പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം; സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്

09:31 am 24/10/2016 ലക്നോ: സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ശ്രമം. എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടുമെന്ന് മുലായം സിംഗ് യാദവ് പ്രതികരിച്ചു. സമാജ്‌വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന നാല് പേരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കി മുഖ്യമന്ത്രി തുറന്ന യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ രാംഗോപാൽ യാദവിനെ പുറത്താക്കി ശിവ്പാൽ യാദവ് മറുപടി നൽകിയതോടെ Read more about പിളര്‍പ്പൊഴിവാക്കാന്‍ ശ്രമം; സമാജ്‍വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്[…]

ആർ.എസ് പുരയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

09:26 AM 24/10/2016 ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ സുശീൽ കുമാറാണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സുശീൽ കുമാറിനെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ ആർ.എസ് പുര, അഖ്നൂർ മേഖലകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയിൽ സേനയും തിരിച്ചടിച്ചതായി ബി.എസ്.എഫ് വക്താവ് മാധ്യമങ്ങളെ Read more about ആർ.എസ് പുരയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു[…]

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും

09:23 AM 24/10/2016 കോഴിക്കോട്: പൊതുവിതരണ സമ്പ്രദായം തകിടംമറിച്ചുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ ഷാപ്പുടമകള്‍ക്കും ഭൂരിഭാഗം കാര്‍ഡ് ഉടമകള്‍ക്കും വിനയാകുന്ന നടപടികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റീട്ടയില്‍ റേഷന്‍ കടകള്‍ തിങ്കളാഴ്ച അടച്ചിടും. റേഷന്‍ വ്യാപാരി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച എ.പി.എല്‍ അരി, മണ്ണെണ്ണ ക്വോട്ട വര്‍ധിപ്പിക്കുക, പൊതുവിതരണ രംഗത്തെ അപാകതകള്‍ പരിഹരിക്കുക, സൗജന്യ റേഷന്‍ നല്‍കിയതുള്‍പ്പെടെ ഏഴു മാസത്തെ Read more about സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് അടച്ചിടും[…]

നിസാമിന്‍െറ ഫോണ്‍ വിളി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

09:20 am 24/10/2016 കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വിവാദ വ്യവസായി നിസാം പൊലീസ് കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നിസാമിന് എസ്കോര്‍ട്ട് പോയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനീഷ്, രതീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സസ്പെന്‍ഡ് ചെയ്തത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരന്‍െറ അന്വേഷണ റിപ്പോര്‍ട്ടിനെ Read more about നിസാമിന്‍െറ ഫോണ്‍ വിളി: മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍[…]

മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കള്‍ക്ക് ലോക്കപ് മര്‍ദനം; അന്വേഷണം തുടങ്ങി

09:18 am 24/10/2016 അഞ്ചാലുംമൂട്: മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അന്വേഷണ ചുമതലയുള്ള കൊല്ലം അസി.കമീഷണര്‍ ആശുപത്രിയിലത്തെി യുവാക്കളുടെ മൊഴിയെടുത്തു. തൃക്കരുവ കാഞ്ഞിരംകുഴി അമ്പഴവയല്‍ താഴതില്‍ രാജീവ് (32), കിളികൊല്ലൂര്‍ മങ്ങാട് അറുനൂറ്റിമംഗലം വയലില്‍ പുത്തന്‍ വീട്ടില്‍ ഷിബു (36) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് മര്‍ദിച്ചത്. സംഭവം വിവാദമായതിനത്തെുടര്‍ന്നാണ് ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചത്. ഇതിന്‍െറ ഭാഗമായി കൊല്ലം എ.സി.പി ജോര്‍ജ് കോശി ആശുപത്രിയിലത്തെി ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയായിരുന്നു. അഞ്ചാലുംമൂട്, കൊല്ലം Read more about മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാക്കള്‍ക്ക് ലോക്കപ് മര്‍ദനം; അന്വേഷണം തുടങ്ങി[…]

കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്

09:19 am 24/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന് നടക്കും. സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി ഹാളില്‍ (510 എലിസബത്ത് അവന്യൂ , സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873) വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക. എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍, പരിസ്ഥി Read more about കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്[…]

ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

09:17 am 24/10/2016 – ബെന്നി പരിമണം ഷിക്കഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ ജോസഫ് ജോണ്‍ (59) ഒക്‌ടോബര്‍ 22-നു ശനിയാഴ്ച നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 27-നു വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദൈവാലയത്തില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപ്പെടും. ഭാര്യ: സാറാമ്മ ജോണ്‍ (മോളി ). മക്കള്‍: അശ്വിന്‍ ജോണ്‍, അമൃത Read more about ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി[…]

ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി

09:16 am 24/10/2016 ഹൂസ്റ്റണ്‍: സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവകാംഗം ഊക്കന്‍ ഇട്ടിയച്ചന്‍ ജോര്‍ജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം. മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), അഗസ്റ്റിന്‍ കൈതമറ്റത്തില്‍ (ഷിക്കഗോ), ഷിജി തോട്ടത്തില്‍ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റണ്‍). പൊതുദര്‍ശനം ഒക്‌ടോബര്‍ 25-നു ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ Read more about ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി[…]

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, ബെല്‍റോസ് ഇടവകയായി ഉയര്‍ത്തപ്പെട്ടു

09:14 am 24/10/2016 രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് ന്യൂയോര്‍ക്ക് ബെല്‍റോസില്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ രൂപംകൊണ്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അതിന്റെ രണ്ടാമത് വാര്‍ഷികദിനത്തില്‍ ഇടവകയായി ഉയര്‍ത്തപ്പെട്ടു. അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം ഭദ്രാസന ചാന്‍സിലര്‍ റവ. ഫാ. തോമസ് പോള്‍ ഇടവക മെത്രാപ്പോലീത്തയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന വായിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത തന്റെ Read more about സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍, ബെല്‍റോസ് ഇടവകയായി ഉയര്‍ത്തപ്പെട്ടു[…]

സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍

09:33 pm 23/10/2016 ലണ്ടന്‍: സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെ സൗത്താംപ്ടണിലെ സെന്റ് ജോസഫ് സെന്ററില്‍ നടക്കും.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തുന്ന ഫയര്‍ കോണ്‍ഫറന്‍സിലും ധ്യാന ശുശ്രൂഷയിലും ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ബിഷപ്പ് സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ്പ് ആന്റണി സാമി ഫ്രാന്‍സിസ് എന്നീ സഭാ പിതാക്കന്മാരും നിരവധി വൈദികരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരുന്ന അനേകം വിശ്വാസികളും പങ്കെടുക്കും. ബംഗളൂരുവില്‍ ജോസഫ് Read more about സ്പിരിച്ചല്‍ റിവൈവല്‍ മിനിസ്ട്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സൗത്താംപ്ടണില്‍[…]