസ്.സി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സര്‍ക്കാറിനെ അറിയിച്ചെങ്കിലും ഇതുവരെയും ഫയല്‍ നീങ്ങിയിരുന്നില്ല. ഇതിനിടെ, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ച Read more about ഭിന്നശേഷിക്കാരുടെ ജോലിസംവരണം: ഇന്ന് വകുപ്പുമേധാവികളുടെ യോഗം[…]

കൊച്ചി വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണവേട്ട

10:00 AM 24/10/2016 നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഞായറാഴ്ച പുലര്‍ച്ചെ ദുബൈയില്‍നിന്നത്തെിയ ഇന്‍ഡിഗോ വിമാനത്തിന്‍െറ ടോയ്ലറ്റില്‍നിന്ന് ഒരുകോടി രൂപ വിലവരുന്ന മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. വിമാനം പിന്നീട് ചെന്നൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ടോയ്ലറ്റിനകത്ത് നാല് കവറുകളിലാണ് സ്വര്‍ണം ഒളിപ്പിച്ചതെന്ന് കസ്റ്റംസ് കമീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. സംഭവത്തത്തെുടര്‍ന്ന് ദുബൈയില്‍നിന്ന് കൊച്ചിയില്‍ വന്നിറങ്ങിയ ചില യാത്രക്കാരെയും നെടുമ്പാശ്ശേരിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ ചിലരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഏതാനും മാസങ്ങളായി സ്വര്‍ണക്കടത്ത് കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍, Read more about കൊച്ചി വിമാനത്താവളത്തില്‍ ഒരുകോടിയുടെ സ്വര്‍ണവേട്ട[…]

പുള്ളിപ്പുലിയും കുട്ടിയും കിണറ്റില്‍ വീണു.

09:59 AM 24/10/2016 ഗൂഡല്ലൂര്‍: ചേരമ്പാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. പുലിക്കൊപ്പം കിണറ്റില്‍ വീണ പുലിക്കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല. ചപ്പിന്‍തോടിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീടിനടുത്തുള്ള കിണറ്റിലാണ് പുലിയും കുട്ടിയും വീണത്. മൂന്നു വയസ്സുള്ള ആണ്‍ പുലിയെയാണ് രക്ഷപ്പെടുത്തിയത്. കുട്ടി വീണപ്പോള്‍ അതിനെ രക്ഷപ്പെടുത്താന്‍ ചാടിയതായിരിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. നായുടെ കുരകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. ചേരമ്പാടിയില്‍ നിന്നത്തെിയ വനപാലകരാണ് പുലിയെ രക്ഷിച്ചത്. മയക്കുവെടി Read more about പുള്ളിപ്പുലിയും കുട്ടിയും കിണറ്റില്‍ വീണു.[…]

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു

09:40 AM 24/10/2016 ദോഹ: ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദീവാനെ അമീരി മരണവാര്‍ത്ത ഒൗദ്യോഗികമായി പുറത്തു വിട്ടത്. 1972 ഫെബ്രുവരി 22നാണ് ഖത്തര്‍ അമീറായി അദ്ദേഹം സ്ഥാനമേറ്റത്. 1995 ജൂണ്‍ 27ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരം ഏറ്റെടുക്കുന്നത് വരെ 23 വര്‍ഷം രാജ്യത്തിന്‍െറ അമീറായിരുന്നു. Read more about ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു[…]

ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

09:33 am 24/10/2016 മൊഹാലി: റണ്‍സ് പിന്തുടരുമ്പോള്‍ വിരാട് കൊഹ്‌ലി സെഞ്ചുറി അടിച്ചാല്‍ പിന്നെ ഇന്ത്യ ജയിക്കാതിരിക്കുന്നത് എങ്ങനെ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യത്തില്‍ പകുതിയിലധികവും ഒറ്റയ്ക്ക് അടിച്ചെടുത്ത കൊഹ്‌ലിയുടെ ബാറ്റിംഗ് മികവില്‍ മിന്നുന്ന ജയവുമായി ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലെത്തി. 154 റണ്‍സുമായി പുറത്താകാതെ നിന്ന കൊഹ്‌ലിക്ക് 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ എം.എസ്.ധോനിയുടെ പിന്തുണ കൂടിയായപ്പോള്‍ 10 പന്തും ഏഴു വിക്കറ്റും ബാക്കി നിര്‍ത്തി മൊഹാലിയില്‍ ഇന്ത്യ അനായാസം ജയിച്ചു കയറി. സ്കോര്‍ Read more about ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലെത്തി.[…]